മക്കളുടെ വിദ്യാഭ്യാസം, പുതിയ വീട് വെക്കല്‍ എന്നിങ്ങനെ ഭാവിയിലെ ചെലവുകള്‍ മറികടക്കാനുള്ള തുക ഇന്നേ കരുതേണ്ടതുണ്ട്. 8-10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചെലവുകള്‍ക്ക് പണം അലമാരയില്‍ സൂക്ഷിച്ചിട്ട് കാര്യമില്ല. ചെറിയ രീതിയില്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിക്ഷേപത്തിലേക്ക് പണം മാറ്റണം. ഇതിനായി എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ വൈവിധ്യം കാരണം ഏത് ഫണ്ടില്‍ നിക്ഷേപിക്കുമെന്നതാണ് അടുത്ത ചോദ്യം. നിക്ഷേപത്തിന്റെ ലക്ഷ്യവും നിക്ഷേപം കൊണ്ടു പോകുന്ന കാലാവധിയും എടുക്കാവുന്ന റിസ്കും കണക്കാക്കി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. മുകളില്‍ പറഞ്ഞ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ക്ക് സ്മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകളെയാണ് നിര്‍ദ്ദേശിക്കുന്നത്. ഏഴ് വര്‍ഷത്തിന് മുകളില്‍ നിക്ഷേപം ഉയര്‍ത്താന്‍ പറ്റുന്നവര്‍ക്ക് സ്മോള്‍ കാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഈ വിഭാഗത്തില്‍ ദീര്‍ഘകാലത്തില്‍ മികച്ച ആദായം നല്കിയ നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാനിന്റെ ഉദാഹരണം സഹിതം ഫണ്ടിന്റെ ഗുണങ്ങള്‍ പരിശോധിക്കാം.
ഉയർന്ന ആദായം
ഏഴ് വര്‍ഷം മുൻപ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടില്‍ 10,000 രൂപ മാസത്തില്‍ എസ്ഐപി ചെയ്ത് തുടങ്ങിയ നിക്ഷേപകന് ഇപ്പോൾ തിരികെ കിട്ടിയത് 17.85 ലക്ഷം രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഈ ഫണ്ട് നല്കിയ വാര്‍ഷിക ആദായം 24.70 ശതമാനവും മൊത്ത ആദായം 94 ശതമാനവുമാണ്. അഞ്ച് വര്‍ഷത്തിനിടെ 17.45 ശതമാനം വാര്‍ഷിക ആദായവും 123.6 ശതമാനം മൊത്ത ആദായവും നല്കി. 2013 ല്‍ ഫണ്ട് ആരംഭിച്ചത് മുതല്‍ 20 ശതമനം വാര്‍ഷിക ആദായം നല്കി വരുന്നുണ്ട്. അതേ സമയം മൊത്ത ആദായം 750 ശതമാനത്തിലധികം വരും.
എസ്ഐപി കാൽക്കുലേറ്റർ
മൂന്ന് വര്‍ഷം മുന്‍പ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടിൽ 10,000 രൂപ എസ്ഐപി ആരംഭിച്ചിരുന്നെങ്കില്‍ നിലവില്‍ ഇതിന്റെ മൂല്യം 5.86 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിക്കും. അഞ്ച് വര്‍ഷം മുൻപ് എസ്ഐപി ചെയ്തയാള്‍ക്ക് 10.49 ലക്ഷമാണ് ഇപ്പോൾ ലഭിക്കുന്ന തുക. 2013 ല്‍ ആരംഭിച്ച നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് 19,768 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. 27 മേയ് 2022 അടിസ്ഥാനമാക്കിയുള്ള നാവ് 77.91 രൂപയാണ്. എക്സ്പെന്‍സ് നിരക്ക് 1.02 ശതമാനമാണ്. 5000 രൂപയാണ് ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യം. എസ്ഐപി ചെയ്യാന്‍ 1000 രൂപ ആവശ്യം. ഓട്ടോമൊബൈല്‍, ടെക്നോളജി, ഫിനാന്‍ഷ്യല്‍, കെമിക്കല്‍ മേഖലകളിലാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തിയത്.
ആര്‍ക്കൊക്കെ അനുയോജ്യം
സ്മോൾ കാപ് ഫണ്ടുകൾ ഉയര്‍ന്ന ആദായം ഉറപ്പു വരുത്തുന്നതായി കണ്ടു. സ്മോള്‍ കാപ് ഫണ്ടുകള്‍ ഈ ഗുണം തരുന്നതിനൊപ്പം ഉയര്‍ന്ന നഷ്ട സാധ്യതയുമുണ്ട്. ഇതിനാലാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമാകുന്നത്.
വിപണി താഴേക്ക് പോകുന്നതിന് അനുസരിച്ച് സ്മോള്‍ കാപ് ഫണ്ടുരളുടെ ആദായത്തിലും കുറവ് വരും. മാര്‍ക്കറ്റ് മികച്ച പ്രകടനമാകുമ്പോള്‍ ഫണ്ടുകളും ഉയരും. എസ്ബിഐ സ്മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, ആക്സിസ് സ്മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, ആക്സിസ് സ്മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, കൊടക് സ്മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, കനറാ റബെക്കോ സ്മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ എന്നിവ സമാന രീതിയില്‍ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
