നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി കൂടി നൽകുന്നതോടെ പലർക്കും കാര്യമായ നേട്ടം മിക്ക നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്നില്ല. ഉയർന്ന നികുതി സ്ലാബിൽ വരുന്നവരാണെങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം വരും. എന്നാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ചില്ലികാശ് നികുതി നൽകേണ്ടാത്ത നിക്ഷേപങ്ങളും വിപണിയിലുണ്ട്. EEE വിഭാഗത്തിൽപ്പെടുന്ന ഇവ മിക്കതും ദീർഘകാല നിക്ഷേപങ്ങളായതിനാൽ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ അനുസരിച്ച് നിക്ഷേപിക്കാം. വിശദാംശങ്ങൾ ചുവടെ നോക്കാം.
എന്താണ് EEE സ്കീം
നിക്ഷേപം, പലിശ, കാലാവധിയിൽ പിൻവലിക്കുന്ന തുക- ഈ മൂന്ന് ഘട്ടങ്ങളിലും നികുതി നൽകേണ്ടാത്ത നിക്ഷേപങ്ങളെയാണ് EEE സ്കീം എന്ന് പറയുന്നത്. E സൂചിപ്പിക്കുന്നത് Exempt എന്ന വാക്കിനെയാണ്. മൂന്ന് തലത്തിലും നികുതി ഇളവുള്ള നിക്ഷേപം എന്ന അര്‍ഥത്തിലാണ് EEE എന്ന് ഉപയോഗിക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നതാണ് ആദ്യ E സൂചിപ്പിക്കുന്നത്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവാണ് ലഭിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ആദായം, ഉദാഹരണമായി പലിശ വരുമാനത്തിനും നികുതി നല്‍കേണ്ടതില്ലെന്നതാണ് രണ്ടാമത്തെ E അര്‍ഥമാക്കുന്നത്. നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് കാലാവധിയില്‍ ലഭിക്കുന്ന മെച്യൂരിറ്റി വാല്യുവിനും നികുതി നല്‍കേണ്ടാത്ത നിക്ഷേപങ്ങള്‍ EEE വിഭാഗത്തില്പ്പെട്ടും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന റിസ്കെടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് മികച്ചൊരു നിക്ഷേപമാണ്. EEE കാറ്റഗറിയിൽ ഉൾപ്പെടുന്ന നിക്ഷേപമാണിത്. വര്‍ഷത്തില്‍ 7.10 ശതമാനം പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ ചേരാന്‍ സാധിക്കും. വര്‍ഷത്തില്‍ 500 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലുള്ള തുക നിക്ഷേപിക്കേണ്ടതുണ്ട്. 15 വർഷ ലോക് ഇൻ പിരിയഡുണ്ട്. ആവശ്യമെങ്കിൽ 5 വർഷ ബ്ലോക്കുകളായി നിക്ഷേപം ഉയർത്താം.
സുകന്യ സമൃദ്ധി യോജന
പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികൾക്കായി നടപ്പിലാക്കുന്ന സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലും EEE ആനുകൂല്യം ലഭിക്കും. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തിലെ ചുരുങ്ങിയ നിക്ഷേപം 250 രൂപയാണ്. 7.6 ശതമാനം പലിശ വര്‍ഷത്തില്‍ ലഭിക്കും. നിക്ഷേപം ആരംഭിച്ച് 21 വർഷമാണ് പദ്ധതിയുടെ കാലാവധി. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനോ പഠനത്തിനോ പണം പിന്‍വലിക്കാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ശമ്പളക്കാരായ തൊഴിലാളികള്‍ക്കുള്ള റിട്ടയര്‍മെന്റ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. 15000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്കാണ് ഇപിഎഫില്‍ നിക്ഷേപിക്കാനാവുക. വിരമിക്കല്‍ കാലം വരെയാണ് പദ്ധതിയുടെ കാലാവധി. വിരമിക്കല്‍ കാലത്ത് പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്.
അഞ്ച് വര്‍ഷത്തിന് മുൻപ് പിന്‍വലിച്ചാല്‍ നികുതി ഈടാക്കും. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം തൊഴിലാളിയും ഇതേ തുക കമ്പനിയും നിക്ഷേപിക്കും. 8.1 ശതമാനം പലിശ നിലവില്‍ ലഭിക്കും.
യുഎൽഐപി/ ഇഎൽഎസ്എസ്
സമാന നേട്ടം ലഭിക്കുന്ന സ്കീമുകളാണ് യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ പ്ലാനും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമും. രണ്ട് പദ്ധതികളിലും വാര്‍ഷിക നിക്ഷേപം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നവയാണ്. എന്നാൽ കാലാവധിയിൽ ലഭിക്കുന്ന തുകയുടെ നികുതി ഇളവിന് ചില നിബന്ധനകളുണ്ട്.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനില്‍ ആകെ വാര്‍ഷിക പ്രീമിയം 2.50 ലക്ഷത്തില്‍ കുറവാണെങ്കില്‍ കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. 2.50 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ കാലാവധിയില്‍ ലഭിക്കുന്ന തുക നികുതി നല്‍കേണ്ടി വരും.
നികുതി ഇളവ് ലഭിക്കുന്ന മ്യൂച്വൽ ഫണ്ടായ ഇഎൽഎസ്എസ് സ്കീമിൽ നിക്ഷേപത്തിന് 3 വർഷം ലോക് ഇൻ പരിയഡുണ്ട്. ഈ കാലാവധിക്ക് ശേഷം ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടം 1 ലക്ഷത്തില്‍ കുറവാണെങ്കിൽ നികുതി അടയ്ക്കാതെ പിന്‍വലിക്കാം. 1 ലക്ഷത്തിന് മുകളിലാണെങ്കില്‍ 10 ശതമാനം നികുതി അടയ്ക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications