രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെ വിനോദ സഞ്ചാര മേഖലയും ഉണര്‍ന്നു. ഒരിടവേളയ്ക്കു ശേഷം വിനോദ സഞ്ചാര യാത്രകളും വിവാഹ സീസണും ബിസിനസ് ട്രിപ്പുകളും സമ്മേളനവുമൊക്കെ വീണ്ടും സജീവമായതോടെ ഹോട്ടല്‍ മേഖലയും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുകയാണ്. മാര്‍ച്ച് പാദത്തില്‍ ഹോട്ടല്‍ കമ്പനികള്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാംഗ് ഇടക്കാലയളവിലേക്ക് നിക്ഷേപത്തിനായി 3 ഓഹരികള്‍ നിര്‍ദേശിച്ചു.
ഇന്ത്യന്‍ ഹോട്ടല്‍സ്
ടാറ്റ ഗ്രൂപ്പിന്റെ വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും മൂല്യമേറിയ വിലാസങ്ങളിലൊന്നാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (BSE: 500850, NSE: INDHOTEL). അടുത്തിടെ വന്‍കിട നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് കമ്പനിയുടെ 2.12 ശതമാനം ഓഹരി പങ്കാളിത്തം നേടിയിരുന്നു. കഴിഞ്ഞ ദിവസം 235 രൂപയിലാണ് ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 335 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്നാണ് നിര്‍മല്‍ ബാംഗ് നിര്‍ദേശിച്ചത്. ഇതിലൂടെ 42 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ഹോട്ടല്‍സിന് കീഴില്‍ നാല് ബ്രാന്ഡുകൡലായി 20,000-ലധികം റൂമുകള്‍ സ്വന്തമായുണ്ട്. താജ്, സെലക്വിഷന്സ് (SeleQtions), വിവാന്റ, ദ് ഗേറ്റ്വേ, ജിഞ്ചര്‍, എക്സ്പ്രഷന്‍സ്, താജ്സാറ്റ്സ് (TajSATS) എന്നിവ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാണ്. 10-ലധികം രാജ്യങ്ങളിലായി 1000-ലധികം കേന്ദ്രങ്ങളില്‍ 200-ലധികം ഹോട്ടലുകളും 400-ലധികം റെസ്റ്റോറന്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. 115 വര്‍ഷം പാരമ്പര്യമുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ്. അതേസമയം മാര്‍ച്ച് പാദത്തില്‍ വിദേശ നിക്ഷേപകരും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചു.
ഷാലെറ്റ് ഹോട്ടല്‍സ്
കഴിഞ്ഞ ദിവസം 278 രൂപയിലാണ് ഷാലെറ്റ് ഹോട്ടല്‍സ് (BSE: 542399, NSE: CHALET) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 378 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് നിര്‍മല്‍ ബാംഗ് സൂചിപ്പിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 36 ശതമാനം ലാഭം നേടാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. രഹേജ കോര്പറേഷന് ഗ്രൂപ്പിന്റെ ഭാഗമാണ് ഷാലെറ്റ് ഹോട്ടല്‍സ്. മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലായി അത്യാഡംബര വിഭാഗത്തിലുള്ള 7 ഹോട്ടലുകളിലായി 2,500-ലേറെ മുറികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതിനോടൊപ്പം 4 വാണിജ്യ കേന്ദ്രങ്ങളും കമ്പനിക്ക് കീഴിലുണ്ട്.
ഇഐഎച്ച്
ഒബ്റോയ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടല്‍ ശൃംഖലയാണ് ഈസ്റ്റ് ഇന്ത്യ ഹോട്ടല്‍സ് അഥവാ ഇഐഎച്ച് ലിമിറ്റഡ് (BSE: 500840, NSE: EIHOTEL). ഒബ്റോയ് ഹോട്ടല്‍സ്, ട്രൈഡന്റ് ഹോട്ടല്‍സ് എന്നിവയാണ് പ്രമുഖം. 10 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ 4,500-ലധികം മുറികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. കഴിഞ്ഞ ദിവസം 151 രൂപയിലാണ് ഇഐഎച്ച് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും സമീപ ഭാവിയിലേക്ക് 192 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചത്. ഇതിലൂടെ 28 ശതമാനം നേട്ടം കരസ്ഥമാക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം നിര്‍മല്‍ ബാംഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

സെബിയുടെ പുതിയ ക്ലോസിംഗ് ഓക്ഷൻ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications