ചുരുങ്ങിയ കാലം കൊണ്ട് നല്ലൊരു തുക കയ്യിലെത്തണമെങ്കിൽ മികച്ചൊരു മാർഗം ചിട്ടികളാണ്. അനുയോജ്യമായ കെഎസ്എഫ്ഇ ചിട്ടികൾ ചേർന്ന് ആവശ്യമായ സമയത്ത് ചിട്ടി പിടിച്ചാൽ അത്യാവശ്യങ്ങൾക്ക് വായ്പകളെ ആശ്രയിക്കാതെ പണം കണ്ടെത്താനാകും. എന്നാൽ ഇതിന് ഏത് ചിട്ടികൾ കണ്ടെത്തണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വേഗത്തിൽ പണം കണ്ടെത്തണമെങ്കിൽ ഹ്രസ്വകാല ചിട്ടികൾ ചേരണം. കുറഞ്ഞ ചിട്ടി വരിക്കാരും ഇതിൽ കുറഞ്ഞ പേർ ലേലം വിളിക്കാനും ഉണ്ടാകുന്നതിനാൽ വേഗത്തിൽ ചിട്ടി തുക വിളിച്ചെടുക്കാൻ ഹ്രസ്വകാല ചിട്ടിയിൽ സാധിക്കും. 12 മാസത്തിനുള്ളിൽ 8 ലക്ഷം നേടാൻ സാധിക്കുന്ന 2 ഹ്രസ്വകാല ചിട്ടികൾ പരിചയപ്പെടാം.
20,000 രൂപ മാസ അടവുള്ള ചിട്ടി
20,000 രൂപ മാസ അടവും 50 മാസ കാലാവധിയുമുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടി വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യ മാസം 20,000 രൂപയും 30 ശതമാനം കിഴിവിൽ ലേലം പോകുമ്പോൾ 15000 രൂപയുമാണ് അടവ് വരുന്നത്. 15 മുതല്‍ 20 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. മാസത്തിൽ പരമാവധി 5,000 രൂപ ലാഭ വിഹിതം ലഭിക്കും.
25 മാസത്തിന് ശേഷം 8 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധ്യതയുള്ള ചിട്ടിയാണിത്. 4 വർഷവും 1 മാസവും കൊണ്ട് 10 ലക്ഷത്തിന്റെ ചിട്ടി സ്വന്തമാക്കാം. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കുന്നൊരാൾക്ക് 7 ലക്ഷം രൂപ ലഭിക്കും.
25,000 രൂപയുടെ ചിട്ടി
പെട്ടെന്ന് 8-9 ലക്ഷം രൂപ ആവശ്യമായി വരുന്നവർക്ക് ചേരാൻ പറ്റിയ ചിട്ടിയാണ് 25,000 രൂപ പരമാവധി അടവുള്ള 40 മാസത്തിന്റെ ചിട്ടി. 10 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണിത്. ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനം ലേലത്തിൽ പോകുമ്പോൾ 18,750 രൂപ അടച്ചാൽ മതിയാകും. എന്നാൽ ഹ്രസ്വകാല ചിട്ടിയായതിനാൽ 3- 4 മാസത്തിനുള്ളിൽ ചിട്ടി ലേലം ആരംഭിക്കാൻ സാധ്യതയുണ്ട്.
പരമാവധി കിഴിവിൽ പോകുമ്പോൾ 7 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 12 മാസത്തിനുള്ളില്‍ 8 ലക്ഷം രൂപ തോതിൽ ലേലം വിളിച്ചെടുക്കാൻ സാധിക്കും. എന്നാൽ മുകളിൽ നൽകിയ 10 ലക്ഷത്തിന്റെ ചിട്ടിയേക്കാൾ ലാഭ വിഹിതം കുറവായിരിക്കും. പക്ഷേ വേഗത്തിൽ പണം ലഭിക്കുന്നു എന്നതാണ് ഗുണം.
ജാമ്യം
ചിട്ടി ലഭിച്ചവർ ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ ജാമ്യത്തുക നൽകി വേണം ചിട്ടി പണം പിൻവലിക്കാൻ. ചിട്ടിത്തുക കൈപറ്റുമ്പോൾ ബാക്കിയുള്ള മാസത്തവണയും പ്രതിമാസ അടവും ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത. സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ എറണാകുളം ആലുവ-II ശാഖയിലും ഇടപ്പള്ളി ശാഖയിലും കോട്ടയം പാല-II ശാഖയിലും 25,000*40 മാസ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. ഫെബ്രുവരി 25 ഓടെ ആലുവയിൽ ചിട്ടി ആരംഭിക്കും. പാലയിൽ ഫെബ്രുവരി 24 ആണ് ഏകദേശം തിട്ടി ആരംഭിക്കാനുള്ള തീയതി.
ഏതൊക്കെ ശാഖകളിൽ ഏതൊക്കെ ചിട്ടികൾ ആരംഭിക്കുന്നുണ്ടെന്ന് ഓൺലൈനായി അറിയാനുള്ള സൗകര്യം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടി വിവരങ്ങൾ അറിയാൻ സാധിക്കുക. New Chits എന്ന സെക്ഷനിലാണ് വിവരങ്ങൾ ലഭിക്കുക. ഇതേ വെബ്സൈറ്റ് വഴിയാണ് പണമടയ്ക്കാനും സാധിക്കുക.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
