സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡുകൾ തീർത്ത മാസമാണ് മാർച്ച്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തി. ഒരു വേള വില 50,000 കടക്കുമോ എന്ന് പോലും ചിന്തിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടരുകയാണ് സ്വർണ വില. അത് എത്ര നാൾ തുടരുമെന്നാണ് ഇനി അറിയേണ്ടത്.
ഇന്നത്തെ സ്വർണ വില
200 രൂപ പവന് വർധിച്ച് 48,480 രൂപയിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,060 രൂപ. വെള്ളിയാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. അതായത് പവന് 48,480 രൂപ തന്നെയാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വില.

ആഗോള സ്വർണ വില
ആഗോള വിപണിയില്‍ സ്വര്‍ണവില ചരിത്രത്തിലെ മികച്ച നിലവാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,164.42 ഡോളറാണ്.
ആകാശം തൊട്ട് മാർച്ച്
റോക്കറ്റ് പോലെ സ്വർണ വില കുതിച്ചുയർന്ന മാസമാണ് മാർച്ച്. മാർച്ച് 1-ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതുവരെ 2,160 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലെത്തി. നാലാം തീയ്യതി വരെ അതേ വില തന്നെ തുടർന്നു. മാർച്ച് 7-നാണ് സ്വർണ വില 48,000 രൂപ കടക്കുന്നത്. 48,080 രൂപയായിരുന്നു അന്നത്തെ വില. മാർച്ച് 8-ന് വില വീണ്ടും കൂടി 48,200 ലേക്കെത്തി.
മാർച്ച് 9-നാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 48,600 രൂപ.12-ആം തീയ്യതി വരെ അതേ വിലയിൽ തന്നെയാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
13-ആം തീയ്യതി വില കുറഞ്ഞ് 48,280 ലേക്കെത്തിയെങ്കിലും 14-ആം തീയ്യതി വില വർധിച്ച് 48,480 രൂപയിലെക്കെത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്വർണ വിലയാണിത്.
ആഭരണം വാങ്ങാൻ അരലക്ഷം വേണം
സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുന്നവരുടെ കീശ കീറും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. സ്വർണ വിലയുടെ 10 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

വില കൂടാൻ തന്നെ സാധ്യത
അടുത്ത ജൂണോടെ യുഎസ് ഫെഡ് പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഈ വർഷം സ്വർണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതകളുണ്ട്. യുഎസ് ട്രഷറി ബോണ്ട് വരുമാനം, ലോകബാങ്കുകളുടെ നിക്ഷേപം, ഡോളർ സൂചികയുടെ പ്രകടനം, ആഗോളതലത്തിലെ ജിയോ-പൊളിറ്റിക്കൽ അന്തരീക്ഷം തുടങ്ങി നിരവധി ഘടകങ്ങൾ ഒരുമിച്ചാണ് സ്വർണ്ണവിലയിൽ സ്വാധീനം ചെലുത്താറുള്ളത്.
വില ഉയരുമ്പോൾ നേട്ടം കൊയ്യാം
സ്വർണ വിലയിൽ വർധനവുണ്ടാകുമ്പോൾ നേട്ടം കൊയ്യാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വർണ നിക്ഷേപങ്ങളാണ്. ഏതൊക്കെയാണ് സ്വർണ നിക്ഷേപത്തിനുള്ള വഴികളെന്ന് നോക്കാം
1. സ്വർണ ഇടിഎഫുകൾ
മാസത്തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് സ്വർണ ഇടിഎഫുകൾ. ആഭ്യന്തര വിപണിയിലെ ഭൗതിക സ്വർണത്തിന്റെ വില ട്രാക്ക് ചെയ്യുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളാണ് ഇവ. ഓരോ യൂണിറ്റും ഒരു ഗ്രാം ഭൗതിക സ്വർണത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും കുറഞ്ഞത് 1 യൂണിറ്റ് വാങ്ങാം.
2. സ്വർണ മ്യൂച്വൽ ഫണ്ടുകൾ
സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് സ്വർണ മ്യൂച്വൽ ഫണ്ട്. സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു.
3. ഡിജിറ്റൽ സ്വർണം
ഡിജിറ്റലായി സ്വർണം വാങ്ങാൻ സഹായിക്കുന്ന നിരവധി കമ്പനികൾ ഇന്നുണ്ട്. മൊബൈൽ വാലറ്റുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications