സാധാരണക്കാരായ നിക്ഷേപകർക്ക് മികച്ച സമ്പാദ്യമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം മ്യൂച്വൽ ഫണ്ടുകളാണ്. ശമ്പളക്കാരായ നികുതിദായകരാണെങ്കിൽ നികുതി ലാഭിക്കുന്നതിനൊപ്പം മികച്ച റിട്ടേണുകളും നേടാൻ സാധിക്കുന്ന സ്കീമുകൾ മ്യൂച്വൽ ഫണ്ടുകളിലുണ്ട്. ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകൾ (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം) ഇത്തരക്കാർക്ക് ഉപയോഗിക്കാം.
3 വർഷ ലോക്-ഇൻ പിരിയഡുള്ളതിനാൽ, കുറഞ്ഞത് 3 വർഷത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കുന്നവർക്ക് അനുയോജ്യമായ ഫണ്ടാണിത്. ഇക്വിറ്റി മാർക്കറ്റിലെ ചാഞ്ചാട്ടങ്ങളിലെ അപകട സാധ്യത അറിഞ്ഞ് നിക്ഷേപിക്കുന്നവർക്ക് ഫണ്ട് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രകടനം നോക്കിയാൽ മുന്നിൽ നിൽക്കുന്നത് നിപ്പോൺ ഇന്ത്യ ടാക്സ് സേവർ ഫണ്ടാണ്. ഫണ്ടിന്റെ വിശദാംശങ്ങൾ അറിയാം.

നിപ്പോൺ ഇന്ത്യ ടാക്സ് സേവർ ഫണ്ട്
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിൽ നിന്ന് 2013 ജനുവരി 13 ന് ആരംഭിച്ച ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമാണ് നിപ്പോൺ ഇന്ത്യ ടാക്സ് സേവർ ഫണ്ട്. ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളിൽ 98.84 ശതമാനം നിക്ഷേപമുണ്ട്. അതിൽ 59.35 ശതമാനം ലാർജ് കാപ് ഓഹരികളിലും 12.18 ശതമാനം മിഡ് കാപ് ഓഹരികളിലും 11.12 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, റിലന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, എന്‍ടിപിസി, മദേഴ്‌സണ്‍ സുമി സിസ്റ്റംസ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.
നിക്ഷേപം ഇരട്ടിയാക്കിയ ഫണ്ട്
നിപ്പോണ്‍ ഇന്ത്യ ടാക്‌സ് സേവര്‍ ഫണ്ട് ഡയറക്ട് പ്ലാനില്‍ 3 വര്‍ഷത്തിനിടെ 26.68 ശതമാനം റിട്ടേണ്‍ നല്‍കി. ഒറ്റത്തവണ നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയായി. 1 ലക്ഷം രൂപയുടെ മൂല്യം 2,03,901 രൂപയാണ്. എസ്‌ഐപി നിക്ഷേപകര്‍ക്ക് 20.12 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയ ഫണ്ടാണിത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 4.82 ലക്ഷം രൂപയായി വളര്‍ന്നു.
റെഗുലര്‍ പ്ലാനില്‍ 26.03 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്. ഒറ്റത്തവണ നിക്ഷേപം നടത്തിയവര്‍ക്ക് ഇവിടെയും നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിച്ചു. 1 ലക്ഷം രൂപ മൂന്ന് വര്‍ഷം മുന്‍പ് നിക്ഷേപിച്ചവര്‍ക്ക് ഇന്നത്തെ മൂല്യം 2,00,160 രൂപയാണ്. എസ്‌ഐപി നിക്ഷേപകര്‍ക്ക് റെഗുലര്‍ പ്ലാനില്‍ 19.14 ശതമാനം റിട്ടേണ്‍ ലഭിച്ചത്. 10,000 രൂപ പ്രതിമാസം എസ്‌ഐപി വഴി നിക്ഷേപിച്ചവര്‍ക്ക് 4,76,765 രൂപ നേടാനായി.
ഫണ്ട് വിശദാംശം
12,198 കോടി രൂപയാണ് നിപ്പോണ്‍ ഇന്ത്യ ടാക്‌സ് സേവര്‍ സ്‌കീം കൈകാര്യം ചെയ്യുന്ന ആസ്തി. ക്രിസില്‍ 3 സ്്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഫണ്ടിന്റെ ഡയറക്ട് പ്ലാനില്‍ 1.05 ശതമാനമാണ് ചെലവ് അനുപാതം. 96.48 രൂപയാണ് ജൂലായ് 21നുള്ള നെറ്റ് അസറ്റ് വാല്യു. റെഗുലര്‍ പ്ലാനില്‍ 1.73 ശതമാനം ആണ് ചെലവ് അനുപാതം. നെറ്റ് അസറ്റ് വാല്യു 89.09 രൂപയാണ്.
നികുതി ഇളവ്
നിക്ഷേപം ആരംഭിച്ച തീയതി മുതൽ 3 വർഷത്തേക്ക് ഇഎൽഎസ്എസ് ഫണ്ടിലെ നിക്ഷേപം വിൽക്കാൻ കഴിയില്ല. 3 വർഷത്തിന് ശേഷം നിക്ഷേപം വില്പന നടത്തുമ്പോൾ ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിൽ ദീർഘകാല മൂലധന നേട്ടം 1 ലക്ഷം രൂപ കവിഞ്ഞാൽ 10 ശതമാനം നികുതി നൽകണം. അതേസമയം, ഫണ്ടിലെ നിക്ഷേപത്തിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications