വിരമിക്കൽ കാലത്ത് മാസ വരുമാനം എന്നത് ആവശ്യ ചെലവുകളെ നേരിടാനുള്ള തുകയാണ്. ആരോഗ്യ ചെലവുകൾ, ആഹാരം, യാത്രകൾ തുടങ്ങിയവയ്ക്കായി സ്വന്തം തീരുമാന പ്രകാരം ചെലവാക്കാൻ കയ്യിൽ പണമുണ്ടെങ്കിൽ അതുതന്നെയാണ് വിരമിക്കൽ കാലത്തെ സുവർണകാലമാക്കുന്നത്.
വിരമിക്കൽ കാലത്തേക്കായി കരിയറിൽ തന്നെ മികച്ച പദ്ധതികളിൽ ചേർന്ന് നല്ല തുക കണ്ടെത്താനാകും. വിരമിച്ച ശേഷം കയ്യിൽ വരുന്ന തുക ഉപയോഗിച്ചും വിരമിക്കൽ കാലത്തേക്ക് വരുമാനം കണ്ടെത്താൻ സാധിക്കും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന 5 പദ്ധതികളെ പരിചയപ്പെടാം.
അടൽ പെൻഷൻ യോജന
വിരമിച്ചതിന് ശേഷം സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ബാങ്ക് അക്കൗണ്ടുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് പദ്ധതിയിൽ ചേരാനാകില്ല.

വരിക്കാർക്ക് 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. തിരഞ്ഞെടുക്കുന്ന പെൻഷനും ചേരുന്ന സമയത്തെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. 60-ാം വയസ് മുതൽ പെൻഷൻ ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞവർക്ക് സ്ഥിര വരുമാനം ലഭിക്കുന്നതിനുള്ളൊരു പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. കുറഞ്ഞത് 1,000 രൂപയും പരമാവധി 30 ലക്ഷം രൂപയുമാണ് നിക്ഷേപ പരിധി. വ്യക്തിഗത അക്കൗണ്ടോ പങ്കാളിയുമൊത്ത് സംയുക്ത അക്കൗണ്ടോ ആരംഭിക്കാം.
നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. ത്രൈമാസത്തിലാണ് പലിശ നൽകുന്നത്. 8.2 ശതമാനമാണ് ഏപ്രിൽ- ജൂൺ പാദത്തിലെ പലിശ നിരക്ക്. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ത്രൈമാസത്തിൽ 20,500 രൂപ ലഭിക്കും.
മ്യൂച്വൽ ഫണ്ട്
ജോലിക്കാലത്ത് എസ്ഐപി നിക്ഷേപത്തിലൂടെ നല്ലൊരു തുക സമ്പാദിക്കാനും വിരമിക്കൽ കാലത്ത് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസ വരുമാനം നേടാനും മ്യൂച്വൽ ഫണ്ട് സഹായിക്കും. കയ്യിലുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ മാസത്തിൽ നിശ്ചിത ശതമാനം വില്പന നടത്തി ആവശ്യമായ തുക പിൻവലിക്കുന്നതാണ് എസ്ഡബ്ലുപി. 15 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെങ്കിൽ 12 ശതമാനം റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ നിന്ന് 10 വർഷത്തേക്ക് 20,000 രൂപ മാസത്തിൽ ലഭിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
കുറഞ്ഞത് 1,000 രൂപയും പരമാവധി 9 ലക്ഷം രൂപയുമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാവുന്ന തുക. സംയുക്ത അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വർഷമാണ് നിക്ഷേപ കാലാവധി. 7.4 ശതമാനമാണ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,550 രൂപ മാസത്തിൽ ലഭിക്കും. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 9,250 രൂപ ലഭിക്കും.
നാഷണൽ പെൻഷൻ സ്കീം
വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം. ഈ സ്കീമിന് കീഴിൽ ടയർ 1, ടയർ 2 എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകൾ തുറക്കാം. ടയർ 1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും ടയർ 2 അക്കൗണ്ടിൽ 1,000 രൂപയും നിക്ഷേപിക്കണം.
ടയർ 1 അക്കൗണ്ടിലെ നിക്ഷേപമാണ് പെൻഷനായി മാറ്റുന്നത്. ഈ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി, 80സി പ്രകാരമുള്ള കിഴിവുകൾ ക്ലെയിം ചെയ്യാം. 60-ാം വയസ് മുതൽ പെൻഷൻ ലഭിക്കും. 27 വയസുകാരന്‍ മാസത്തില്‍ 4,000 രൂപ വീതം നിക്ഷേപിച്ചാല്‍ 10 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ 60-ാം വയസില്‍ 24,921 രൂപ പെന്‍ഷന്‍ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
