നിക്ഷേപിക്കുന്ന തുക പലിശയും ചേർത്ത് കാലാവധിയിൽ തിരികെ ലഭിക്കുന്നതാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ രീതി. പ്രവർത്തനം ഇങ്ങനെയാണെങ്കിലും വ്യത്യസ്ത തരത്തിലുള്ള സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്ന് ലഭിക്കും. ടാക്സ് സേവിഗ് എഫ്ഡി, കോളബിൽ, നോൺ കോളബിൾ എഫ്ഡി, ബൾക്ക് എഫ്ഡി എന്നിങ്ങനെ വ്യത്യസ്ത സ്ഥിര നിക്ഷേപങ്ങൾ ബാങ്കിലുണ്ട്. ഉയർന്ന പലിശ ലക്ഷ്യം വെയ്ക്കുന്നവരാണെങ്കിൽ ഇതിൽ നോൺ കോളബിൾ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കണം.
നോൺ കോളബിൾ സ്ഥിര നിക്ഷേപം
കാലാവധിക്ക് മുൻപ് പിൻവലിക്കൽ അനുവദിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് കോളബിൾ സ്ഥിര നിക്ഷേപം. അപ്പോൾ നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങളുടെ രീതി ഊഹിക്കാവുന്നതെയുള്ളൂ. കാലാവധിക്ക് മുൻപ് നിക്ഷേപകന് എഫ്ഡിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കാത്ത തരം പദ്ധതികലാണിവ. നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപം നടത്തിക്കഴിഞ്ഞാൽ നിശ്ചിത കാലയളവിലേക്ക് ഫണ്ടുകൾ ലോക്ക് ചെയ്യപ്പെടും. നിക്ഷേപ കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപകർക്ക് ഫണ്ട് തിരികെ നൽകില്ല.
നേട്ടങ്ങളും ദോഷങ്ങളും
നിക്ഷേപകർ ഉയർന്ന പലിശനിരക്ക് നേടുന്നു എന്നതാണ് നോൺ കോളബിൾ സ്ഥിര നിക്ഷേപത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. നിക്ഷേപം ലോക്ക് ചെയ്തിരിക്കുന്നതിനാൽ പിന്നീടുള്ള ഘട്ടത്തിൽ നിരക്ക് കുറയുമെന്ന ആശങ്കയില്ലാതെ ഉയർന്ന നിരക്കിൽ നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. കാലാവധിക്ക് മുൻപ് പിൻവലിക്കാൻ അനുവദിക്കാത്തതിനാൽ ഇടയ്ക്ക് നിക്ഷേപം ബ്രേക്ക് ചെയ്തുണ്ടാകുന്ന നഷ്ടങ്ങൾ ഒഴിവാക്കാനാകും. അതേസമയം നേട്ടങ്ങളിൽ ചിലത് മറ്റൊരു അർത്ഥത്തിൽ ദോഷമാണ്.

നിക്ഷേപങ്ങൾക്ക് ലോക്ക്-ഇൻ കാലയളവ് ഉള്ളതിനാൽ ചില അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാലും പണം ഉപയോഗിക്കാൻ കഴിയില്ല. വിപണിയിലെ മാറ്റം കാരണം ഇക്വിറ്റിയിൽ നിന്ന് ഉയർന്ന റിട്ടേൺ നേടാനുള്ള അവസരമുണ്ടാകുമ്പോൾ വലിയ തുക സ്ഥിര നിക്ഷേപത്തിലെ റിട്ടേണിൽ കുടുങ്ങി കിടക്കും. ഉയർന്ന പലിശ നൽകുമെങ്കിലും വലിയ തുകയാണ് ഇവ നിക്ഷേപമായി സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് ആകർഷകമായ തുകയല്ല ഇത്.
പലിശ നിരക്ക്
എസ്ബിഐയിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത് സർവോത്തം എന്ന പേരിലുള്ള നോൺ കോളബിൾ സ്ഥിര നിക്ഷേപത്തിലാണ്. 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക മാത്രമാണ് എസ്ബിഐ സർവോത്തം സ്ഥിര നിക്ഷേപം സ്വകരിക്കുക. വലിയ തുകയുടെ നിക്ഷേപത്തിന് ചെറിയ കാലയളവിൽ മികച്ച പലിശയാണ് ലഭിക്കുന്നത്.
സർവോത്തം ടേം ഡെപ്പോസിറ്റുകൾക്ക് കീഴിൽ രണ്ട് വർഷത്തേക്ക് 7.40 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഒരു വർഷത്തേക്ക് 7.10 ശതമാനമാണ് നിക്ഷേപ പലിശ. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. രണ്ട് വർഷത്തെ നിക്ഷേപത്തിന് 7.90 ശതമാനവും ഒരു വർഷത്തെ നിക്ഷേപത്തിന് 7.60 ശതമാനവുമാണ്.
മറ്റു ബാങ്കുകളിലെ നിരക്ക്
നോണ്‍ കോളബില്‍ സ്ഥിരി നിക്ഷേപങ്ങള്‍ക്ക് കാനറ ബാങ്ക് മുതിര്‍ന്ന പൗരർക്ക് 5.30 ശതമാനം മുതൽ 7.90 ശതമാനം വരെ പലിശ നൽകും. 444 ദിവസത്തേക്കാണ് ഉയർന്ന നിരക്ക്. 1 വര്‍ഷത്തക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ നോക്കാം. 2 കോടി മുതല്‍ 5 കോടിക്ക് ഇടയിലാണ് ഐസിഐസിഐ ബാങ്കിൽ നോണ്‍ കോളബിൾ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത്. 1 വര്‍ഷത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്കിലും 7.35 ശതമാനം പലിശ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ 15.01 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപത്തിന് 7 ശതമാനം പലിശ നൽകുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
