മാർച്ച് മാസത്തിലെ ആദ്യ 4 ദിവസങ്ങൾ ആഭരണ പ്രേമികൾക്ക് അത്ര നല്ല സൂചനകളല്ല നൽകുന്നത്. സ്വർണം 2024ലെ ഏറ്റവും ഉയർന്ന വിലയിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ വില വർദ്ധിക്കുകയാണെങ്കിൽ അത് റെക്കോർഡുകൾ തകർക്കാനുള്ള സാധ്യതകളുണ്ടെന്നാണ് വിലയിരുത്തുന്നത്.
ഇന്നത്തെ സ്വർണ വില
പവന് 47,000 രൂപയിലാണ് സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 5,875 രൂപ. ഞാറാഴ്ച വിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ വിലയിൽ തന്നെ വ്യാപാരം നടക്കുകയാണ് പതിവ്.

തിങ്കളാഴ്ച ഏതെങ്കിലും തരത്തലുള്ള മാറ്റമുണ്ടാകുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായിട്ടില്ല. പവന്‍റെ വില 47,000 രൂപയിൽ തന്നെ തുടരുകയാണ്. അതായത് ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്.
ആഗോള സ്വർണ വില
അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ ട്രോയ് ഔൺസിന് 2045.82 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ വിലയെ അപേക്ഷിച്ച് 1.60 ഡോളറിന്‍റെ വില വർദ്ധനവ് ആഗോള തലത്തിൽ ഉണ്ടായിട്ടുണ്ട്.
ഒരു പവൻ വാങ്ങാൻ എത്രയാകും ..?
ഇന്നത്തെ ഒരു ഗ്രാമിന്‍റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 51,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
ഉയർന്ന വില ജനുവരി 2 ന്
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീട് ഏറിയും കുറഞ്ഞും സ്വർണ വില മുന്നോട്ട് പോയി. വീണ്ടും 2 മാസത്തിന് ശേഷം സ്വർണ വില 47,000ത്തിൽ എത്തിയിരിക്കുയാണ്.
റെക്കോർഡ് വില 47,120
2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.

വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
യുഎസിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് യുഎസ് ഫെഡ് നിരക്കുകൾ കുറയ്ക്കും എന്ന വിലയിരുത്തലാണ് സ്വർണ്ണവില വർധിക്കാനുള്ള പ്രധാന കാരണം. നിലവിൽ സ്വർണ്ണവില ഉയർന്നതോടെ റീടെയിൽ വില്പന കുറയുമെന്ന ആശങ്ക ശക്തമാണ്. അതേ സമയം എൻബിഎഫ്സികൾ അടക്കം സ്വർണ്ണപ്പണയ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മികച്ച ബിസിനസ് ലഭിക്കാനും സാധ്യതയുണ്ട്.
സ്വർണം ആവശ്യമുള്ളവർ കുറഞ്ഞ വിലയിൽ വാങ്ങുന്നത് ഗുണം ചെയ്യും. അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications