എല്ലാ വര്‍ഷത്തിലും ഫോബ്‌സ് ലോകത്തെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കും. അമേരിക്ക, ചൈന, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ശതകോടീശ്വരന്മാപർക്കൊപ്പ എത്താൻ നോപ്പാളുകാർക്ക് കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റമുണ്ടാക്കിയത് 2013 ൽ ബിനോദ് കുമാർ ചൗധരി എന്ന നേപ്പാളി ബിസിനസുകാരനാണ്. നോപ്പാളുകാരനായ ആദ്യ ശതകോടീശ്വരനും ഏക ശതകോടീശ്വരനുമാണ് ബിനോദ് കുമാർ ചൗധരി. വിവിധ മേഖലകളിൽ ബിസിനസുള്ള ചൗധരി സിജി ഗ്രൂപ്പിന് കീഴിൽ 19 രാജ്യങ്ങളിലായി 80 കമ്പനികള്‍ നടത്തുന്നുണ്ട്.
ഫോബ്സ് പട്ടികയിൽ
2013 ലാണ് ബിനോദ് കുമാർ ചൗധരി ആദ്യമായി ഫോബ്‌സ് പട്ടികയിലെത്തുമ്പോൾ. 1342-ാം സ്ഥാനത്തിയാരുന്നു അദ്ദേഹം. ഇന്ന് 1.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ 1754 സ്ഥാനത്താണ് അദ്ദേഹംമുള്ളത്. നോപ്പാളിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രകീർത്തിച്ച് 2015 ല്‍ ഫോബ്‌സ് മാഗസീനിന്റെ ഏഷ്യ പതിപ്പില്‍ കവര്‍ ആയിട്ടും ബിനോദ് ചൗധരിയെത്തി.
ഭൂകമ്പ ഭീഷണിയുള്ള രാജ്യത്ത് ഭൂകമ്പത്തിന്റെ ഇരകൾക്ക് 10,000 ഭൂകമ്പ പ്രതിരോധ വീടുകൾ അദ്ദേഹം നിർമിച്ചു നൽകിയിരുന്നു. ഭൂകമ്പത്തിൽ തകർന്ന വീടും സ്കൂളും പുനർ നിർമിക്കാൻ 2.5 ദശലക്ഷം ഡോളാണ് അദ്ദേഹം ചൗധരി ഫൗണ്ടേഷന്‍ വഴി ചെലവാക്കുന്നത്.
നോപ്പാളിനേക്കാൾ വലിയ ബിസിനസ്
ചെറുരാജ്യമായ നേപ്പാളിൽ നിന്ന് ലോകത്തോളം പടർന്നതാണ് ബിനോദ് കുമാറിന്റെ ബിസിനസ്. സിജി ക്രോപ്പ് ഗ്ലോബലിന് കീഴിലാണ് ശതകോടീശ്വരന്റെ ബിസിനസ് കേന്ദ്രീകരിക്കുന്നത്. നോപ്പാള്‍ നബിള്‍ ബാങ്കിന്റെയും വായ് വായ് ന്യൂഡില്‍സ് നിര്‍മാതാക്കളായ സിജി ഫുഡ്‌സിന്റെയും നിയന്ത്രണ ഓഹരികളാണ് ചൗധരിയുടെ ആസ്തിയില്‍ ഭൂരിഭാഗവും.
കാഠ്മണഡുവില്‍ മാര്‍വാടി കുടുംബത്തിലാണ് ബിനോദ് കുമാര്‍ ചൗധരി ജനിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ രാജസ്ഥാനില്‍ നിന്നും ടെക്സൈറ്റൽ ബിസിനസ് ആവശ്യത്തിനായി നോപ്പാളിലെത്തിയവരാണ് ബിനോദ് കുമാറിന്റെ മുത്തച്ഛന്റെ തലമുറ.
താജ് ജുമൈറ ലേക് ടവര്‍
വിവിധ മേഖലകളില്‍ ബിനോദ് കുമാർ ചൗധരിയുടെ കമ്പനികൾക്ക് നിക്ഷേപവുണ്ട്. ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, ഹോസ്പ്പിറ്റാലിറ്റി, ബാങ്കിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, പവര്‍, ഇലക്ട്രോണി്‌സ് എന്നിങ്ങനെ 19 രാജ്യങ്ങളിലായി 80ലധികം കമ്പനികൾ വിവിധ ബിസിനസുകൾ നടത്തുന്നുണ്ട്.
ബിനോദ് കുമാർ ചൗധരിയുടെ സിജെ ഹോസ്പ്പിറ്റാലിക്ക് കീഴിലുള്ള ദുബൈയിലെ താജ് ജുമൈറ ലേക് ടവര്‍ നിലവിൽ കൈകാര്യം ചെയ്യുന്നത് ടാറ്റയാണ്. 2019 ൽ ഹോട്ടലിന്റെ നടത്തിപ്പ് അവകാശം ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ ഹോട്ടല്‍ കമ്പനിക്ക് കൈമാറുന്നതിന് സിജെ ഹോസ്പ്പിറ്റാലിറ്റി കരാറിലെത്തിയിരുന്നു.
വായ് വായ് ന്യൂഡിൽസ്
35 രാജ്യങ്ങളിൽ വില്പന നടത്തുന്ന വായ് വായ് ന്യൂഡിൽസാണ് ബിനോദ് കുമാർ ചൗധരിയുടെ പ്രധാന വരുമാനങ്ങളിലൊന്ന്. ഇതിന്റെ ആരംഭത്തിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. തായ്ലാൻഡിൽ നിന്നും നോപ്പാളിലേക്ക് വരുന്ന യാത്രക്കാര്‍ കൂടുതലായി ന്യൂഡിൽസ് കൊണ്ടു വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇതിൽ നിന്നൊരു ബിസിനസ് അദ്ദേഹം ആരംഭിക്കുന്നത്. 1980 ൽ പിതാവ് ആരംഭിച്ച ധാന്യമില്ലിൽ അധികം വരുന്ന ധാന്യ പൊടി ഉപയോഗിച്ചാണ് വായ് വായ് ന്യൂഡില്‍സ് ആരംഭിച്ചത്.
വര്‍ഷത്തില്‍ 1കോടിയിലലധികം പാക്കറ്റ് ന്യൂഡില്‍സ് സിജി ഫുഡ് കമ്പനി നിര്‍മിക്കുന്നുണ്ട്. നേപ്പാളിന് പുറമെ ഇന്ത്യയിലും സെര്‍ബിയയിലും ബംഗ്ലാദേശിലും വായ് വായ് ന്യൂഡില്‍സിന് ഫാക്ടറികളുണ്ട്. എന്നാൽ കമ്പനിയുടെ പ്രധാന ഉത്പ്പന്നമായ വായ് വായ് 1-2-3 ചിക്കന്‍ ന്യൂഡില്‍സ് കമ്പനി ഉടമ കഴിക്കാറില്ല. പൂര്‍ണമായും വെജിറ്റേറിയൻ ഭക്ഷണ ശൈലി പിന്തുടരുന്നതിനാലാണ് കഴിക്കാത്തതെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്.
ചിത്രങ്ങൾക്ക് കടപ്പാട്- ഇന്ത്യടൈംസ്, ബിസിനസ് ഇൻസൈഡർ, സിജി ഗ്രൂപ്പ്, ട്വിറ്റർ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
