'ഇക്കാലമത്രയും ജോലി ചെയ്തിട്ട് എന്തുണ്ടാക്കി' എന്ന ചോദ്യം സ്വന്തം മനസില്‍ നിന്നെങ്കിലും നേരിടേണ്ടി വരുന്നവര്‍ ഒരുപാടുണ്ട്. ജീവിത ചെലവുകളും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനുമിടയില് സമ്പാദിക്കാന്‍ മറന്നുപോയാല്‍ വാര്‍ധക്യ കാലം കൂടുതല്‍ വിഷമകരമാകും.
ഒരു ശമ്പളക്കാരനായ വ്യക്തിക്ക തന്റെ ശമ്പളം വിനിയോഗിക്കുന്നത് അല്പമൊന്ന് ക്രമീകരിച്ചാല്‍ വിരമിക്കല്‍ കാലത്ത് 3 കോടി രൂപ കയ്യിലെത്തും. ഇന്നത്തെ കാലത്ത് വലിയ തുകയായി തോന്നുമെങ്കിലും പണപ്പെരുപ്പം കൂടി കണക്കാക്കിയാല്‍ 30 വര്‍ഷത്തിനപ്പുറം വാര്‍ധക്യ കാലത്തെ ജീവിത ചെലവുകള്‍ക്ക് ആവശ്യമായ തുകയാകുമിത്.
ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. തൊഴിലാളിയുടെ താല്പര്യത്തിന് അനുസരിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുന്ന വളണ്ടറി റിട്ടയര്‍മെന്റ് ഫണ്ട് (വിപിഎഫ്) ഇവിടെ സഹായകമാകും. വിപിഎഫിന്റെ നിക്ഷേപ രീതിയും ആനുകൂല്യങ്ങളും എത്ര രൂപ ലഭിക്കുമെന്നും നോക്കാം.

വളണ്ടറി പ്രൊവിഡന്റ ഫണ്ട്
ഇപിഎഫില്‍ ശമ്പളക്കാരന്റെ അടിസ്ഥാന ശമ്പളം+ ക്ഷാമബത്ത ചേര്‍ന്ന തുകയുടെ 12 ശതമാനമാണ് നിക്ഷേപിക്കേണ്ടത്. ഇതേ തുക തൊഴിലുടമയും അടയ്ക്കും. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം പെന്ഷന് അക്കൗണ്ടിലും ബാക്കി വരുന്ന 3.67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കും മാറ്റും.
ഈ പരിധിക്കപ്പുറം നിക്ഷേപിക്കാൻ വളണ്ടറി പ്രൊവിഡന്റ ഫണ്ട് ഉപയോഗിക്കാം കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്ത സമീപിച്ച് വിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഇപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന അതേ പലിശ നിരക്ക് വിപിഎഫിനും ലഭിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.15 ശതമാനാമാണ് പലിശ നിരക്ക്. ശരാശരി 8 ശതമാനം പലിശ പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്.
നികുതി ഇളവ്
ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. വിപിഎഫ് അക്കൗണ്ട് സാമ്പത്തിക വര്‍ഷത്തില്‍ 2.50 ലക്ഷം രൂപ വരെ നി്ഷേപിച്ചാല് നികുതി ബാധകമാലില്ല. കാലാവധിയില്‍ പിന്‍വലിക്കുമ്പോഴും നികുതി ഇളവ് ലഭിക്കും.
വിപിഎഫ് കാൽക്കുലേറ്റർ
വിപിഎഫ് കാല്‍ക്കുലേറ്റര്‍ പ്രകാരം 8 ശതമാനം പലിശ നിരക്കില്‍ 30 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 3 കോടി രൂപ സ്വന്തമാക്കാന്‍ സാധിക്കും. മാസത്തില്‍ വിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട വിഹിതം 20,833 രൂപയാണ്. കരിയറില്‍ 25 വര്‍ഷമാണ് ബാക്കിയുള്ളതെങ്കില്‍ 2 കോടി രൂപ വരെ സ്വന്തമാക്കാം. 20 വര്‍ഷത്തെ നിക്ഷേപത്തിലൂടെ 1.20 കോടി രൂപ നേടാന്‍ സാധിക്കും.
ശ്രദ്ധിക്കണ്ടവ
പണം ദീര്‍ഘകാലത്തേക്ക് ലോക് ചെയ്യുന്നതിന് ഒരുക്കാണെങ്കില് വളണ്ടറി പ്രൊവിഡന്റ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. സ്വന്തം സാമ്പത്തിക സ്ഥിതി പരിഗണിച്ച് മാത്രമെ വിപിഎഫ് വിഹിതം ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. എത്ര രൂപ വേണമെങ്കിലും വിപിഎഫില്‍ നിക്ഷേപിക്കാം. ഇത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പരമാവധിയില്‍ കൂടാന്‍ പാടില്ല.
വിപിഎഫിലെ നിക്ഷേപം പ്രത്യേക അക്കൗണ്ടില്ല. ഇപിഎഫ് അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കും. രണ്ട് നി്ക്ഷേപത്തിനും ഒരേ നിരക്കിലാണ് പലിശ നല്‍കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപത്തിന് 8.1 ശതമാനമാണ് പലിശ നൽകിയത്. ഇത് 40 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കാണ്.
2020-21ൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 2016-16 സാമ്പത്തിക വര്‍ഷത്തില്‍ നല്കിയ 8.8 ശതമാനം പലിശയായിരുന്നു അടുത്ത കാലത്തെ ഉയര്‍ന്ന നിരക്ക്. മുൻകാല നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ താഴ്ന്ന നിരക്കാണെങ്കിലും മറ്റു സ്ഥിര നിക്ഷേപ പദ്ധതികളേക്കാൾ പലിശയുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications