സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 24-ആം തീയ്യതിയാണ് പവന്‍റെ വില 53,560-ൽ എത്തിയത്. അതിന് ശേഷം വില മാറ്റമില്ലാതെ തുടരുകയാണ്.
പവൻ വാങ്ങാൻ
സ്വർണവില മാറ്റമില്ലാതെ തുടരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
വില കൂടുമോ..?
അഗോള വിപണിയില്‍ യുദ്ധ ഭീതി വര്‍ധിക്കുന്നതു സ്വര്‍ണത്തെ വരും സെഷനുകളില്‍ കൂടുതല്‍ അസ്ഥിരമാക്കിയേക്കാം. ഓഹരി വിപണികളിലെ ഏറ്റക്കുറച്ചിലുകളും സ്വര്‍ണത്തിനു ഭീഷണി തന്നെ. യു.എസ് ഫെഡ് മേധാവി ജെറോം പവൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു. അങ്ങനെ സംഭവിച്ചാൽ യു.എസ് കടപ്പത്രങ്ങൾ അനാകർഷകങ്ങളാവുകയും, വൻകിട നിക്ഷേപകർ സ്വർണ്ണത്തിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും. ഇത് ആഗോള തലത്തിൽ സ്വർണ്ണ വില കുതിക്കാൻ കാരണമായേക്കും. ഇങ്ങനെ സംഭവിച്ചാൽ കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിൽ അത് പ്രതിഫലിക്കും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ആഗോള സ്വർണവില
24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.27% (6.76 ഡോളര്‍) ഇടിവ് രേഖപ്പെടുത്തി. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,509.26 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 5.66% (134.82 ഡോളര്‍) വര്‍ധനയുണ്ടായി.

ഓഗസ്റ്റ് മാസത്തെ വില
ഓഗസ്റ്റ് 1 -ആം തീയ്യതി 51,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള ദാവസങ്ങളിൽ സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത് 21-ആം തീയ്യതിയാണ്. പവന് 53,680 രൂപ. 7,8 തീയ്യതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ് ഈ മാസത്തെ താഴ്ന്ന സ്വർണവില.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
സ്വർണ്ണത്തിൻ്റെ പരിശുദ്ധി
കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
