വിവാഹമാവശ്യമായിക്കൊള്ളട്ടെ, വീട് പുതുക്കിപ്പണിയുവാനായിക്കൊള്ളട്ടെ, ഒരു അവധിക്കാലം ആഘോഷിക്കുവാനായിക്കൊള്ളട്ടെ ഏതാവശ്യത്തിനും എത്രയും വേഗത്തില്‍ പണം കണ്ടെത്തുവാനുള്ള മാര്‍ഗമാണ് വ്യക്തിഗത വായ്പകള്‍.
വിവാഹമാവശ്യമായിക്കൊള്ളട്ടെ, വീട് പുതുക്കിപ്പണിയുവാനായിക്കൊള്ളട്ടെ, ഒരു അവധിക്കാലം ആഘോഷിക്കുവാനായിക്കൊള്ളട്ടെ ഏതാവശ്യത്തിനും എത്രയും വേഗത്തില്‍ പണം കണ്ടെത്തുവാനുള്ള മാര്‍ഗമാണ് വ്യക്തിഗത വായ്പകള്‍. നിങ്ങളുടെ മുന്നിലുള്ള ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍വഹിക്കുവാനുള്ള സാമ്പത്തിക സഹായ ഉപാധിയായി വ്യക്തിഗത വായ്പകളെ കണക്കാക്കാവുന്നതാണ്.

അടിയന്തിര ഘട്ടങ്ങളില്‍ ഏറെ പ്രയാസപ്പെടാതെ നിങ്ങള്‍ക്ക് വായ്പ ലഭിക്കും എന്നതാണ് വ്യക്തിഗത വായ്പകളുടെ പ്രധാന പ്രത്യേകത. ഓണ്‍ലൈനായും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. കോവിഡ് ഭീതിയുടെ ഈ കാലഘട്ടത്തില്‍ വീട്ടില്‍ നിങ്ങളുടെ മുറിയുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന് നിങ്ങള്‍ക്ക് വ്യക്തഗതി വായ്പക സ്വന്തമാക്കാം.
വായ്പാ ദാതാവിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിന് പറഞ്ഞിരിക്കുന്ന യോഗ്യത നിങ്ങള്ക്കുണ്ടായിരിക്കണമെന്ന് മാത്രം. ഒപ്പം അടിസ്ഥാനപരമായ രേഖകളും കൈയ്യില്‍ ഉണ്ടായിരിക്കണം. ഇതുവഴി അധിക നൂലാമാലകളോ സമയനഷ്ടമോ ഇല്ലാതെ നിങ്ങള്‍ക്ക് വായ്പ ലഭിക്കുവാനും അതുവഴി നിങ്ങളുെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനും സാധിക്കും.
നിങ്ങളുടെ ഓണ്‍ലൈന്‍ വ്യക്തിഗത വായ്പയുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. പ്രതിമാസ വരുമാനമാണ് അതില്‍ മുഖ്യമായി വരുന്ന ഒന്ന്. നിങ്ങള്‍ സ്ഥിര വരുമാനക്കാരനായ ജീവനക്കാരനാണെങ്കിലും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയാണെങ്കിലും വായ്പയുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതില്‍ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്കോറും വായ്പാ പലിശ നിരക്ക് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ തൊഴില്‍ ദാതാവിന്റെ മതിപ്പ്, നിങ്ങളുടെ വായ്പാ തിരിച്ചടവ് ചരിത്രവും ബാങ്ക് പരിശോധിക്കും. നിങ്ങളുടെ ബാങ്കുമായുള്ള ബന്ധവും വിശ്വസ്തതയും നിങ്ങളുടെ വായ്പാ പലിശ നിരക്കിനെ സ്വാധീനിക്കും.
ഭാവിയില്‍ സമ്പത്ത് വേണ്ടേ? മില്ലേനിയല്‍സിനായിതാ ചില സാമ്പത്തിക പാഠങ്ങള്‍
എല്ലാ മുന്‍നിര ബാങ്കുകളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈനായി വ്യക്തിഗത വായ്പകള്‍ അനുവദിച്ചു നല്‍കുന്നുണ്ട്. എല്ലാ ബാങ്കുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോണുകളിലൂടെ വായ്പ അനുവദിച്ചു തരുമെങ്കിലും നിങ്ങളുടെ സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ തന്നെ വായ്പയ്ക്കായി അപേക്ഷിക്കുന്നതാണ് നല്ലത്. കൃത്യമായ ഡിജിറ്റല്‍ കൈവൈസി വിവരങ്ങള്‍ നല്‍കിയത് വേഗത്തിലും കുറഞ്ഞ പലിശ നിരക്കിലും നിങ്ങള്‍ക്ക് വായ്പ ലഭിക്കുവാന്‍ കാരണമാകും.
ഓണ്‍ലൈനായി വായ്പയ്ക്ക് മുമ്പായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിങ്ങള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായും ബാങ്ക്് അക്കൗണ്ടുമായും ബന്ധിപ്പിച്ചിരിക്കേണ്ടതുണ്ട്. നിങ്ങളുടെ നിലവിലുള്ള മേല്‍ വിലാസം ആധാറിലും സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലും പുതുക്കിയിരിക്കേണ്ടതുണ്ട്. ബാങ്കില്‍ നിങ്ങള്‍ക്ക് സക്രിയമായ ഒരു നെറ്റ് ബാങ്ക് സംവിധാനമുള്ള സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങി നിങ്ങളുടെ എല്ലാ കെവൈസി രേഖകളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കേണ്ടതുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications