വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിപണിയിൽ നിന്നും പുറത്ത് വരുന്നത്. 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന പവന്‍റെ വില ഇപ്പോൾ 53,000 രൂപയ്ക്ക് താഴെയാണ്. വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞാൽ അത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമായിരിക്കും.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,960 രൂപയും, ഗ്രാമിന് 6,620 രൂപയുമാണ് വില.
ആഭണം വാങ്ങാൻ എത്ര രൂപ നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.50 ഡോളർ (0.02%) താഴ്ന്ന് 2,327.79 ഡോളർ എന്നതാണ് നിരക്ക്.
വില ഉയരാൻ സാധ്യതയുണ്ടോ..?
അന്താരാഷ്ട്ര തലത്തിൽ സംഘർഷാവസ്ഥകൾ നില നിൽക്കുന്നത് നിലവിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയർത്തി നിർത്തുന്ന ഘടകമാണ്. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറിൽ പ്രതീക്ഷിക്കപ്പെടുന്ന യു.എസ് ഫെഡിന്റെ പലിശ നിരക്കുകളിലെ തീരുമാനം തുടങ്ങിയവയാണ് വരും മാസങ്ങളിൽ സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുക.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.
ഏറ്റവും ഉയർന്ന വില കഴിഞ്ഞമാസം
ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. അതേസമയം ജൂൺ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 8,9,10 ദിവസങ്ങളിലാണ്. ഒരു പവൻ സ്വർണ്ണത്തിന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വലിയ അളവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
അത്യാവശ്യത്തിന് പണം നേടാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്.
More From GoodReturns

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications