ബിസിനസ് മോഹം ഉള്ളിലുള്ളവരെ പിന്നോട്ടടിക്കുന്നത് പലതരം ആശങ്കകളാണ്. ബിസിനസ് ആംഭിക്കാനുള്ള പേപ്പർ വർക്കുകളും വേണ്ട മൂലധനവും ബിസിനസിനുള്ള കെട്ടിടം, തൊഴിലാളികൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആശങ്കകളുണ്ട്. എന്നാൽ ഈ ആശങ്കകൾ മാറ്റിവെച്ച് ബിസിനസ് ആരംഭിക്കുകയെന്ന മനസോടെ മുന്നോട്ട പോവുകയാണെങ്കിൽ നിങ്ങൾക്കും സംരംഭകനാകാം. എളുപ്പത്തിൽ മുതൽമുടക്കില്ലാതെ ആരംഭിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങളാണ് വിശദമാക്കുന്നത്.
സര്‍വീസ് മേഖല
സേവന മേഖലയിൽ യാതൊരു വിധ മൂലധനവുമില്ലാതെ സംരംഭകനാകാം. സ്വന്തമായി കയ്യിലുള്ള സേവനങ്ങൾ ആവശ്യക്കാർക്ക് നൽകുകയും ഇതിന് ചാർജ് ഈടാക്കി വരുമാനം കണ്ടെത്തുകയും ചെയ്യാം. വിവിധ വിഷയങ്ങളിൽ അറിവുള്ളവർക്ക് ടീച്ചിംഗ് വഴി വരുമാന സാധ്യത നോക്കാം. ഡിജിറ്റൽ മാർഗങ്ങൾ ഇതിനായി തേടാം. പബ്ലിംഗ്, ഇലക്ട്രീഷ്യൻ തുടങ്ങിയ വൈദഗ്ദ്യം ആവശ്യമുള്ള ജോലികളിൽ നിന്നും വരുമാനം ഉണ്ടാക്കാം, ഫ്രീലാന്‍സിംഗും മുതൽ മുടക്കില്ലാതെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നൊരു മേഖലയാണ്.
ഈ മേഖലയിൽ തന്നെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ആരംഭിക്കാം. കമ്പനികൾ ആവശ്യപ്പെടുന്ന കഴിവുള്ള ജീവനക്കാരെ എത്തിക്കുന്നതിന് ീസ് ഈടാക്കി ബിസിനസ് ആരംഭിക്കാം. കോര്‍പ്പറേറ്റുകള്‍, ഇടത്തരം ഓര്‍ഗനൈസേഷനുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയുമായി നല്ല ബന്ധവും മികച്ച നെറ്റ്‍വര്‍ക്കും ആശയവിനിമയ വൈദഗ്ധ്യവുമാണ് കൈമുതാലായി വേണ്ടത്.
ക്രിയേറ്റീവ് മേഖല
സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നവർക്ക് ഇവ വില്പന നടത്തുക എന്നത് ഡിജിറ്റൽ കാലത്ത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പെയിന്റിംഗ്, ജുവലറി പോലുള്ളവ ഉണ്ടാക്കാൻ സാധിക്കുന്നവർക്ക് നല്ലൊരു സാധ്യതയാണിത്. പാചകത്തിൽ കഴിവുള്ളവരാണെങ്കിൽ താൽപര്യമുള്ള പലഹാരങ്ങൾ ഉണ്ടാക്കി വില്പന നടത്താം.
ബേക്കിംഗ് വഴി അടുത്തുള്ള കടകളിൽ സാധനങ്ങൾ എത്തിച്ച് ചെറിയൊരു സംരംഭം കെട്ടിപടുക്കാം. ബേക്കിംഗിന് മൂലധനവും ആവശ്യമില്ല. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രം ഉത്പ്പന്നങ്ങൾ തയ്യാറാക്കപ്പെടുന്നുള്ളൂ. സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഉത്പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളിലേക്ക് എത്താൻ സാധിക്കും.
ഓണ്‍ലൈന്‍ മേഖല
അനന്ത സാധ്യതകൾ ഓൺലൈൻ മേഖല തുറന്നു തരുന്നുണ്ട്. ബ്ലോഗ് തുടങ്ങുക എന്നതാണ് സാധാരണയായുള്ള രീതി. ഗൂഗിള്‍ അഡ് സെന്‍സ് വഴി വരുമാനം നേടാം. യുട്യൂബ് വീഡിയോ വഴിയും പരസ്യ വരുമാനം നേടാം. മികച്ച ഫോളോവർ ബേസ് ഉണ്ടാക്കി ഇന്‍ഷ്യൂവന്‍സര്‍ ആയി ഉയർന്നാൽ പേഡ് റിവ്യൂ ചെയ്ത് വരുമാനം ഉണ്ടാക്കാം.
ഇൻഫ്ലുവൻസർമാർക്ക് അഫിലേയറ്റ് മാര്‍ക്കറ്റിംഗും നടത്താം. ഫ്ളിപ്കാർട്ട്, ആമസോൺ പോലുള്ളവയ്ക്ക് വില്പന ഉണ്ടാക്കി നൽകുന്നത് വഴി വരുമാനം നേടാം. ഡോര്‍ഷിപ്പിംഗ് സാധ്യതകളും പ്രയോജനപ്പെടുത്താം.
മാര്‍ക്കറ്റിംഗ് മേഖല
വിവിധ കമ്പനികൾക്കായി ഉത്പ്പന്നങ്ങൾ വില്പന നടത്തുക എന്നത് വരുമാനം ഉണ്ടാക്കാനുള്ള മറ്റൊരു വഴിയാണ്. കമ്പനികളെ ബന്ധപ്പെട്ട് സാധനങ്ങൾ ശേഖരിക്കുകയും ഇവ മാർക്കറ്റ് വഴി വില്പന നടത്തുകയും ചെയ്യുമ്പോൾ ലാഭത്തിൽ നിന്നൊരു ഭാഗം ലഭിക്കും. ഇതിനായി മികച്ച സംസാരം ശേഷി, മാനേജ്മെന്റ് കഴിവ് എന്നിവ ആവശ്യമാണ്.
ബ്രോക്കറേജ്
കയ്യിൽ നല്ലൊരു നെറ്റ്‍വർക്കുള്ളവർക്ക് വിവിധ മേഖലകളിൽ ബ്രോക്കർമാരാകാം. ഇന്ന് സാധാരണയായി റിയല്‍ എസ്‌റ്റേറ്റ്, വാഹനം, വിവാഹം എന്നി മേഖലകളിൽ ബ്രോക്കർമാരുടെ സേവനങ്ങൾ ലഭിക്കുന്നു. പണം മുടക്കിയാൽ എളുപ്പത്തിൽ സേവനങ്ങൾ ലഭിക്കുമെന്നതിനാൽ കൂടുതൽ പേരും ബ്രോക്കർമാരുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. വലിയ തുക ഉണ്ടാക്കാനുള്ള വഴി കൂടിയാണിത്.
ക്ലീനിംഗ് സർവീസ്
വീട്, ഓഫീസുകൾ എന്നിവ വൃത്തിയാക്കാന്‍ ഇന്നൊരു ബിസിനസ് മേഖലയായി വളർന്നിട്ടുണ്ട്. അവധിക്കാലത്ത് ശുചീകരണ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഒരു ബിസിനസായി ഈ മേഖലയിലേക്ക് കടക്കുമ്പോൾ ജീവനക്കാർ ആവശ്യമായി വന്നേക്കാം. ചൂലും മോപ്പും പോലെയുള്ള കുറച്ച് ഉപകരണങ്ങള്‍ക്ക് കുറഞ്ഞ ചെലവ് ആവശ്യമായി വരും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications