വിപണികള്‍ തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണെന്ന സൂചനകളാണ് നല്‍കുന്നത്. സമീപകാലത്തെ താഴ്ന്ന നിലവാരമായ 16,400-ല്‍ നിന്നും നിഫ്റ്റി 6 ശതമാനത്തോളം തിരിച്ചു പിടിച്ചു കഴിഞ്ഞു. നിഫ്റ്റിക്ക് 17,200-ന് മുകളിലെ നിലവാരത്തില്‍ നിലനില്ക്കാന് സാധിച്ചാല്‍ അതൊരു ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള ചുവടു മാറ്റമാകാമെന്ന വിലയിരുത്തലും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ സമീപ കാലയളവിലേക്ക് 70 ശതമാനത്തോളം നേട്ടം നല്‍കിയേക്കാവുന്ന, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയുടെ ഓഹരി നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്തെത്തി.
അശോക ബില്‍ഡ്കോണ്‍
മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയാണ് അശോക ബില്‍ഡ്കോണ്‍ ലിമിറ്റഡ്. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (BOT) മാതൃകയിലാണ് ഏറ്റെടുക്കുന്ന പദ്ധതികളുടെ നടത്തിപ്പ്. ദേശീയപാതയ്ക്കു പുറമേ വലിയ പാലങ്ങള്‍, റെയില്‍വേ, കണ്‍സ്ട്രക്ഷന്‍, സിറ്റി ഗ്യാസ് മേഖലകളുമായി ബന്ധപ്പെട്ട വലിയ പദ്ധതികളുടെ നിര്‍മാണം കമ്പനി ഏറ്റെടുക്കുന്നുണ്ട്. ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനിയാണിത്.
അനുകൂല ഘടകങ്ങള്‍
ഇതിനോടകം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (PPP) 41 പദ്ധതികള്‍ അശോക ബില്‍ഡ്കോണ്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് സ്വകാര്യ മേഖലയിലെ നിര്‍മാതാക്കളില്‍ ഏറ്റവും വലിയ പങ്കാളിത്തമാണ്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി വിവിധ പദ്ധതികളിലൂടെ സാന്നിധ്യമുണ്ട്. വലിയ മുതല്‍ മുടക്കുള്ള പത്തോളം പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 70 ശതമാനത്തോളം കാശ് ഇതിനോടകം ഇറക്കിയിട്ടുള്ളത്.
മികച്ച ഓര്‍ഡര്‍ ബുക്ക്
കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 11,900 കോടി രൂപയുടേതാണ്. നിര്‍മാണ മേഖലയിലെ ഭാവി ശോഭനമായതും മികച്ച ഓര്‍ഡര്‍ ബുക്കുള്ളതും അശോക ബില്കോഡിണില് (BSE : 533271, NSE : ASHOKA) നിക്ഷേപത്തിന് അനുകൂലമായി പരിഗണിക്കാമെന്നും റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഉപകമ്പനിയായ അശോക കണ്സെഷന്സ ലിമിറ്റഡ് (എസിഎല്) വിറ്റൊഴിയാന്‍ തീരുമാനിച്ചത് ഓഹരിവിലയില്‍ ഗുണപരമായി പ്രതിഫലിക്കും.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1304 കോടി രൂപയാണ് അശോക ബില്‍ഡ്കോണ്‍ വരുമാനം നേടിയത്. ഇത് മുന്‍ പാദത്തേക്കാള്‍ വരുമാനത്തില്‍ 0.41 ശതമാനം കുറവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേ സമാന പാദത്തേക്കാള്‍ 54 ശതമാനം ഉയര്‍ച്ചയുമാണ്. അതേസമയം, കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 80 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ ആഴ്ചയില്‍ ഓഹരി വില 10 ശതമാനം വര്‍ധിച്ചിരുന്നു.
മറ്റ് വിശദാംശങ്ങള്‍
അശോക ബില്‍ഡ്കോണിന്റെ നിലവിലെ വിപണി മൂലധനം 2,801 കോടി രൂപയാണ്. മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയുടെ 54.48 ശതമാനം ഓഹരികളും കൈവശമുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 2.8 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 23 ശതമാനവും ഓഹരികളാണുള്ളത്. 2018 മാര്‍ച്ചിനു ശേഷം കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 29.58 രൂപയാണ്.
ലക്ഷ്യ വില 167
ബുധനാഴ്ച രാവിലെ അശോക ബില്‍ഡ്കോണിന്റെ ഓഹികള് 99 രൂപ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 167 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍മല്‍ ബാങ് നിര്‍ദേശിച്ചത്. ഇതിലൂചെ സമീപ ഭാവിയില്‍ 70 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 125 രൂപയും കുറഞ്ഞ വില 78.40 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications