റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗം ഈ വാരം നടക്കുന്നുണ്ട്. ജൂൺ 9 ന് അവസാനിക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനോ കുറയ്ക്കാനോ തീരുമാനിച്ചാൽ നിക്ഷേപ പലിശ നിരക്കിനെ താഴോട്ടടിപ്പിക്കും എന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതായത്, ഉയർന്ന പലിശ നിരക്കിന്റെ കാലം കഴിയാറായെന്ന് സാരം.
നിലവിൽ ബാങ്കുകൾ ആകർഷകമായ നിരക്കുകൾ നൽകുന്നതിനാൽ സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവരാണെങ്കിൽ ഇപ്പോൾ തന്നെ നിക്ഷേപിക്കുന്നതാണ് അനുയോജ്യം. പണം ദീർഘകാലത്തേക്ക് ലോക് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഉയർന്ന പലിശ ലഭിക്കാൻ നോൺ കോളബിൽ സ്ഥിര നിക്ഷേപങ്ങൾ നോക്കാം. വിശദാംശങ്ങളിതാ.
നോൺ കോളബിൾ സ്ഥിര നിക്ഷേപം
ഉയര്‍ന്ന പലിശ ലഭിക്കാന്‍ നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതാണ് അനുയോജ്യം. സാധാരണ സ്ഥിര നിക്ഷേപത്തെ (കോളബിള്‍ സ്ഥിര നിക്ഷേപം) അപേക്ഷിച്ച് നോണ്‍ കോളിബിള് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലോക്-ഇന്‍ പിരിയഡുണ്ടാകും. നിക്ഷേപം ആരംഭിച്ച് കഴിഞ്ഞാല്‍ പിന്‍വലിക്കുന്നതിനായി നിക്ഷേപ കാലാവധി വരെ കാത്തിരിക്കണം.

അതേസമയം സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുകയും ചെയ്യും. നിക്ഷേപകന് പാപ്പരായാല്‍, മരണം സംഭവിച്ചാല്‍, ബിസിനസ് അവസാനിപ്പിച്ചാല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ മാത്രമാണ് കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്.
എസ്ബിഐ സര്‍വോത്തം സ്ഥിര നിക്ഷേപം
എസ്ബിഐ സര്‍വോത്തം നിക്ഷേപ പദ്ധതി ഒരു നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപമാണ്. 2 വ്യത്യസ്ത നിക്ഷേപങ്ങൾ എസ്ബിഐ പദ്ധതിക്ക് കീഴിൽ ലഭിക്കും. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്. വ്യത്യസ്ത പലിശ നിരക്കാണ് ഇവയ്ക്ക് ലഭിക്കുന്നത്.
പലിശ നിരക്ക്
15 ലക്ഷം രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപത്തിന് കീഴിൽ 2 വർഷത്തേക്ക് മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും. സര്‍വോത്തം പദ്ധതിക്ക് 15 ലക്ഷം- 2 കോടിക്കിടയിലുള്ള നിക്ഷേപത്തിന് 1 വര്‍ഷ കാലയളവിൽ മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ.
മറ്റ് ബാങ്കുകളിലെ പലിശ നിരക്ക്
ഐസിഐസിഐ ബാങ്കില്‍ 2 കോടി മുതല്‍ 5 കോടി രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 1 വര്‍ഷത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കില്‍ 2 കോടി മുതല്‍ 5 കോടി രൂപ വരെ നിക്ഷേപിക്കാം. 1 വര്‍ഷത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും. ബാങ്ക് ഓഫ് ബറോഡയില്‍ 15.01 ല ക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപിക്കാം. 7 ശതമാനം പലിശ ലഭിക്കും.
നേട്ടങ്ങളും കോട്ടങ്ങളും
ഉയര്‍ന്ന പലിശ ലഭിക്കാം എന്നതാണ് നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിന്റെ പ്രധാന നേട്ടം. ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം ലോക്ക് ചെയ്തതിനാല്‍ പിന്നീട് വരുന്ന പലിശ നിരക്കിലെ ഇടിവ് നിക്ഷേപകര്‍ കാര്യമാക്കേണ്ടതില്ല. ലോക്-ഇന്‍ പിരിയഡുള്ളതിനാല് അച്ചടക്കത്തോടെ നിക്ഷേപിക്കാന്‍ സാധിക്കുകയും പലിശ നഷ്ടമില്ലാതെ പണം വളരുകയും ചെയ്യും.
അതേസമയം, ലോക്-ഇന്‍ പിരിയഡ് നോട്ടമായും മാറാറുണ്ട്. ലോക്-ഇന്‍ പിരിയഡുള്ളതിനാല് അത്യാവശ്യ സമയത്ത് പണം ആവശ്യമായി വരുന്ന ഘട്ടത്തില്‍ പോലും പിന്‍വലിക്കാന്‍ സാധിക്കില്ല. വലിയ തുകയാണ് നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങളില്‍ ലോക്ക് ചെയ്തിരിക്കുന്നത്. ഇതിനാല്‍ ഇക്വിറ്റി പോലുള്ള ഉയര്‍ന്ന റിട്ടേണ്‍ നല്കുന്നിടത്ത് നിക്ഷേപിക്കാന്‍ സാധിക്കില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications