കഴിഞ്ഞ ദിവസമാണ് വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഫോറിന് ട്രേഡ് ഡയറക്ടറേറ്റ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനം. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നടപടികള്‍. ഈയൊരു പശ്ചാത്തലത്തില്‍ ഡ്രോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട 4 ഓഹരികളെ പരിചയപ്പെടുത്തുകയാണിവിടെ.
1) പരസ് ഡിഫന്‍സ്
പ്രതിരോധ മേഖലയ്ക്കു വേണ്ട വിവിധ ഉപകരണങ്ങളുടെ രൂപകല്‍പ്പന, ഗവേഷണം, പരിശോധന, നിര്‍മാണം എ്ന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പരസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡ് (BSE: 543367, NSE : PARAS). പ്രതിരോധ രംഗത്തിന് വേണ്ട സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇലക്ട്രോ മാഗ്നെറ്റിക് പള്‍സ് സുരക്ഷാ സംവിധാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതിനായി ഇസ്രായേല്‍, ഇറ്റലി, ലാത്വിയ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച 671.25 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,258.20 രൂപയും കുറഞ്ഞ വില 175 രൂപയുമാണ്.
2) ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (BSE: 541154, NSE: HAL). യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന വന്‍കിട സ്ഥാപനമാണ്. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിരുന്നു.
കമ്പനിയുടെ 75 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. അടുത്തിടെ വലിയ തോതില്‍ കടം വീട്ടിയതോടെ ഇനി പറയത്തക്ക ബാധ്യതകളില്ല. കഴിഞ്ഞ 3 വര്‍ഷമായി 20 ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. വെള്ളിയാഴ്ച 1380 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,566 രൂപയും കുറഞ്ഞ വില 929 രൂപയുമാണ്.
3) സെന്‍ ടെക്നോളജീസ്
കമ്പ്യൂട്ടര്‍ വിഷ്വല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആയുധ പരിശീലനത്തിനു വേണ്ട സംവിധാനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ സജ്ജീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് സെന്‍ ടെക്നോളജീസ് (BSE:533339, NSE: ZENTEC). നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏക ഡ്രോണ്‍ നിര്‍മ്മാതാക്കളാണ്. പരിശീലിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്ന സിമുലേറ്ററുകളുടെ ലോകോത്തര നിലവാരത്തിലുള്ള രൂപകല്പനയും വികസനവും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും അതുപയോഗിച്ച് പുതിയ ഉപകരണങ്ങള്‍ നിര്‍മിക്കുകയും സാങ്കേതിക വിദ്യകള്‍ തദ്ദേശീയ വല്ക്കരിക്കുന്നതിലും സെന്‍ ടെക്നോളജീസ് മുന്‍പന്തിയിലാണ്. ഇതിന്റെ ഗുണഫലം ഇന്ത്യന്‍ സുരക്ഷ സേനകളും ഉപയോഗപ്പെടുത്തുന്നു. വെള്ളിയാഴ്ച 217.70 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 257.75 രൂപയും കുറഞ്ഞ വില 66.80 രൂപയുമാണ്.
4) രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്
ഊര്‍ജോത്പാദന, വിതരണ മേഖലയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്ത്തിച്ചുുവരുന്ന മിഡ് കാപ് കമ്പനിയാണ് രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് (BSE: 534597, NSE: RTNINDIA). എന്നാല്‍ അടുത്തിടെ ഡ്രോണ്‍ നിര്‍മാണത്തിലേക്കും കടക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിയോസ്കൈ ഇന്ത്യ എന്ന പേരില്‍ ഉപകമ്പനി രൂപീകരിച്ചു. ഇതിനോടൊപ്പം ഡ്രോണ്‍ അടിസ്ഥാനമാക്കി ചരക്കുകളും ഉത്പന്നങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കുന്ന അമേരിക്കയിലെ ലോജിസ്റ്റിക്സ് കമ്പനിയിലും നിക്ഷേം നടത്തിയിട്ടുണ്ട്. യാതൊരു കടബാധ്യതളില്ലാത്തതും അനുകൂല ഘടകമാണ്. വെള്ളിയാഴ്ച 51.25 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 71 രൂപയും കുറഞ്ഞ വില 4.55 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
