ഭാവി ചെലവുകളെ മുൻകൂട്ടി കാണുന്നവർക്ക് പണം സമാഹരണത്തിനുള്ള ഏറ്റവും മികച്ച മാർഗങ്ങളാണ് ചിട്ടികൾ. വിവാഹം വാഹനം, വാങ്ങൽ, ഭവന വായ്പ അടച്ചു തീർക്കൽ തുടങ്ങിയ വിവിധ ചെലവുകൾ ഓരോ വർഷത്തിലും വന്നേക്കാം. വരുന്ന വർഷങ്ങളിൽ, 2024-25 വർഷങ്ങളിൽ വരുന്ന ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ചേരാവുന്ന ചിട്ടികളാണ് ഹ്രസ്വകാല ചിട്ടികൾ. 25 മാസം മുതൽ 60 മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല ചിട്ടികളാണ് കെഎസ്എഫ്ഇ നടത്തുന്നത്.
കുറഞ്ഞ വരിക്കാരും കുറഞ്ഞ കാലയളവുമായതിനാൽ ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാർക്ക് ഹ്രസ്വകാല ചിട്ടികൾ ഉപകാരപ്രദമാണ്. പരമാവധി കിഴിവിൽ ലേലം വിളിക്കാൻ കൂടുതൽ പേരുണ്ടാകില്ല. ഇതിനാൽ വലിയ കിഴിവിലേക്ക് പോകാതെ ആവശ്യകാരന് ചിട്ടി ലഭിക്കും. ഇത്തരത്തിൽ അടുത്ത വർഷങ്ങളിൽ ലക്ഷങ്ങൾ കണ്ടെത്തേണ്ടവർക്ക് ഉപകാരപ്പെടുന്ന 4 ചിട്ടികൾ ചുവടെ ചേർക്കുന്നു.
5 ലക്ഷം രൂപയുടെ ചിട്ടി
5 ലക്ഷത്തിൽ താഴെയുള്ള തുക ആവശ്യമായി വരുന്നൊരാൾക്ക് ചേരാൻ പറ്റിയ ഹ്രസ്വകാല ചിട്ടിയാണ് 20,000 രൂപ മാസ അടവുള്ള 25 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ ചിട്ടി.
ഇതുപ്രകാരം 2 വര്‍ഷവും 1 മാസവുമുള്ള അടവില്‍ ചിട്ടിയിൽ നിന്ന് 5 ലക്ഷം രൂപ ലഭിക്കും. പരമാവധി ലേല കിഴിവ് 30 ശതമാനം ആണ്. 30 ശതമാനം കിഴിവിൽ വിളിച്ചെടുത്താൽ 3.5 ലക്ഷം രൂപ നേടാന്‍ സാധിക്കും.
30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ ചിറ്റാളന്മാര്‍ക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. ഇതുപ്രകാരം മാസത്തില്‍ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിൽ തവണകളടയ്ക്കാൻ സാധിക്കുന്നവർക്ക് ചേരാം. 2 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷത്തോളം തുക ആവശ്യമുള്ളവര്‍ക്കും മാസത്തില്‍ 15,000 - 20,000 രൂപ വരെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കും ചിട്ടിയില്‍ ചേരാം.
10 ലക്ഷം രൂപയുടെ ചിട്ടി
ഹ്രസ്വകാലത്തേക്ക് നടത്തുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയാണ് 10 ലക്ഷം രൂപയുടെ 40 മാസം കാലവധിയുള്ള ചിട്ടി. മാസത്തിൽ 25,000 രൂപയ്ക്കുിം 20,313 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടയ്ക്കേണ്ടി വരുന്നത്. മാസത്തിൽ 4 പേർക്ക് ചിട്ടിതുക ലഭിക്കും. ഒരു നറുക്കും മൂന്ന് ലേലവുമാണ് ചിട്ടിയിൽ ലഭിക്കുക.
2 ലക്ഷം രൂപയ്ക്കടുത്ത് തുക ഒരോരുത്തർക്കും ലാഭ വിഹിതമായി ലഭിക്കും. അതായത് 10 ലക്ഷം രൂപയുടെ ചിട്ടിയിൽ 8 ലക്ഷത്തിനടുത്ത് തുക മാത്രമാണ് ചിട്ടിയിൽ ചേരുന്നയാൾക്ക് അടയ്ക്കേണ്ടി വരിക.
5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി
12,500രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടിഡിവിഷന്‍ ചിട്ടി 3 വർഷവും നാല് മാസവും കൊണ്ട് കാലാവധിയെത്തും. 2 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ സ്വന്തമാക്കാൻ ഈ ചിട്ടി വഴി സാധിക്കും.
ഓരോ മാസവും 3 പേർക്ക് 30 ശതമാനം വരെ താഴ്ത്തി വിളിക്കാനും ഒരാള്‍ക്ക് നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവന്‍ തുകയും ലഭിക്കും. മാസത്തിൽ 12,500 രൂപയ്ക്കും 10,157 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവർക്ക് ചിട്ടി തിരഞ്ഞെടുക്കാം.
1 ലക്ഷത്തിന്റെ ചിട്ടി
2,500 രൂപയുടെ മാസ അടവുള്ള 40 മാസത്തെ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ഹ്രസ്വകാല റെഗുലർ ചിട്ടിയാണിത്. 40 പേരാണ് ചിട്ടിയിലെ അംഗങ്ങൾ. മാസത്തിൽ പരമാവധി 2,500 രൂപയാണ് ചിട്ടിയുടെ അടവ് വരുന്നത്. പരമാവധി 30,000 രൂപയാണ് ലേല കിഴിവ്.
അതായത് ഒരാൾക്ക് 70,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ഒന്നിൽ കൂടുതൽ ചിട്ടി വരിക്കാരുണ്ടെങ്കിൽ നറുക്കിലൂടെ ഒരാൾക്ക് ചിട്ടി തുക നൽകും.
എവിടെ ലഭിക്കും ചിട്ടികൾ
കേരളത്തിലെ ഏത് കെഎസ്എഫ്ഇ ശാഖയിൽ ആരംഭിക്കുന്ന ചിട്ടികളിലും ചേരാൻ സാധിക്കും. ഓരോ ജില്ലയിലെ ശാഖകളിലും ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാന്‍ നിലവില്‍ ഓണ്‍ലൈന്‍ സംവിധാനം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. കെഎസ്എഫ്ഇയുടെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്ന ksfeonline.com എന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ ചിട്ടി സംബന്ധിച്ച വിവരങ്ങളും അറിയാൻ സാധിക്കുന്നത്. വെബ്സൈറ്റിലുള്ള new chits എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ജില്ല, ശാഖ വിവരങ്ങൾ നൽകിയാൽ ചിട്ടിയുടെ വിവിരങ്ങൾ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
