ക്രെഡിറ്റ് കാർഡിനോട് പൊതുവെ ഇന്ത്യൻ കുടുംബങ്ങൾക്കൊരു പേടിയാണ്. അനവാശ്യമായി എന്തിനാണ് ബാധ്യതകൾ ഏറ്റെടുക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. കടം ഇരുതല മൂർച്ചയുള്ള വാളാണെങ്കിലും സൂക്ഷ്മതയോടെ മികച്ച രീതിയിൽ ഉപയോഗിച്ചാൽ അതിന് ഒരുപാട് ഗുണങ്ങളുമുണ്ട്. ഇന്ന് ഡിജിറ്റൽ കാലത്ത് യുവാക്കൾക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടി വരുന്നുണ്ട് എന്നാണ് കണക്ക്. ക്രെഡിറ്റ് കാർഡ് ഉപയോഗം കൃത്യതയില്ലാത്ത രീതിയിലാണെങ്കിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
വായ്പ തിരിച്ചടവ് പോലെ തന്നെയാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്‌ക്കേണ്ടതും. വൈകി ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ കാര്യമായി ബാധിക്കും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അനുവദിക്കുന്ന നിശ്ചിത ദിവസ (due date)ത്തിനപ്പുറം ബില്ലടയ്ക്കാന്‍ കാലതാമസം വരുത്തിയാല്‍ ഉയര്‍ന്ന പലിശ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കും. യാതൊരു ശ്രദ്ധയുമില്ലാതെ നടത്തുന്ന ചെലവാക്കലുകള്‍ ക്രെഡിറ്റ് കാര്‍ഡ ബില്ലിനെ ഉയരങ്ങളിലെത്തിക്കും.
സ്വന്തമായ വരുമാനം കണ്ടെത്തുന്നവർ വേഗത്തിൽ തന്നെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്ന രീതി കണ്ടു വരുന്നുണ്ട്. ക്രെഡിറ്റ് കാർഡ് കയ്യിലുള്ള വ്യക്തിക്ക് എന്തൊക്കെ ഗുണങ്ങളുണ്ടെന്ന് നോക്കാം.
അത്യാവശ്യങ്ങളിലെ സഹായി
പുതുതലമുറയാണ് ക്രെഡിറ്റ് കാർഡിനെ കൂടുതലായും ആശ്രയിക്കുന്നത്. പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കുറഞ്ഞ പ്രതിഫലം ലഭിക്കുന്നവർക്ക് വരവും ചെലവും മുട്ടിച്ച് കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു സഹായമാണ് ക്രെഡിറ്റ് കാർഡ്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി ഫണ്ടിനായി അധികം തുക സമ്പാദിക്കാൻ സാധിക്കാത്തവർക്ക് ക്രെഡിറ്റ് കാര്‍ഡ് സഹായമാകും.
പണം ലഭിക്കുന്നതിനൊപ്പം 45 ദിവസം വരെ പലിശ രഹിതമായ തിരിച്ചടവും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. തുച്ഛമായ സമ്പാദ്യങ്ങള്‍ക്കിടയിലും ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളെ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും.
ഭാവി വായ്പകൾക്കുള്ള സഹായി
വായ്പകളോട് എത്ര മുഖം തിരിച്ചാലും ജീവിതം മുന്നോട്ട് പോകുമ്പോൾ വീട് വെയ്ക്കാനോ, വാഹനം വാങ്ങാനോ വായ്പകളെ ആശ്രയിക്കേണ്ടതായി വരാറുണ്ട്. ഇവിടെ വായ്പ പലിശയെ നിർണയിക്കുന്നതിലെ ഒരു ഘടകം ക്രെഡിറ്റ് സ്കോറാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഒരു വിലപേശൽ ടൂൾ കൂടിയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് മികച്ച നിരക്കുകളും സേവനങ്ങളും ആവശ്യപ്പെടാം.
ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭിക്കും. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തി കൃത്യമായ തിരിച്ചടവ് നടത്തുന്നുവെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
റിവാർഡുകൾ വഴി ലാഭം
ചെലവാക്കലുകളിൽ ക്രെഡിറ്റ് കാർഡിലെ ഏറ്റവും വലിയ നേട്ടം റിവാർഡുകളും ക്യാഷ്ബാക്കുകളുമാണ്. പല ഉത്പ്പന്നങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ റിവാർഡുകൾ ലഭിക്കും. ഇതോടൊപ്പം ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത കാർഡുകൾ ഉണ്ട്. യാത്രകൾ ചെയ്യുന്നവർക്കുള്ള ട്രാവൽ കാർഡിൽ യാത്ര സംബന്ധിയായ ഇളവും റൂം ബുക്കിംഗിനുള്ള ഇളവ്, സൗജന്യ എയർപോർട്ട് ലോഞ്ച് എന്നിവ ലഭിക്കും.
വ്യക്തിഗത ചെലവാക്കൽ മെച്ചപ്പെടും
ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കുന്നത് വായ്പ തന്നെയായതിനാൽ ഇതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് പറയാം. ഇതിനാൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുകയും മനസ്സിലാക്കുകയും വേണം. വ്യക്തിഗത ചെലവാക്കൽ കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ക്രെഡിറ്റിന്റെ ഉത്തരവാദിത്ത ഉപയോഗം സഹായിക്കും. അമിത ചെലവാക്കലുകൾ നിയന്ത്രിച്ച് മികച്ചൊരു സാമ്പത്തിക അച്ചടക്കം കൈവരിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
