പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയിലെ മാറ്റങ്ങള്‍ എന്തെല്ലാം? അറിയാം

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ആദായ നികുതിമായി ബന്ധപ്പെട്ട പല മാറ്റങ്ങളും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് മുന്നിലുണ്ടാകും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ആദായ നികുതിമായി ബന്ധപ്പെട്ട പല മാറ്റങ്ങളും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് മുന്നിലുണ്ടാകും. നികുതി ദായകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാമെന്ന് നമുക്ക് നോക്കാം.

പിഎഫിന് നികുതി

പിഎഫിന് നികുതി

നിങ്ങളുടെ പിഎഫ് വിഹിതം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഈടാക്കിത്തുടങ്ങും. വാര്‍ഷിക ശമ്പളം 20 ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്കാണ് ഇത് ബാധകമാവുക. ഏതായാലും ശമ്പള വരുമാനക്കാരില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ പുതിയ മാറ്റം ബാധകമാവുക.

ആദായ നികുതി റിട്ടേണ്‍

ആദായ നികുതി റിട്ടേണ്‍

75 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പെന്‍ഷന്‍ വരുമാനവും പലിശ വരുമാനവും മാത്രമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം. മറ്റ് ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളവര്‍ക്ക് ഈ ഇളവ് ബാധകമല്ല.

ഉയര്‍ന്ന ടിഡിഎസ്

ഉയര്‍ന്ന ടിഡിഎസ്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടി ഡി എസ് (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്) നല്‍കേണ്ടി വരും. രണ്ട് വര്‍ഷം ഇങ്ങനെ തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കാത്തവരില്‍ നിന്നും ഇരട്ടി ടി ഡി എസ് പിടിക്കും. 2021 ലെ ബജറ്റ് പ്രകാരം കര്‍ശന നടപടികളാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കു നേരെയുണ്ടാവുക.

ഫില്‍ഡ് ഐടിആര്‍

ഫില്‍ഡ് ഐടിആര്‍

ഓഹരിയിലെ നിക്ഷേപം, ലാഭ വിഹിതം, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപം തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടം കൂടി ഉള്‍പ്പെടുത്തിയുള്ള ഐടിആര്‍ ഫോമുകളാകും ഇനി ലഭിക്കുക. മുമ്പ് നികുതിദായകന്റെ വിവരങ്ങളും ശമ്പളം, നികുതി, ടിഡിഎസ് തുടങ്ങിയ വിവരങ്ങളും മാത്രമേ ഫോമുകളില്‍ ഉണ്ടായിരുന്നുള്ളു.

Read more about: income tax
English summary

new income tax changes you should know while welcoming new financial year

new income tax changes you should know while welcoming new financial year
Story first published: Sunday, March 28, 2021, 11:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X