കയ്യിൽ വലിയ തുക ഒന്നിച്ചെടുക്കാൻ സാധിക്കാത്തവർക്ക് വരാനിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റാൻ കെഎസ്എഫ്ഇ ചിട്ടികൾ ഉപയോഗപ്പെടുത്താം. വായ്പയിലേക്ക് പോകാതെ വേഗത്തിൽ ധനസമാഹരണത്തിന് സാധിക്കുമെന്നതാണ് ചിട്ടിയുടെ ഗുണം. കൃത്യമായ ജാമ്യങ്ങളും മാസ തവണകൾ അടച്ചു തീർക്കാനുള്ള വരുമാനവും ഉള്ളവർക്ക് ചിട്ടികൾ മികച്ച ധനസമാഹരണ മാർഗങ്ങളാണ്. 1 വർഷത്തിന് ശേഷം 3 ലക്ഷം രൂപയുടെ ആവശ്യം വരുന്നവർക്ക് ചേരാൻ പറ്റിയൊരു ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്.
ചിട്ടി വിശദാംശം
50 മാസം കാലാവധിയുള്ള 4 ലക്ഷത്തിന്റ മൾട്ടി ഡിവിഷൻ ചിട്ടിയിൽ പരമാവധി മാസ അടവ് 8,000 രൂപയാണ്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിൽ 4 പേർക്ക് ചിട്ടി പണം ലഭിക്കാനുള്ള അവസരമുണ്ട്. ഒരാൾക്ക് നറുക്കെടുപ്പിലൂടെയും മറ്റുള്ള 3 പേർക്ക് ലേലം വിളിയിലൂടെയുമാണ് ചിട്ടി സ്വന്തമാക്കാൻ സാധിക്കുക. 60 മാസത്തിൽ താഴെയുള്ള മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ 30 ശതമാനം വരെയാണ് ലേല കിഴിവ് ലഭിക്കുന്നത്.
മാസ അടവ്
8,000 രൂപയാണ് ചിട്ടിയുടെ ആദ്യ മാസത്തിൽ അടയ്ക്കേണ്ടത്. തുടർന്നുള്ള മാസങ്ങളിൽ 30 ശതാനം ലേല കിഴിവിൽ ചിട്ടി പോകുന്ന സമയത്ത് 6,500 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. 1 വർഷത്തോളം ഈ ലേല കിഴിവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മാസത്തിൽ പരമാവധി 1,500 രൂപയുടെ ലേല കിഴിവ് ചിട്ടിയിൽ നിന്ന് ലഭിക്കും. ലേല കിഴിവ് കുറയുന്നതിന് അനുസരിച്ച് മാസതവണ ഉയരും. മാസത്തിൽ 6,500 രൂപയ്ക്കും 8,000 രൂപയ്ക്കും ഇടയിൽ തുക മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് ചിട്ടി ചേരാം.
ചിട്ടി തുക
നറുക്കിലൂടെ ഒരാൾക്ക് എല്ലാ മാസത്തിലും മുഴുവൻ തുക ലഭിക്കും. കെഎസ്എഫ്ഇയുടെ ഫോര്‍മാന്‍ കമ്മീഷനും ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും കുറച്ചാണ് അടയ്ക്കേണ്ടത്. 20,000 രൂപ ഫോർമാൻ കമ്മീഷൻ കുറച്ചുള്ള 3.80 ലക്ഷം രൂപയിൽ നിന്ന് 3,600 രൂപ ജിഎസ്ടിയും 236 രൂപ ഡോക്യുമെന്റേഷന്‍ ചാര്‍ജും കിഴിച്ച് 3,76,164 രൂപയാണ് ചിട്ടി വരിക്കാരന്റെ കയ്യില്‍ കിട്ടുക.
3 പേര്‍ക്ക് 30 ശതമാനം താഴ്ത്തി വിളിക്കാം. 2.80 ലക്ഷം രൂപയാണ് പരമാവധി കിഴിവിൽ വിളിക്കുമ്പോൾ ലഭിക്കുക. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറച്ചാൽ 2,76,164 രൂപ ലഭിക്കും.
സ്ഥിര നിക്ഷേപമിടാം
30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കേണ്ടത് അത്യാവശ്യക്കാർ മാത്രമാണ്. മറ്റുള്ളവർക്ക് മികച്ചൊരു സംഖ്യയിൽ ചിട്ടി വരുന്നത് വരെ ലേലം വിളിക്കാൻ കാത്തിരിക്കാം. 1 വര്‍ഷം വരെ 30 ശതമാനത്തിൽ താഴ്ന്നു പോകാൻ സാധ്യതയുണ്ട്.
15 മാസത്തിന് ശേഷം 3.20- 3.30 ലക്ഷത്തില്‍ ചിട്ടി താഴ്ന്ന് പോകുമ്പോൾ വിളിച്ചെടുക്കാം. ജാമ്യം നൽകി ചിട്ടി തുക വാങ്ങുകയോ സ്ഥിര നിക്ഷേപമിടുകയോ ചെയ്യാം. 8 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് കെഎസ്എഫ്ഇ നൽകുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഓരോ ഡിവിഷനിൽ നടക്കുന്ന ലേലത്തിലും എല്ലാവർക്കും പങ്കെടുക്കാം. കൃത്യമായി തവണ സംഖ്യ അടച്ചവരെ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. ഇതിനാൽ മാസത്തിൽ ലേല തീയതിക്ക് മുൻപ് മാസ തവണ അടച്ചെന്ന് ഉറപ്പാക്കണം.
മൾട്ടി ഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40 ശതമാനം വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്. 60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള ചിട്ടികളിൽ 35 ശതമാനം വരെയും 60 മാസത്തിൽ താഴെയുളള ചിട്ടികൾ 30 ശതമാനം വരെയും ലേലം ചെയ്യാവുന്നതാണ്.
എവിടെ ലഭിക്കും ചിട്ടി
ഓണ്‍ലൈനായി ചിട്ടി ചേരാനും ചിട്ടി പണമടയ്ക്കാനും സൗകര്യമുള്ളതിനാൽ കേരളത്തിലെ ഏത് ജില്ലയിൽ ആരംഭിക്കുന്ന ചിട്ടിയിലും ചേരാം. 8,000 രൂപ മാസ അടവ് വരുന്ന 4 ലക്ഷത്തിന്റെ ഈ മൾട്ടി ഡിവിഷൻ ചിട്ടി കെഎസ്എഫ്ഇയുടെ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ ശാഖയിലാണ് ആരംഭിക്കുന്നത്. ksfeonline.com/chitty/newchits എന്ന വെബ്സൈറ്റിൽ നിന്ന് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications