റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുയര്‍ത്താന്‍ തുടങ്ങിയതോടെ ഫിക്സഡ് ഇന്‍കം നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരാന്‍ തുടങ്ങുകയാണ്. സ്ഥിര നിക്ഷേപം, ബോണ്ട്, ഡെബ്റ്റ് ഫണ്ട് തുടങ്ങിയവയ്ക്ക് കാര്യമായ നേട്ടം ഇക്കാലയളവിലുണ്ടായി. ഒരു വര്‍ഷം മുന്‍പ് 5- 5.75 ശതമാനമായിരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇന്ന് 7 ശതമാനത്തിന് മുകളിലാണ്. മുതിര്‍ന്ന പൗരന്മാരാണെങ്കില് 8-8.50 ശതമാനം വരെ പലിശ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്.
വിവിധ കാറ്റഗറിയില്‍ ഡെബ്റ്റ് ഫണ്ടുകളുടെ ആദായവും വര്‍ധിച്ചിട്ടുണ്ട്. 8.16- 8.88 ശതമാനം വരെ യീല്‍ഡ്-ടു-മെച്യുരിറ്റിയുള്ള (YTM) ലിസ്റ്റ് ചെയ്ത നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളും (എന്‍സിഡി) വിപണിയിലുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 8 ശതമാനത്തിന് മുകളിൽ ആദായം തേടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ സാധ്യതകൾ പരിശോധിക്കാം.
സ്ഥിര നിക്ഷേപം
60 വയസില്‍ താഴെ പ്രായമുള്ള നിക്ഷേപകര്രക്ക് 8 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും, മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശമാനം വരെ ഷെഡ്യൂള്‍ഡ് കോമേഷ്യല്‍ ബാങ്കുകള്‍ നല്കുന്നു. ഉദാഹരണമായ ബന്‍ഡന്‍ ബാങ്ക് 600 ദിവസ സ്ഥിര നിക്ഷേപത്തിന് 8.50 തമനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നുണ്ട്.
തമിഴ്നാട് മര്ക്കന്റല് ബാങ്കിന്റെ 300 ദിവസ നിക്ഷേപത്തിന് 8 ശതമാനം പലിശ സാധാക നിക്ഷേപകര്‍ക്ക് ലഭിക്കും. സ്മോള്‍ പിനാന്‍സ് ബാങ്കില്‍ യൂണിറ്റ് ബാഭ്ക് 1001 ദിവസത്തേക്ക് 9.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. 60 വയസ് പൂർത്തിയായവർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അക്കൗണ്ടെടുക്കാം. 5 വർഷ കാലാവധിയുള്ള നിക്ഷേപത്തിന് ജനുവരി മാർച്ച് പാദത്തിൽ 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 2023 ലെ ബജറ്റിൽ നിക്ഷേപ പരിധി 30 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. റിസ്ക് കുറഞ്ഞൊരു നിക്ഷേപ പദ്ധതിയാണിത്.
ബോണ്ടുകൾ
റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. AAA റേറ്റിംഗില്‍ കുറവുള്ള കടപ്പത്രങ്ങളിൽ ക്രെഡിറ്റ് റിസ്കും പലിശനിരക്കുകള്‍ക്കൊപ്പം കടപ്പത്ര വിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ പലിശ നിരക്ക് റിസ്കും നിക്ഷേപത്തിലുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കടപ്പത്രങ്ങള്‍ വില്പന നടത്താൻ സാധിക്കുമെങ്കിലും മതിയായ ട്രേഡിംഗ് വോള്യം ഇല്ലാത്തതിനാൽ കാലാവധി വരെ നിലനിർത്തേണ്ടി വന്നേക്കാം.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സര്‍വീസസിന്റെ AAA-റേറ്റുചെയ്ത NCD മെച്യുരിറ്റിയില്‍ 8.16 ശതമാനം യീല്‍ഡ്-ടു-മെച്യുരിറ്റി വാഗ്ദാനം ചെയ്യുന്നു. കാലാവധി പൂര്‍ത്തിയാകുന്നതുവരെ നിങ്ങള്‍ ഒരു ബോണ്ട് കൈവശം വച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനമാണ് യീല്‍ഡ്-ടു-മെച്യുരിറ്റി. ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ എന്‍സിഡി 8.88 ശതമാനം യീല്‍ഡ്-ടു-മെച്യുരിറ്റി നൽകുന്നു.
ഡെബ്റ്റ് ഫണ്ട്
ഡെബ്റ്റ് ഫണ്ടുകളില്‍ നിന്ന് 8 ശതമാനത്തില്‍ അധികം ആദായം നേടാന്‍ ക്രെഡിറ്റ് റിസ്ക് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് അനുയോജ്യം. AA റേറ്റിംഗിന് താഴെയുള്ള സെക്യൂരിറ്റികളാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടിന്റെ 65 ശതമാനവും നിക്ഷേപിക്കുന്നത്. ഇവിടെ വരുന്ന റിസ്ക് ഫണ്ടിലെ നിക്ഷേപകരും നേരിടണം.
കാലാവധി അടിസ്ഥാനമാക്കി പലിശ നിരക്ക് റിസ്കും നേരിടണം. കാലവാധി കൂടുന്നതിന് അനുസരിച്ച് പലിശ നിരക്കിലെ ചാഞ്ചാട്ടം കൂടുതലായിരിക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ ക്രെഡിറ്റ് റിസ്ക് ഫണ്ടുകളിലെ ഡിൽഡ്-ടു-മെച്യൂരിറ്റി ജനുവരി അവസാനത്തിൽ 8 ശതമാനമായിരുന്നു. അല്പം റിസ്കുള്ള നിക്ഷേപമാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications