ഒറ്റ നിക്ഷേപത്തിൽ ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഭൂരിഭാഗം കമ്പനികളുടെയും ഭാഗമാവുക എന്നത് ഒരേ സമയം മികച്ച റിട്ടേണും കുറഞ്ഞ ചാഞ്ചാട്ടവും ഉറപ്പു വരുത്തുന്നതാണ്. നിക്ഷേപം ഒന്നിലധികം ഓഹരികളിലേക്ക് പോകുന്നതോടെ മികച്ച വൈവിധ്യവത്കരണം സാധ്യമാണ്. പോർട്ട്ഫോളിയോയിൽ ഇത്തരം നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവരാണെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്. ഉദാഹരണമായി നിഫ്റ്റി ബിഇഎസ് നിഫ്റ്റിയിലെ 50 ഓഹരികളിൽ എക്സ്പോഷർ നൽകുന്നവയാണ്. 90 ശതമാനം ഓഹരികളിലും ഭാഗമാകാൻ സാധിക്കുന്നൊരു ഇടിഎഫ് ആണ് നിഫ്റ്റി 500 ഇടിഎഫ്.
എന്താണ് ഇടിഎഫ്
ഒരു നിശ്ചിത സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു കൂട്ടം സെക്യൂരിറ്റികളിലാണ് ഇടിഎഫ് നിക്ഷേപിക്കുന്നത്. അതിനാൽ നിഷ്ക്രിയ നിക്ഷേപ നിക്ഷേപ രൂപമാണ് ഇടിഎഫ് എന്ന് പറയാം. ട്രാക്ക് ചെയ്യുന്ന സൂചികയുടെ റിട്ടേണിനോട് ചേർന്നുള്ള ആദായം നൽകാൻ ഇടിഎഫ് ശ്രമിക്കും.
ഉദാഹരണമായി നിഫിറ്റി 50 സൂചികയെ ട്രാക്ക് ചെയ്യുന്ന ഇടിഎഫ് പ്രവർത്തിക്കുന്നത് നിഫ്റ്റിയുടെ മൂവ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ്. നിഫ്റ്റി താഴോട്ടാണെങ്കിൽ ഇടിഎഫിന്റെ ആദായവും താഴോട്ടായിരിക്കും. കുറഞ്ഞ നിക്ഷേപ ചെലവ്, മികച്ച റിട്ടേൺ എന്നിവ ഇടിഎഫുകളുടെ പ്രത്യേകതയാണ്.

നിഫ്റ്റി 500 ഇടിഎഫ്
മോത്തിലാല്‍ ഒസ്വാള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി നിഫ്റ്റി 500 ഇടിഎഫ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത 90 ശതമാനത്തിലധികം ഓഹരികളുടെ സൂചികയെയാണ് നിഫ്റ്റി 500 ഇടിഎഫ് പിന്തുടരുന്നത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ ഭാഗമായി ലിസ്റ്റ് ചെയ്ത മികച്ച 500 കമ്പനികളുടെ സൂചികയാണ് നിഫ്റ്റി 500.
നിഫ്റ്റി 50 സൂചികയെ അപേക്ഷിച്ച് മികച്ച വൈവിധ്യവത്കരണം നിഫ്റ്റി 500 സൂചികയ്ക്കുണ്ട്. ടെക്‌സ്റ്റൈല്‍, കണ്‍സ്യൂമര്‍സര്‍വീസ്, മീഡിയ അടക്കം 21 സെക്ടറുകളിലുള്ള ഓഹരികളാണ് നിഫ്റ്റി 500ലുള്ളത്. 75 ശതമാനം ലാര്‍ജ്കാപ്, 16 ശതമാനം മിഡ്കാപ്, 9 ശതമാനം സ്‌മോള്‍കാപ് എന്നിങ്ങനെ എല്ലാ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും അനുസരിച്ചുള്ള ഓഹരികളും നിഫ്റ്റി 500ലുണ്ട്.
നിഫ്റ്റി 500 പ്രകടനം
കഴിഞ്ഞ 3 വര്‍ഷത്തെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി 500 സൂചിക 25 ശതമാനം വാര്‍ഷിക റിട്ടേണ്‍നല്‍കിയിട്ടുണ്ട്. ഇടത്തരം, ദീര്‍ഘകാലയളവില്‍ നിഫ്റ്റി 500 സൂചിക നിഫ്റ്റി50 നേക്കാള്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. അതേസമയം സ്‌മോള്‍കാപ്, മിഡ്കാപ് ഓഹരികളും ഭാഗമായതിനാല്‍ നിഫ്റ്റി50 സൂചികയേക്കാള്‍ ചാഞ്ചാട്ടം നിഫ്റ്റി 500 സൂചികയ്ക്ക് ഉണ്ടാകും. സൂചികയുടെ ആരംഭം മുതൽക്ക് 30 ഇരട്ടി വളർച്ചയാണ് നിഫ്റ്റി 500 സൂചിക നേടിയത്. അതേസമയം നിഫ്റ്റി 50 ആവട്ടെ 23 ഇരട്ടിയാണ് വളർന്നത്.
മോത്തിലാൽ ഒസ്വാൾ നിഫ്റ്റി 500 ഇടിഎഫ്
ഒക്ടോബർ ആറിന് മോത്തിലാൽ ഒസ്വാൾ നിഫ്റ്റി 500 ഇടിഎഫ് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 രൂപയാണ് മോത്തിലാൽ ഒസ്വാൾ നിഫ്റ്റി 500 ഇടിഎഫിൽ നിക്ഷേപിക്കാനായി വേണ്ട ചുരുങ്ങിയ തുക.1 രൂപയുടെ ഗുണിതങ്ങളായി പിന്നീട് നിക്ഷേപമുയർത്താം. മോത്തിലാൽ ഒസ്വാൾ വെബ്സൈറ്റ് വഴിയോ മറ്റു ഡീമാറ്റ് അക്കൗണ്ട് വഴിയോ ഇടിഎഫിൽ നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ടുകൾ പോലെ വാങ്ങാനും വിൽക്കാനും ഇടിഎഫിൽ സാധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
