മലയാളികളെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആഭരണം മാത്രമല്ല സ്വർണം. എല്ലാ ആഘോഷങ്ങളുടേയും മാറ്റ് കൂട്ടാൻ ശേഷിയുള്ള വസ്തുകൂടിയാണ്. ജനനം, നൂല് കെട്ട്, കല്യാണം, മറ്റ് ഉത്സവങ്ങൾ തുടങ്ങി എല്ലാ ആഘോഷങ്ങളിലും സ്വർണത്തിന്‍റെ സാന്നിധ്യം ഉണ്ടാകും. കല്യാണത്തിനാണെങ്കിൽ ആ സാന്നിധ്യം വലിയ അളവിലുമായിരിക്കും.
സ്വർണവില അരലക്ഷത്തിന് മുകളിൽ തുടരുന്നത് വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണിത്.
ഇന്നലെ കേരളത്തിലെ സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഇന്നലെ പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില ഉയർന്നത്. ജൂലൈ 1ാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു വില.

പവൻ വാങ്ങാൻ എത്ര നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 5.49 ഡോളർ (0.23%) ഉയർന്ന് 2,362.15 ഡോളർ എന്നതാണ് നിലവാരം.
വില ഉയരുമോ..?
വരും മാസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിന് കാരണമായി യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്‍റെ പലിശ നിരക്ക് യോഗം തുടങ്ങിയവയാണ് ചൂട്ടിക്കാട്ടുന്നത്. എണ്ണവിലയിലെ കുതിപ്പ് ആഗോളതലത്തില്‍പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു സ്വര്‍ണത്തിനു കരുത്തുപകര്‍ന്നേക്കാം.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications