ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കൊന്നും ആശ്വാസം നൽകുന്ന വാർത്തകളല്ല മാർച്ച് മാസം വിപണിയിൽ നിന്നും പുറത്ത് വന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് റോക്കറ്റ് പോലെയാണ് സ്വർണ വില കുതിച്ചുയന്നത്. പവന്‍റെ വില 48,000 രൂപയും കടന്ന് 49,000 രൂപയ്ക്ക് മുകളിലേക്കാണ് കുതിച്ചത്.
ഇന്നത്തെ സ്വർണ വില
പവന് 49,000 രൂപയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,125 രൂപ.
തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന്‍റെ വില 49,000 രൂപയിൽ തുടരുകയാണ്. ഗ്രാമിന് 6,125 രൂപ തന്നെ.

ആഗോള സ്വർണ വില
അന്താരാഷ്ട്ര തലത്തിൽ ട്രോയ് ഔൺസിന് 16.05 ഡോളർ (0.74%) താഴ്ന്ന് 2165.64 ഡോളർ എന്നതാണ് വില.
വിലയിലെ ചാഞ്ചാട്ടം തുടരും
മാർച്ച് 21-ആം തീയ്യതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ആം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ ലാഭമെടുപ്പ് നടക്കുന്നത് സ്വർണ്ണവില കുറയാൻ കാരണമായേക്കും. ഇത് തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളിലും വില കുറയും. ലാഭമെടുപ്പ് അവസാനിച്ചാല്‍ വില വീണ്ടും മുന്നോട്ട് കുതിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിക്ഷേപത്തിന് പറ്റിയ സമയം
ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ചരിത്രമാണ് സ്വർണ്ണത്തിനുള്ളത്. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര സ്വർണ്ണവില ഇരട്ടിയോളമാണ് വർധന നേടിയത്. 2003 മുതലുള്ള വില വർധന 980% എന്ന തോതിലാണ്.
സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
വാങ്ങാൻ അരലക്ഷം വേണം
സ്വർണ വില 49,000-ത്തിൽ തുടരുന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോൾ 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. സ്വർണ വിലയുടെ 5 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 53,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ഇറക്കുമതിയിൽ വർധനവ്
2024 ഫെബ്രുവരിയില്‍ഇന്ത്യയുടെ ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ഇടിവ്. 2023 ഫെബ്രുവരിയിലെ 29,748 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരി മാസത്തില്‍11.26 ശതമാനം ഇടിഞ്ഞ് 26,511 കോടി രൂപയായി കുറഞ്ഞു. വ്യവസായ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
അതേ സമയം രാജ്യത്തെ ഇറക്കുമതിയിൽ 133 ശതമാനത്തിന്‍റെ വർധനവുണ്ട്. 2023 ഫെബ്രുവരിയിലെ 21,728 കോടി രൂപയെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 51,025 കോടി രൂപയായി വർധിച്ചു.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 : വില 46,320 രൂപ
മാർച്ച് 2 : വില 47,000 രൂപ
മാർച്ച് 3 : വില 47,000 രൂപ
മാർച്ച് 4 : വില 47,000 രൂപ
മാർച്ച് 5 : വില 47,560 രൂപ
മാർച്ച് 6 : വില 47,760 രൂപ
മാർച്ച് 7 : വില 40,080 രൂപ
മാർച്ച് 8 : വില 48,200 രൂപ
മാർച്ച് 9 : വില 48,600 രൂപ
മാർച്ച് 10 : വില 48,600 രൂപ
മാർച്ച് 11 : വില 48,600 രൂപ
മാർച്ച് 12 : വില 48,600 രൂപ
മാർച്ച് 13 : വില 48,280 രൂപ
മാർച്ച് 14 : വില 48,480 രൂപ
മാർച്ച് 15 : വില 48,480 രൂപ
മാർച്ച് 16 : വില 48,480 രൂപ
മാർച്ച് 17 : വില 48,480 രൂപ
മാർച്ച് 18 : വില 48,280 രൂപ
മാർച്ച് 19 : വില 48,640 രൂപ
മാർച്ച് 20 : വില 48,480 രൂപ
മാർച്ച് 21 : വില 49,440 രൂപ
മാർച്ച് 22 : വില 49,080 രൂപ
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
