ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കുള്ള കുതിപ്പിയാലിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണം. പവന്‍റെ വില 53,000 രൂപയും കടന്ന് മുന്നോട്ട് പോയി. വില 60,000 കടക്കുമോ എന്ന് ഒരുവേള എല്ലാവരും ആലോചിച്ചിരിക്കുകയായിരുന്നു. എന്തായാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ തന്നെയാണ് സ്വർണമുള്ളത്.
വർധനവിന് സഡൻ ബ്രേക്കിട്ട് സ്വർണം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. പവന് 54,360 രൂപയും ഗ്രാമിന് 6,795 രൂപയും. എന്നാൽ ബുധനാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
54,360 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 6,795 രൂപ. സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

ശരവേഗത്തിന് കാരണം
സ്വർണവിലയുടെ കുതിപ്പിന് കാരണം ഡീഡോളറൈസേഷൻ ആണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യങ്ങൾ അവരുടെ കൈയിലുള്ള ഡോളറിന്റെ കരുതൽ ശേഖരം കുറച്ചു കൊണ്ട് വരുന്ന പ്രക്രിയയാണിത്. ഡോളർ റിസർവിനു പകരം ഗോൾഡ് റിസർവിലേക്ക് പല രാജ്യങ്ങളും മാറുകയാണ്. അതാണ് ഏതാനും മാസമായി തുടർച്ചയായി സ്വർണവില വർധിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും യൂറോപ്പും റഷ്യയുടെ ഡോളർ റിസർവ് മരവിപ്പിച്ചിരുന്നു. ഇതാണ് കൂടുതൽ രാജ്യങ്ങളെ ഡീ ഡോളറൈസേഷനു പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കുണ്ടായ തകർച്ച ഇന്ത്യയിൽ സ്വർണവില വർധനയ്ക്ക് കൂടുതൽ കരുത്തു പകർന്നു.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേരിയ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.01 ഡോളർ (0.04%) കുറഞ്ഞ് 2381.90 ഡോളർ എന്നതാണ് നിരക്ക്.
ഒരു പവൻ വാങ്ങാൻ 58,000 രൂപ നൽകണം
സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കിയതോടെ ആഭരണം വാങ്ങുന്നവരുടെ കീശ കീറുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട്. കാരണം നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 59,000 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 59,000 കടക്കുന്നത്.
ഏപ്രിൽ മാസം കൂടിയത് 3,840 രൂപ
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയ മാസങ്ങളിലൊന്നാണ് ഏപ്രിൽ. 16 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 3,840 രൂപയാണ്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ലെ സ്വർണവില. ആഞ്ചാം തീയ്യതി വില 51320 രൂപയിലേക്കെത്തി. പത്താം തീയ്യതി വില 52,880 രൂപയിലേക്കും 12-ആം തീയ്യതി വില 53760 രൂപയിലേക്കും കുതിച്ചു.

മൂന്ന് മാസം കൊണ്ട് കൂടിയത്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 4,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ച വില. ജനുവരി ഒന്നാം തീയ്യതി സംസ്ഥാനത്ത് 46,840 രൂപയായിരുന്നു ഒരു പവന്‍റെ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കുയർന്നു. പിന്നീടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണവില മുന്നോട്ട് പോയി. ജനുവരി 31-ആം തീയ്യതി സ്വർണവില 46,400 രൂപയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയ്യതി വില 46,640 രൂപയിലേക്കെത്തി. ആ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഫെബ്രുവരി 15-ന് രേഖപ്പെടുത്തിയ 45,520 രൂപയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്വർണം തീ പോലെ ചുട്ടുപൊള്ളിയത് മാർച്ച് മാസത്തിലാണ്. മാർച്ച് 7-ആം തീയ്യതി സ്വർണ വില 48,000 രൂപയ്ക്ക് മുകളിലേക്കും 21-ആം തീയ്യതി 49,440 രൂപയിലേക്കും ഉയർന്നു. പവന്‍റെ വില അരലക്ഷം കടന്നതും മാർച്ച് മാസത്തിൽ തന്നെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications