രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. 2022 ജൂലായ് 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാനാണ് സാധ്യത. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജോലി സമയം, ശമ്പളം, പിഎഫ് നിക്ഷേപം, അവധി, എന്നിങ്ങനെ സമസ്ത മേഖലകളെയും ബാധിക്കും. വേജ് കോഡ് 2019, ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് 2020, കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി 2020, ഒക്യുപേഷനൽ സേഷ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് 2020 എന്നിവയാണ് പുതുതായി നടപ്പിലാക്കാൻ പോകുന്ന പുതിയ നിയമങ്ങൾ. തൊഴിലാളികളുടെ ശമ്പളം പെൻഷൻ-ഗ്രാറ്റുവിറ്റി അടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലാളി ക്ഷേമ പദ്ധതികൾ, ആരോഗ്യം, സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ തൊഴിൽ സാഹചര്യം, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ നിയമം വരുന്നത് വഴി മാറ്റങ്ങളാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
കയ്യില്‍ കിട്ടുന്ന ശമ്പളം കുറയും
പുതിയ വേജ് കോഡ് 2019 പ്രകാരം കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവുണ്ടാകും. അതേ സമയം പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയില്‍ വര്‍ധനവ് ഉണ്ടാകും. പുതിയ നിയമം പ്രകാരം അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ 50 ശതമാനം ആകണം. ഇതോടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവിടങ്ങിലേക്കുള്ള നിക്ഷേപം വര്‍ധിക്കും. മറ്റ് ആനുകല്യങ്ങള്‍ 50 ശതമാനത്തില്‍ കുറയുന്നതോടെ കയ്യില്‍ കിട്ടന്ന തുകയില്‍ കുറവ് വരും. അടിസ്ഥാന ശമ്പളം 50 ശതമാനമാകുന്നതോടെ കമ്പനികള്‍ മറ്റ് ആനുകൂല്യങ്ങൾ കുറവ് വരുത്തും. നിലവില്‍ ആകെ ശമ്പളത്തിന്റെ 10 മുതല്‍ 40 ശതമാനം വരെയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഹോം റെന്റ് അലവന്‍സ് (എച്ച്.ആര്.എ), പ്രത്യേക അലവന്‍സുകള്‍, ഫോണ്‍ ബില്‍ എന്നിവങ്ങനെ വിവിധ തരത്തിലാണ് ശമ്പളം കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍ മറ്റ് ആനുകൂല്യങ്ങള്‍ കുറയും. അടിസ്ഥാന ശമ്പളം ആദായ നികുതി പരിധിയിലുള്ളതിനാൽ അത് ഉയരുന്നത് ആദായ നികുതിയെ ബാധിക്കും.
തൊഴിൽ സമയത്തിലെ വ്യത്യാസം
പുതിയ നിയമ പ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം ആഴ്ച അവധി (Week off) ലഭിക്കും. എന്നാല്‍ ഇത് മറ്റൊരു തരത്തില്‍ തിരിച്ചു പിടിക്കും. പുതിയ നിയമ പ്രകാരം ആഴ്ചയിലെ ബാക്കി നാല് ദിവസങ്ങള്‍ 10-12 ദിവസത്തേക്ക് ജോലി ചെയ്യേണ്ടി വരും. അധിക സമയം ജോലി ചെയ്യുന്നതിനുള്ള പരിധി 50 മണിക്കൂറില്‍ നിന്ന് 125 മണിക്കൂറായി ഉയര്‍ത്തും. ഇത് എല്ലാ മേഖലയ്ക്കും ബാധകമാകും. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി നിർബന്ധമാക്കും, വിരമിക്കല്‍ കാലത്ത് നല്ല തുക കയ്യില്‍ കിട്ടാന്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ കാരണമാകും.
അവധിയില്‍ പിടി വീഴും
സര്‍ക്കാര്‍ വകു്പുകള്ക്ക് വര്‍ഷത്തില്‍ 30 അവധി അനുവദിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലുള്ളവര്‍ക്ക് 60 അവധി ദിവസങ്ങളാണ് ലഭിക്കുക. ഒരു വർഷത്തിൽ ലീവ് എടുക്കാനുള്ള അംഗീകൃത പരിധി 240 ൽ നിന്നും 180 ദിവസമായി കുറയും. 20 ദിവസത്തെ ജോലിക്ക് 1 ദിവസം ആർജ്ജിത അവധി എന്നുള്ള പഴയ പരിധിക്ക് മാറ്റമില്ല. കോവിഡ് കാലത്തിന് ശേഷം വലിയ രീതിയിൽ നടപ്പിലായ വർക്ക് ഫ്രം ഹോമിനെ പറ്റിയും നിയമത്തിൽ പറയുന്നുണ്ട്. വർക്ക് ഫ്രം ഹോമിനെ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഡ്രാഫ്റ്റ് മോഡലായാണ് പരിഗണിച്ചിരിക്കുന്നത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications