രക്ഷിതാക്കളുടെ പ്രധാന ആശങ്ക മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലാണ്. ഉന്നത വിദ്യാഭ്യാസത്തിൽ നേരത്തെയുണ്ടായിരുന്ന ട്രെൻഡ് മാറി വിദ്യാർഥികൾ വിദേശ സർവകലാശാലകളെ തിരഞ്ഞെടുക്കുമ്പോൾ ചെലവുകൾ മടങ്ങാണ് വർധിക്കുന്നത്. പഠനകാര്യത്തിൽ മക്കൾ പിന്നോടാകരുതെന്ന് കരുതുന്ന രക്ഷിതാക്കൾ ഉയർന്ന് വരുന്ന വിദ്യാഭ്യാസ ചെലവിനെ നേരിടാൻ എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്ന് തിരഞ്ഞ് തുടങ്ങുന്ന സമയമാണിത്. എല്ലാ ചെലവും വാതിൽക്കലെത്തി മുട്ടിവിളിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് നോക്കുമ്പോഴാണ് പ്രതിസന്ധി വരുന്നത്.
മുൻകൂട്ടി കാണാൻ സാധിക്കുന്നൊരു ചെലവാണെങ്കിൽ നേരത്തെ അതിനായി സമ്പാദിച്ച് തുടങ്ങുക എന്നാണ് ഈകാര്യങ്ങളെ നേരിടാനുള്ള പോംവഴി. മുൻകൂട്ടിയുള്ള നിക്ഷേപമാണെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ഏകദേശ ചെലവുകൾ കണക്കാക്കി പണപ്പെരുപ്പ ശേഷം മക്കളുടെ വിദ്യാഭ്യാസ കാലത്ത് എത്ര രൂപ ചെലവ് വരുമെന്ന് അറിഞ്ഞ് നിക്ഷേപിക്കേണ്ടതുണ്ട്. 5 വയസുള്ള കുട്ടിക്ക് എങ്ങനെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് നിക്ഷേപിക്കാം എന്ന് നോക്കാം.
5 വയസുള്ള കുട്ടിയുടെ വിദ്യാഭ്യാസം
5 വയസുള്ള മകളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഇന്ന് തന്നെ നിക്ഷേപിച്ച് തുടങ്ങുന്നത് ഭാവിയിലെ സാമ്പത്തിക കാര്യങ്ങളെ സുരക്ഷിതമാക്കും. 5 വയസുള്ള കുട്ടിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 13 വര്‍ഷമാണ് മുന്നിലുള്ളത്. ഈ 13 വര്‍ഷത്തേക്ക് ദീർഘമായൊരു കാലയളവ് നിക്ഷേപിക്കാൻ ലഭിക്കും. കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാനും മികച്ച തുകയിലേക്ക് വളർത്തിയെടുക്കാനും ഈ കാലയളവിൽ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രാഥമികമായി കാണേണ്ടതുണ്ട്. ഏത് കോഴ്സാണ് ചെയ്യാൻ ഉദ്യേശിക്കുന്നത്, ഇന്നത്തെ കോഴസ് ഫീ തുടങ്ങിയ കാര്യങ്ങളിൽ ഏകദേശ ധാരണ വേണം. മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് കോഴ്സുകൾ മാറാനുള്ള സാധ്യതയും കാണണം. കോഴ്സ് ഫീ കണക്കാക്കിയാൽ, മക്കളെ കോഴ്സിന് ചേർക്കുമ്പോൾ എത്ര രൂപ അടയ്ക്കേണ്ടി വരുമെന്ന് കണക്കാക്കണം.
ഇന്നത്തെ കാലത്ത് 10 ലക്ഷം രൂപ വരുന്ന കോഴ്‌സിനായി പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് 13 വര്‍ഷത്തിന് ശേഷമുള്ള മൂല്യം കണക്കാക്കണം. ഏറ്റവും ഉയർന്ന പണപ്പെരുപ്പം വിദ്യാഭ്യാസ മേഖലയിലാണ്. 10 ശതമാനം പ്രതിവര്‍ഷ പണപ്പെരുപ്പം കണക്കിലെടുത്താല്‍ 13 വര്‍ഷത്തിന് ശേഷം 35 ലക്ഷം രൂപയ്ക്ക് അടുത്ത് ഈ കോഴസിന് ചെലവ് വരും. ഇനി ഈ തുക കണക്കാക്കി വേണം നിക്ഷേപം നടത്താൻ.
എവിടെ നിക്ഷേപിക്കും
ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായതിനാല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ഈ കാലയളവിലേക്ക് അനുയോജ്യം. എസ്‌ഐപി വഴി മാസത്തില്‍ നിശ്ചിത രൂപ നിക്ഷേപിച്ച സമ്പാദ്യത്തിലേക്ക് എത്താം. ഇതിനായി ഫ്ളെക്സി കാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. വ്യത്യസ്‌ത വിപണി മൂല്യമുള്ളള്ള കമ്പനികളിലുടനീളം നിക്ഷേപം നടത്തുന്ന ഫ്ളെക്സി കാപ് ഫണ്ട് പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും അപകടസാധ്യത ലഘൂകരിക്കാനും ചാഞ്ചാട്ടം കുറയ്ക്കാനും സഹായിക്കും.
37 ലക്ഷം നേടാം
12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ മാസം 10,000 രൂപ എസ്‌ഐപി നിക്ഷേപിക്കുന്നൊരാള്‍ക്ക് 13 വര്‍ഷം കൊണ്ട് 37.59 ലക്ഷം രൂപ സ്വന്തമാക്കാം. 15.60 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ 21.99 ലക്ഷം രൂപയുടെ റിട്ടേണ്‍ ലഭിക്കും.
10,000 രൂപ മാസത്തിൽ എസ്ഐപി ചെയ്യാൻ സാധിക്കാത്ത വ്യക്തിയാണെങ്കിൽ 6,500 രൂപയുടെ എസ്ഐപി തുടങ്ങുകയും വർഷത്തിൽ 10 ശതമാനം എസ്ഐപി ടോപ്പ് അപ്പ് തിരഞ്ഞെടുത്താൽ 13 വർഷം കൊണ്ട് 12 ശതമാനം വാർഷിക റിട്ടേണിൽ 37 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും.
MyMoneyMantra.com ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് രാജ് ഖോസ്ലയുടെ നിർദ്ദേശ പ്രകാരം, പരാഖ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട്, എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി കാപ് ഫണ്ട്, പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ട് എന്നിവ അനുയോജ്യമായ ഫണ്ടുകളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
