കയ്യിൽ പണമുണ്ടെങ്കിൽ നിക്ഷേപിക്കാൻ നിരവധി സാധ്യതകളാണ് ഇന്നുള്ളത്. നിക്ഷേപകന് എത്രത്തോളം റിസ്ക് എടുക്കാൻ സാധിക്കും എന്നതിന് അനുസരിച്ച് നിക്ഷേപങ്ങൾ വ്യത്യസപ്പെട്ടിരിക്കും. കുറഞ്ഞ തുക സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നടത്തുന്ന ലഘുസമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. നിക്ഷേപം നടത്തുന്നത് സ്ത്രീകളാണെങ്കിൽ കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച മഹിളാ സമ്മൻ സേവിംഗ്‌സ് സ്‌കീം ഉപയോഗപ്പെടുത്താം. എങ്ങനെ നിക്ഷേപിക്കാം എന്ന് നോക്കാം.
മഹിള സമ്മാൻ സേവിംഗ്‌സ് സ്കീം
സ്ത്രീകൾക്കായുള്ള നിക്ഷേപമാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സ്‌കീം. നികുതി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഫ്ലെക്സിബിൾ ആയി നിക്ഷേപിക്കാൻ സാധിക്കുന്ന ഭാഗിക പിൻവലിക്കൽ ഓപ്ഷൻ ലഭിക്കുന്ന പദ്ധതിയാണിത്. ത്രൈമാസ കോമ്പൗണ്ടിങ് ഗുണം ലഭിക്കും. നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്.
നിക്ഷേപ പരിധിയായ 2 ലക്ഷം രൂപ വരെ 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മഹിളാ സമ്മൻ സേവിംഗ്‌സ് സ്‌കീമിൽ എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. അതായത് 2 ലക്ഷം രൂപയുടെ നിക്ഷേപ പരിധി വരെ നിരവധി തവണ നിക്ഷേപം നടത്താം. ഒരു അക്കൗണ്ട് ആരംഭിച്ച് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ മറ്റൊരു അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.

അക്കൗണ്ട് ആർക്കൊക്കെ
സ്ത്രീകൾക്കുള്ള നിക്ഷേപമാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സ്‌കീം. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് വേണ്ടി രക്ഷിതാക്കൾക്കും പദ്ധതി ഉപയോഗപ്പെടുത്താം. നിക്ഷേപം ആരംഭിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ഫോം -1 വാങ്ങി പൂരിപ്പിച്ച് നൽകണം. 2025 മാർച്ച് 31-ന് മുൻപ് അക്കൗണ്ട് ആരംഭിക്കണം. നിലവിൽ 7.50 ശതമാനം പലിശ നൽകുന്നുണ്ട്.
പലിശ വരുമാനം എങ്ങനെ
7.50 ശതമാനം പലിശ ലഭിക്കുന്ന സ്കീമിൽ ത്രൈമാസ കോമ്പൗണ്ടിങ് നടക്കുമ്പോൾ വർഷത്തിൽ നാല് തവണ പലിശ കൂട്ടിച്ചേർക്കപ്പെടും. ഇതിനാൽ വർഷത്തിൽ 7.71 ശതമാനത്തിന്റെ ഗുണം നിക്ഷേപകന് ലഭിക്കും. 2 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി.
നിക്ഷേപ കാലയളവിൽ മൊത്തത്തിൽ 16.02 ശതമാനം റിട്ടേണ് ലഭിക്കും. 2 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കുമ്പോൾ 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് പലിശയായി 32,044 രൂപ ലഭിക്കും. കാലവധിയിൽ 2,32,044 രൂപ പിൻവലിക്കാം.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച തീയതി മുതല്‍ രണ്ട് വര്‍ഷം വരെയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീമിന്റെ കാലാവധി. കാലാവധിയെത്തിയാൽ പോസ്റ്റ് ഓഫീസില്‍ ഫോം-2-ല്‍ അപേക്ഷ സമര്‍പ്പിച്ചാൽ തുക പിൻവലിക്കാം.
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.
നികുതി ഇളവുകൾ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകൾ മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീമിന് ലഭിക്കില്ല. പലിശ വരുമാനത്തിന് നികുതി ബാധകമാണ്. അതായത്, മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികൾക്കുള്ള നികുതി ആനുകൂല്യങ്ങള്‍ പദ്ധതിക്ക് ലഭിക്കില്ലെന്ന് ചുരുക്കം. എന്നാൽ പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപ കവിയാത്തതിനാൽ പലിശയിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുത ഈടാക്കില്ല. പലിശ മൊത്ത വരുമാനത്തോട് ചേർത്ത് നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
