52 ആഴ്ച്ച താഴ്ച്ചക്കരികെ ഈ ടെക്ക് സ്റ്റോക്ക്; ചാര്‍ട്ടില്‍ പുത്തന്‍ ബ്രേക്കൗട്ട്! വാങ്ങിയാല്‍ നിരാശപ്പെടില്ല

റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വന്‍വില്‍പ്പനയ്ക്കാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷിയാവുന്നത്. മിക്ക ഓഹരികളുടെയും വില പാടെ താഴേക്കിറങ്ങി നില്‍ക്കുന്നു. ഈ വേളയില്‍ പോസിഷണല്‍ നിക്ഷേപകര്‍ ഡിസ്‌കൗണ്ട് വിലയില്‍ തുടരുന്ന ഗുണനിലവാരമുള്ള ഓഹരികള്‍ കണ്ടെത്തുന്ന തിരക്കിലാണ്. നിങ്ങളും ഇക്കൂട്ടത്തിലുണ്ടോ? എങ്കില്‍ നസാര ടെക്‌നോളജീസ് ഓഹരികളിലേക്ക് കണ്ണെത്തിക്കാം. കാരണം 52 ആഴ്ച്ച താഴ്ച്ചക്കരികെ നിലകൊള്ളുന്ന ഈ ടെക്ക് സ്റ്റോക്ക് ചാര്‍ട്ട് പാറ്റേണില്‍ പുത്തന്‍ ബ്രേക്കൗട്ട് കുറിച്ചിരിക്കുകയാണ്.

നസാര ടെക്നോളജീസ്

ഹോസ്പിറ്റാലിറ്റി, ഓണ്‍ലൈന്‍ ഗെയിമിങ് ബിസിനസുകളിലാണ് നസാര ടെക്‌നോളജീസ് പ്രധാനമായും ഏര്‍പ്പെടുന്നത്. വരുംനാളുകളില്‍ ഈ സ്റ്റോക്ക് മോശമില്ലാത്ത ലാഭം നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വാങ്ങുന്നതോടെ ഹോസ്പിറ്റാലിറ്റി ബിസിനസില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം കുതിച്ചുയരും.

 
അഭിപ്രായം

പോസിഷണല്‍ നിക്ഷേപകര്‍ക്ക് ധൈര്യമായി നസാര ടെക്‌നോളജീസ് ഓഹരികള്‍ വാങ്ങാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അടുത്ത മൂന്നു മുതല്‍ ആറു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,400 രൂപയിലേക്ക് ചുവടുവെയ്ക്കും. വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയും ഈ സ്റ്റോക്കില്‍ 'പൈസയിറക്കിയിട്ടുണ്ട്'.

ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ നസാര ടെക്‌നോളജീസിലുള്ള അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

പ്രതീക്ഷ

'ഹോസ്പിറ്റാലിറ്റി, ഓണ്‍ലൈന്‍ ഗെയിമിങ് ബിസിനസുകളിലാണ് നസാര ടെക്‌നോളജീസ് നിലയുറപ്പിക്കുന്നത്. കോവിഡ് കാലത്ത് കമ്പനിയുടെ ഹോസ്പിറ്റാലിറ്റി ബിസിനസ് കനത്ത ആഘാതം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പതിയെ വിട്ടുമാറുകയാണ്. ഈ അവസരത്തില്‍ നസാര ടെക്‌നോളജീസിന്റെ ഹോസ്പിറ്റാലിറ്റി ബിസിനസ് ഒരിക്കല്‍ക്കൂടി പച്ചപിടിക്കും. മുന്നോട്ടുള്ള പാദങ്ങളില്‍ മികച്ച സാമ്പത്തിക കണക്കുകള്‍ കമ്പനിയില്‍ നിന്നും പ്രതീക്ഷിക്കാം', രവി സിംഗാള്‍ അറിയിക്കുന്നു.

 
ഉയർച്ച

1,825-1,830 നിലവാരത്തില്‍ പുത്തന്‍ ബ്രേക്കൗട്ട് സ്റ്റോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ബുള്‍ ട്രെന്‍ഡിനാണ് നസാര ടെക്ക് ഓഹരികള്‍ ഇപ്പോള്‍ സാക്ഷിയാവുന്നത്. എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് മുദിത് ഗോയലും നസാര ടെക്‌നോളജീസില്‍ നിരീക്ഷണം നടത്തുന്നുണ്ട്. '1,780-1,930 റേഞ്ചിലാണ് സ്‌റ്റോക്ക് നിലവില്‍ വ്യാപാരം നടത്തുന്നത്. 1,930 രൂപയില്‍ അടിയന്തര പ്രതിരോധം രൂപംകൊള്ളുന്നുണ്ട്. ഇതു മറികടക്കാന്‍ കഴിഞ്ഞാല്‍ മികവേറിയ ഉയര്‍ച്ച സ്റ്റോക്ക് കാഴ്ച്ചവെക്കും', മുദിത് ഗോയല്‍ വിലയിരുത്തുന്നു.

ആകർഷകം

നസാര ടെക്‌നോളജീസ് ഓഹരികള്‍ മൂന്നു മുതല്‍ ആറുമാസക്കാലം ഹോള്‍ഡ് ചെയ്യണമെന്നാണ് പോസിഷണല്‍ നിക്ഷേപകരോടുള്ള രവി സിംഗാളിന്റെ നിര്‍ദേശം. 'വ്യാഴാഴ്ച്ച 1,825-1,830 രൂപ ലെവലില്‍ പുതിയ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ കുത്തനെയുള്ള കയറ്റം നസാര ടെക്‌നോളജീസില്‍ പ്രതീക്ഷിക്കാം. നിലവില്‍ 52 ആഴ്ച്ച താഴ്ച്ചക്കരികിലാണ് കമ്പനിയുടെ ഓഹരി വില. സ്റ്റോക്കിലെ ഇപ്പോഴത്തെ വാല്യുവേഷന്‍ ആകര്‍ഷകമാണ്', രവി സിംഗാള്‍ പറയുന്നു.

 
സ്റ്റോപ്പ് ലോസ്

നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നസാര ടെക്‌നോളജീസ് ഓഹരികള്‍ വാങ്ങാം. അടുത്ത മൂന്നു മുതല്‍ ആറു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,150 രൂപ തൊട്ട് 2,400 രൂപ വരെ എത്തുമെന്നാണ് രവി സിംഗാളിന്റെ കണക്കുകൂട്ടല്‍. ഇതേസമയം 1,740 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.

 
ഓഹരി വില

2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നസാര ടെക്‌നോളജീസില്‍ 10.10 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 32,94,310 ഓഹരികളാണ് ജുന്‍ജുന്‍വാലയുള്ള പക്കലുള്ളത്. വെള്ളിയാഴ്ച്ച 1,838.70 രൂപയിലാണ് നസാര ടെക്‌നോളജീസ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,356 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,432 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X