ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ സാധിക്കാത്ത മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. ചായ കുടിച്ചാൽ, മരുന്ന് വാങ്ങിയാൽ, എന്തിനേരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാനുൾപ്പെടെ ഇന്ന് ഗൂഗിൾ പേയാണ് ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. പണം നൽകാൻ മാത്രമല്ല, പണം നേടാനും ഗൂഗിൾ പേ ഉപയോഗിക്കാം.
ചെറിയ തോതിലുള്ള വായ്പ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഗൂഗിൾ പേ അടുത്തിടെ ഇന്ത്യയിൽ അതിൻ്റെ ഡിജിറ്റൽ ക്രെഡിറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. ചെറുകിട വ്യവസായികൾക്ക് 15,000 രൂപ വരെ വായ്പ ഉറപ്പാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ പേ സാഷേ ലോൺ അവതരിപ്പിച്ചത്.
സാഷേ ലോൺ
10,000 രൂപ മുതൽ 1 ലക്ഷം രൂപവരെയുള്ള വായ്പകളാണ് സാഷേ ലോൺ വഴി ലഭിക്കുക. 7 ദിവസം മുതൽ 12 മാസം വരെയാണ് തിരിച്ചടവിനുള്ള കാലാവധി. ചെറുകിട ബിസിനസ്സുകള്‍ക്ക് 15,000 രൂപ വരെ വായ്പ നല്‍കും. അത് 111 രൂപ മുതൽ മുകളിലോട്ടുള്ള തുകകളായി തിരിച്ചടയ്ക്കാം.
നേട്ടങ്ങൾ
അടിയന്തിര മെഡിക്കൽ ബില്ലുകൾ അല്ലെങ്കിൽ മറ്റ് ചെലവുകൾ പോലെയുള്ള അപ്രതീക്ഷിത ചെലവുകൾക്കായി പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ സാഷേ ലോണുകൾ മികച്ച ഓപ്ഷനാണ്. മാസത്തിൻ്റെ മധ്യത്തിൽ ഒരു ചെറിയ സാമ്പത്തിക വിടവ് നേരിടുമ്പോൾ, അടുത്ത ശമ്പളം വരെ അവരുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ ഈ വായ്പകൾ ആളുകളെ സഹായിക്കുന്നു. ദൈനംദിന ബിസിനസ്സ് നടത്താനും ദിവസേന വായ്പാ പേയ്‌മെൻ്റുകൾ നടത്താനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് സാഷേ ലോൺ വലിയ സഹായമാണ്.

ബാങ്കുകളുമായി സഹകരണം
രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ബാങ്കുകളുമായും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വായ്പ നൽകുക. ഫെഡറൽ, കൊട്ടക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നീ നാല് ബാങ്കുകളുമായി സഹകരിച്ചാണ് പ്രവർത്തനം.
എങ്ങനെ അപേക്ഷിക്കാം..?
ഈ ലോൺ സേവനം ഇപ്പോൾ ടയർ 2 നഗരങ്ങളിൽ മാത്രമാണ് ഗൂഗിൾ പേ ആരംഭിച്ചത്. ഗൂഗിൾ പേയിൽ ഒരു സാഷേ ലോണിന് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം.
1. ആദ്യം, Google Pay for Business ആപ്പ് തുറക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.
2. ഇതിന് ശേഷം, ലോൺ സെക്ഷനിലേക്ക് പോയി ഓഫറുകൾ ടാബിൽ ക്ലിക്ക് ചെയ്യുക.
3. വായ്പ തുക നൽകി തുടരുക. ഇതിനുശേഷം, നിങ്ങളെ ലാൻഡിംഗ് പങ്കാളിയുടെ സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യും.
4. കൈവൈസി ഉൾപ്പെടെയുള്ള ചില എളുപ്പ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാം.

ഗൂഗിൾ പേ നൽകുന്ന മറ്റ് സേവനങ്ങൾ
1. യു.പി.ഐ ലൈറ്റ്
ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഗൂഗിൾ പേ അതിന്റെ യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം.
2. ടാപ്പ് ടു പേ
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന 'കോണ്‍ടാക്ട് ലെസ്' ഫീച്ചറിന് സമാനമാണ് ഗൂഗിളിന്റെ ടാപ്പ് ടു പേ. പൈന്‍ ലാബുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്കായി സജ്ജമാക്കിയത്. പുതിയ സംവിധാനം വഴി പേമെന്റ് പൂര്‍ത്തിയാക്കാന്‍ ഗൂഗിള്‍പേ ഉപയോക്താക്കള്‍ ക്യു.ആര്‍. കോഡുകള്‍ സകാന്‍ ചെയ്യുകയോ, അക്കൗണ്ട്, മൊബൈല്‍ വിവരങ്ങള്‍ നല്‍കുകയോ വേണ്ട. മറിച്ച് പി.ഒ.എസ്. ടെര്‍മിനലുകളിലും മറ്റും ഒന്നു തൊട്ടാല്‍ മതി. ടെര്‍മിനലുകളില്‍ ഫോണ്‍ തൊട്ട ശേഷം കൈമാറേണ്ട തുക നല്‍കി പിന്‍ നമ്പര്‍ നല്‍കുന്നതോടെ ഇടപാട് പൂര്‍ണമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
