ചെലുവുകൾ കൃത്യമായ കൈകാര്യം ചെയ്യാൻ ഇന്നത്തെ കാലത്ത് ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ആവശ്യമാണ്. എന്നാൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും വലിയ പ്രയാസം മിനിമം ബാലൻസ് നിലനിർത്തുക എന്നതാണ്. സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ ബാങ്ക് പിഴയും ഈടാക്കും. ഇവിടെ രണ്ടാമതൊരു സേവിംഗ്സ് അക്കൗണ്ട് നോക്കുന്നവരാണെങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളാണ് ആകർഷകമാവുക. ഇത്തരക്കാർക്ക് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) തുറക്കാം. വിശദാംശങ്ങൾ അറിയാം.
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്
മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ടാണാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്. വാർഷിക ഫീസുകളില്ലാതെ എടിഎം-കം-ഡെബിറ്റ് കാർഡ് ലഭിക്കും. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ ഡെപ്പോസിറ്റ്, പിൻവലിക്കൽ സേവനങ്ങൾ സൗജന്യമാണ്.
മാസത്തിൽ നിശ്ചിത എണ്ണം നിക്ഷേപങ്ങളും പിൻവലിക്കലുകളും സൗജന്യമായി ബാങ്ക് അനുവദിക്കുന്നു. ചെക്ക്ബുക്ക്, ഇമെയിൽ സ്റ്റേറ്റ്മെന്റ്, ഡിമാൻഡ് ഡ്രാഫ്റ്റുകൾ, ചെക്ക് ശേഖരണം, മറ്റ് സൗകര്യങ്ങൾ എന്നിവ സൗജന്യമായോ ചുരുങ്ങിയ നിരക്കിലോ ലഭിക്കും. സാധാരണ സേവിംഗ്സ് അക്കൗണ്ടിന് നൽകുന്ന അതേ പലിശ നിരക്കാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും ബാങ്കുകൾ നൽകുക.

പണമിടപാടിൽ ശ്രദ്ധിക്കാം
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിലെ മൊത്തം ക്രെഡിറ്റ് ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. അക്കൗണ്ടിലെ പരമാവധി ബാലൻസ് ഏത് സമയത്തും 50,000 രൂപയിൽ കൂടരുത്. പണം പിൻവലിക്കലും കൈമാറ്റവും വഴിയുള്ള മൊത്തം ഡെബിറ്റുകൾ മാസത്തിൽ 10,000 രൂപയിൽ കവിയരുത്. ഒരു പ്രത്യേക മാസത്തിൽ പരമാവധി 4 പിൻവലിക്കലുകളാണ് ലഭിക്കുക. അക്കൗണ്ട് നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ, ബാങ്കിന് അത് ഒരു റെഗുലർ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാനും കഴിയും.
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം
കെവൈസി രേഖകൾ ഉപയോഗിച്ച് ഉപഭോക്താവിന് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്. പിഎംഎൽ നിയമത്തിന്റെയും ആർബിഐ നിർദ്ദേശങ്ങൾക്കും വിധേയമായാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. സിംപിൾ കെവൈസി മാനദണ്ഡങ്ങൾ ഉപയോഗിച്ചും ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. എന്നാൽ ഈ അക്കൗണ്ടുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് -സിംപിൾ അക്കൗണ്ട് ആയി കണക്കാക്കും.
സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്ക് മാറ്റാനാകും. സാധാരണ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്ത് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് ബാങ്കിൽ സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവ ആരംഭിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സിംപിൾ അക്കൗണ്ടാണെങ്കിൽ 12 മാസത്തേക്ക് സാധുതയുണ്ട്. ഔദ്യോഗികമായി സാധുതയുള്ള ഒരു ഡോക്യുമെന്റിന് അപേക്ഷിച്ചതിന്റെ തെളിവ് വ്യക്തി നൽകിയാൽ അത് 12 മാസത്തേക്ക് കൂടി നീട്ടാം. ബാങ്കുകളുടെ സിബിഎസ്-ലിങ്ക്ഡ് ശാഖകളിലാണ് സിപിംൾ അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ.
ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒരേ ബാങ്കിൽ തന്നെ റെഗുലർ സേവിംഗ്സ് അക്കൗണ്ടും ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടും ഉപയോഗിക്കാൻ സാധിക്കില്ല. അക്കൗണ്ട് ഉടമ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുകയാണെങ്കിൽ ബാങ്കിന് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ട് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടാക്കി മാറ്റാനാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications