2021 ജൂണ്‍ 7 തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പുറത്തിറക്കുന്നത്. www.incometax.gov.in എന്ന പോര്‍ട്ടലില്‍ പുതിയ ചില പ്രത്യേകതകളും ആദായ നികുതി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 ജൂണ്‍ 7 തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പുറത്തിറക്കുന്നത്. www.incometax.gov.in എന്ന പോര്‍ട്ടലില്‍ പുതിയ ചില പ്രത്യേകതകളും ആദായ നികുതി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യുവാനും റീഫണ്ട് നല്‍കുന്നത് വേഗത്തില്‍ നടപ്പാക്കുവാനും ഇ പോര്‍ട്ടലിലെ ഈ പുതിയ ഫീച്ചറുകള്‍ സഹായകമാകും.

നവീനവും കൂടുതല്‍ സൗകര്യപ്രദവുമായ രീതിയില്‍ നികുതിദായകര്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ സാധിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നികുതിദായക സൗഹൃദമായ പുതിയ പോര്‍ട്ടലിലൂടെ ആദായ നികുതി റിട്ടേണിന്റെ വേഗത്തില്‍ സമര്‍പ്പിക്കുവാനും റീഫണ്ട് പ്രക്രിയകള്‍ വേഗത്തിലാവുകയും ചെയ്യുമെന്ന് സിബിഡിടി കൂട്ടിച്ചേര്‍ക്കുന്നു.
പോര്‍ട്ടല്‍ പുറത്തിറക്കി അധികം വൈകാതെ തന്നെ മൊബൈല്‍ അപ്ലിക്കേഷനും ആദായ നികുതി വകുപ്പ് പുറത്തിറക്കും. പല പുതിയ പ്രത്യേകതകളുമായും ഉപയോക്താക്കളെ പരിചിതരാക്കുന്നതിന് വേണ്ടിയാണിത്.
ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിന്റെ പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഇവയാണ്.
- ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നികുതി ദായകര്‍ക്ക് വേഗത്തില്‍ റീഫണ്ട് നല്‍കുന്നതിനാണിത്.
- എല്ലാ ഇടപാടുകളും അപ്ലോഡുകളും തീര്‍പ്പാകാത്ത നടപടികളും ഒറ്റ ഡാഷ്ബോഡില്‍ ദൃശ്യമാകും. നികുതിദായകന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഇതുവഴി സാധിക്കും.
- നികുതിയെക്കുറിച്ച് ആഴത്തില്‍ അറിവല്ല എങ്കിലും പുറമേ നിന്ന് ആരുടെയും സഹായം തേടാതെ തന്നെ ഐടിആര്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ ആയും ഓഫ്ലൈന് ആയും സഹായം നല്കുന്ന സോഫ്റ്റുവെയര്‍
- എഫ്എക്യുകള്‍, ട്യൂട്ടോറിയലുകള്‍, വീഡിയോകള്‍ തുടങ്ങിയവയോടുകൂടി നികുതി ദായകന് സഹായം നല്കുന്ന കാള്‍ സെന്റര്‍
- ഡെസ്ക്ടോപ്പ് പോര്‍ട്ടലില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വൈകാതെ ലഭ്യമാകും
- മള്‍ട്ടിപ്പിള്‍ പേയ്മെന്റ് സൗകര്യം ലഭ്യമാണ്. നെറ്റ്ബാങ്കിംഗ്, യുപിഐ, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങി ഉപയോക്താവിന് സൗകര്യപ്രദമായ രീതി തിരഞ്ഞെടുക്കുവാന്‍ ഇതിലൂടെ സാധിക്കും.
നിത്യജീവിതത്തിലെ സാമ്പത്തിക അച്ചടക്കം - എന്ത്? എങ്ങിനെ?
വ്യക്തിഗതമായതോ ബിസിനസിന്റെയോ വരുമാന ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ഇ ഫയലിംഗ് പോര്‍ട്ടല്‍. റീഫണ്ടിനായുള്ള പരാതികളും ആദായ നികുതി വകുപ്പുമായുള്ള മറ്റ് വിഷയങ്ങളും ഈ പോര്‍ട്ടലിലൂടെ കൈകാര്യം ചെയ്യുവാന്‍ നികുതിദായകര്‍ക്ക് സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
