വെെൻ നിർമാണമൊക്കെ നാട്ടിൽ പലർക്കും അറിയാവുന്ന കാര്യമാണ്. വാങ്ങലും നിർമിക്കലും കുടിക്കലും മാത്രമായി ഒതുങ്ങുന്ന വെെൻ നല്ലൊരു തുക കയ്യിൽ തന്നാലോ. വെെൻ എന്നാൽ പഴകുന്തോറും വീര്യം കൂടുന്ന വസ്തുവാണെന്ന് എല്ലാവർക്കുമറിയാം. വീര്യം കൂടുന്നതിനൊപ്പം പഴയ വൈനിന്റെ മൂല്യവും ഉയരുന്നുണ്ട്. നിക്ഷേപമായി കണ്ട് വെെൻ കരുതുന്നവർക്ക് വലിയൊരു തുക ലഭിക്കാൻ ഇത് സഹായിക്കും. ഇതിനെ പറ്റി കൂടുതലറിയാം.
വെെനിൽ നിക്ഷേപിക്കാം
പഴയ വൈന്‍ കുപ്പികള്‍ വാങ്ങി ലാഭത്തില്‍ വില്പന നടത്തുന്നത് പുതിയ കാലത്തൊരു നിക്ഷേപ മാര്‍ഗമായി വളര്‍ന്നിട്ടുണ്ട്. നിക്ഷേപം റിസ്‌കില്ലാത്തതായതിനാല്‍ പുതിയ നിക്ഷേപത്തിന് ഇറങ്ങുന്നവരുടെ എണ്ണവും കൂടി. ലോകമെമ്പാടും 5 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂല്യമാണ് വൈന്‍ മാര്‍ക്കറ്റിനുള്ളത്. 65 ശതമാനം വളർച്ചയാണ് പത്ത് വർഷത്തിനിടെ വിപണിയിലുണ്ടായത്. ഇതിനാല്‍ തന്നെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപ മാർഗമായാണ് വെെൻ നിക്ഷേപം കാണുന്നത്.
ആദായം
വൈന്‍ നിക്ഷേപകര്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 10-15 ശതമാനം ആദായം ലഭിക്കുന്നുണ്ട്. കയ്യിലുള്ളവ അപൂര്‍വങ്ങളായ വൈനുകളാണെങ്കില്‍ 200 ശതമാനത്തിനടുത്താണ് ലാഭം. തീരെ റിസ്‌കില്ലെന്നതും പണം നഷ്ടപ്പെടില്ലെന്നതുമാണ് വൈന്‍ വ്യാപാരത്തിന്റെ നേട്ടം. ഓഹരി വിപണിയുമായി ബന്ധിപ്പിച്ചത്തതിനാൽ വിപണിയിലെ നഷ്ടങ്ങൾ ബാധിക്കില്ല.. 2008 ലെ സാമ്പത്തിക മാന്ദ്യ സമയത്ത് അമേരിക്കയിലെ എസ്ആന്‍ഡിപി 500 സൂചിക 38.5 ശതമാനം ഇടിവ് നേരിട്ടപ്പോൾ വൈനുകള്‍ക്കായുള്ള ലിവ്-എക്‌സ് 1000 ഓഹരി വിപണി 0.6 ശതമാനം മാത്രമാണ് ഇടിഞ്ഞത്.
2020 ൽ കോവിഡിനെ തുടർന്ന് സാമ്പത്തികമായുണ്ടായ ഇടിവിൽ എസ്ആന്‍ഡ്പി 500 സൂചിക 25 ശതമനം താഴ്ന്നപ്പോൾ ലിവ്-എക്‌സ് 1000 വിപണി 4 ശതമാനം മാത്രമാണ് ഇടിഞ്ഞത്. വൈന്‍ ട്രേഡ് ചെയ്യാനുള്ള ലോകോത്തര എക്‌സ്‌ചേഞ്ചാണ് ലിവ്-എക്‌സ് 1000. 2000ത്തിലാണ് ഇത് സ്ഥാപിച്ചത്. 43 രാജ്യങ്ങളിലുള്ളവര്‍ ലിവ്-എക്‌സില്‍ ട്രേഡ് ചെയ്യുന്നുണ്ട്. കാലം കഴിയുന്നതിന് അനുസരിച്ച് മൂല്യം കൂടുന്നതിനാല്‍ വൈനുകള്‍ക്ക് വിലമതിക്കാനാവുന്നില്ല. പണപ്പെരുപ്പത്തെയും മറികടക്കാന്‍ സാധിക്കുന്ന തരത്തിലാണ് വെെൻ നിക്ഷേപം വളരുന്നത്.
വില നേടാൻ ഗുണങ്ങൾ
മാർക്കറ്റിൽ പഴക്കത്തിനൊപ്പം മറ്റു പല ഘടകങ്ങളും ഉയർന്ന വില ലഭിക്കാൻ സഹായിക്കും. ചുരുങ്ങിയത് 10.25 വർഷം പഴക്കം വെെനുകൾക്ക് ആവശ്യമുണ്ട്. അപൂർവങ്ങളായ വെെനുകൾ കയ്യിലുണ്ടെങ്കിൽ മാർക്കറ്റിൽ നല്ല വില ലഭിക്കും. പുളിപ്പ്, ആല്‍ക്കഹോള്‍ അളവ്, രുചി, എന്നിവയും വിലയുടെ ഘടകങ്ങളായി പരിഗണിക്കും. വെന്‍ നിര്‍മാതാക്കളുടെ യോഗ്യതയും ശൈലിയും വിലയിൽ പ്രതിഫലിക്കും. പരമ്പരാഗതമായി, ഇറ്റലിയിലെ ബര്‍ഡോ പ്രദേശം, ബര്‍ഗണ്ടി, റോണ്‍ വാലി, ടസ്‌കാനി എന്നിവിടങ്ങിലെ വൈനുകൾക്ക് പ്രാധാന്യമുണ്ട്. ഇവ പ്രശസ്തരായ വെെൻ നിർമാതാക്കളുടെ ഗണത്തിൽപ്പെടുന്നവയാണ്.
നിക്ഷേപത്തെ പറ്റി പഠിക്കാം
നിക്ഷേപിക്കുന്നതിന് മുന്‍പ് വിപണി അറിഞ്ഞിരിക്കണം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഏതൊക്കെ വൈന്‍ ആള്‍ക്കാര്‍ വാങ്ങി, ഏതിലാണ് താല്പര്യം എന്നിവ മനസിലാക്കണം. എത്ര നിക്ഷേപം നടത്താമെന്നത് ആദ്യം നോക്കണം. അമേരിക്കയിലെ ഫൈന്‍ വൈനില്‍ നിക്ഷേപിക്കാൻ 10,000 ഡോളര്‍ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യത്യസ്തങ്ങളായ വൈനുകള്‍ ഉള്‍പ്പെടുത്തി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കണം. ലേലത്തിലൂടെയോ സ്വകാര്യ കളക്ടര്‍മാര്‍ വഴിയോ വില്പന നടത്താം. വൈന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയോ വില്പന നടത്താം. ഇവിടങ്ങളിൽ ലാഭത്തിന്റെ 10 ശതമാനത്തോളം ഫീസ് ഈടാക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications