സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നത് പലർക്കും ഒരു വെല്ലുവിളിയായിരിക്കും. എന്നാൽ ഉപഭോക്താക്കളേ, നിങ്ങൾക്കാണീ സന്തോഷ വാർത്ത. ഇന്ത്യയിലെ ചില പ്രധാന പൊതു മേഖലാ ബാങ്കുകൾ നിർബന്ധിത ശരാശരി പ്രതിമാസ ബാലൻസ് (AMB) എന്ന നയം നീക്കം ചെയ്തിരിക്കുന്നു. ഇനി മുതൽ ഈ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് സീറോ ബാലൻസിൽ അക്കൗണ്ട് ഉപയോഗിക്കാം. ഇത് സാധാരണക്കാർക്ക് പോലും അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുന്നു.
പഞ്ചാപ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ , ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ബാങ്കിൻ്റെയും മാറ്റങ്ങൾ വിശദമായി അറിയാം.
എന്താണ് ശരാശരി പ്രതിമാസ ബാലൻസ് (AMB)?
ഒരു ഉപഭോക്താവ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ ബാലൻസാണ് ശരാശരി പ്രതിമാസ ബാലൻസ് (AMB). എന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ അതിന് പിഴ ചുമത്തും. സേവിംഗ്സ് അക്കൗണ്ടിന്റെ തരം അനുസരിച്ച് ഈ പിഴ വ്യത്യാസപ്പെടും.
ബാങ്ക് ഓഫ് ബറോഡ
2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, എല്ലാ സ്റ്റാൻഡേർഡ് സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള ചാർജുകൾ ഒഴിവാക്കിക്കൊണ്ട് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഇനി മുതൽ സേവിംഗ്സ് അക്കൗണ്ടുകളിലെ പ്രതിമാസ ശരാശരി ബാലൻസിൽ കുറവുണ്ടായാൽ ഉപഭോക്താക്കൾക്ക് യാതൊരു പിഴയും അടക്കേണ്ടി വരില്ല. പ്രീമിയം സേവിംഗ്സ് അക്കൗണ്ട് സ്കീമുകൾക്ക് ഈ ഇളവ് ബാധകമല്ലെന്ന കാര്യം ശ്രദ്ധിക്കുക.

ഇന്ത്യൻ ബാങ്ക്
2025 ജൂലൈ 7 മുതൽ മിനിമം ബാലൻസ് എന്ന നിബന്ധന ഒഴിവാക്കുമെന്ന് ഇന്ത്യൻ ബാങ്ക് നേരത്തെ അറിയിച്ചു, എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമുള്ള മിനിമം ബാലൻസ് ചാർജുകൾ പൂർണ്ണമായും എഴുതിത്തള്ളിയെന്നും ബാങ്ക് വ്യക്തമാക്കുന്നു.
കാനറ ബാങ്ക്
2025 മെയ് മാസത്തിൽ, സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ, ശമ്പള അക്കൗണ്ടുകൾ, എൻആർഐ സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കും ശരാശരി പ്രതിമാസ ബാലൻസ് നിബന്ധന ആവശ്യമില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പിഎൻബി
എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തണമെന്ന് നിർബന്ധമില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വ്യക്തമാക്കി.
എസ്ബിഐ
2020 മുതൽ എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒഴിവാക്കിയിരുന്നു. മാത്രമല്ല സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കുന്നുമില്ലായിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യ
സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കിയിരുന്ന ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ അത് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക മേഖലയുടെ വളർച്ചക്കും, ഉപഭോക്താക്കളെ നിലനിർത്തുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
