ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്കായി പുതിയ വെബ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഈ മാറ്റം.
ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്കായി പുതിയ വെബ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഈ മാറ്റം. നിലവിലുള്ള വെബ് പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ 6 വരെയുള്ള 6 ആറ് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുകയില്ല എന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണ്‍ ഏഴാം തീയ്യതി മുതല്‍ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പിന്റെ പുതിയ വെബ് പോര്‍ട്ടല്‍ പ്രവര്ത്തനക്ഷമാമുകയും ചെയ്യും. www.incometaxindiaefiling.gov.in എന്ന നിലവിലെ പോര്‍ട്ടില്‍ നിന്നും www.incometaxgov.in എന്ന പോര്‍ട്ടലിലേക്കാണ് ജൂണ്‍ 7 മുതല്‍ മാറ്റം സംഭവിക്കുക. പുതിയ പോര്‍ട്ടലിന്റെ ലോഞ്ചിംഗ് പ്രവര്‍ത്തനങ്ങളും ഡാറ്റാ കൈമാറ്റ പ്രക്രയികളും നടക്കുന്നതിനാലാണ് ജൂണ്‍ 1 മുതല്‍ 6 വരെ നിലവിലെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ഈ സമയത്ത് നികുതി ദായകര്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ടല്‍ ലഭ്യമാവുകയില്ല.
നികുതി ദായകര്‍ ഈ കാലയളവില്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത് പുനക്രമീകരിക്കേണ്ടതായി വരും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും റീഫണ്ടുകള്‍ക്കായുള്ള പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി വകുപ്പുമായുള്ള മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കുമായാണ് നികുതി ദായകര്‍ ഇ ഫയലിംഗ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നത്.
അതേ സമയം ഈ സാമ്പത്തിക വര്‍ഷത്തില്‍ 24,792 കോടി രൂപയ്ക്ക് മുകളിലാണ് 15 ലക്ഷത്തിലധികം നികുതി ദായകര്‍ക്ക് നികുതി വകുപ്പ് റീഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതില്‍ വ്യക്തിഗത വരുമാനത്തില്‍ 14.98 ലക്ഷം പേര്‍ക്കായി 7,458 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ്43,661 നികുതി ദായകര്‍ക്കായി കോര്‍പറേറ്റ് നികുതി റീഫണ്ട് 17,334 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
