സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 53,360 രൂപയിലും, ഗ്രാമിന് 6,670 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളിലും വില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ.
1 പവൻ വാങ്ങാൻ
1 പവൻ സ്വാർണാഭരണം വാങ്ങാൻ എത്ര പണം നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,494.45 ഡോറളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ആഗോള വില ഔൺസിന് 2,497.86 ഡോളർ ആയിരുന്നു.
വില വരും ദിവസങ്ങളിൽ കൂടുമോ..?
ചിങ്ങമാസം ആയതിനാൽ കേരളത്തിൽ വിവാഹ തിരക്കാണ്. ഒപ്പം ഓണക്കാലവും വന്നെത്തി. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
നിക്ഷേപം
ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.
സ്വർണ്ണത്തിൻ്റെ പരിശുദ്ധി
കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.

സർട്ടിഫിക്കേഷൻ
ഇന്ത്യയിൽ സ്വർണ്ണം സാക്ഷ്യപ്പെടുത്തുന്നതിനും ആധികാരികമാക്കുന്നതിനുമുള്ള ഏജൻസിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്(BIS). സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച് ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നത് ബിഐഎസ് ഹാൾമാർക്ക് അടയാളമാണ്.
വർധനവ് നേട്ടമാക്കാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications