പ്രവാസി ഇന്ത്യക്കാർ രാജ്യത്തിനകത്തുള്ള വരുമാനം സൂക്ഷിക്കാനാണ് എന്‍ആര്‍ഒ അക്കൗണ്ട് ഉപയോഗിക്കുന്നത്. വാടക വരുമാനം, ശമ്പളം, ലാഭ വിഹിതം തുടങ്ങിയവ എന്‍ആര്‍ഒ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇന്ത്യയിലെ വരുമാനത്തിന് മികച്ച നേട്ടം സ്വന്തമാക്കാൻ ഇനി എൻആർഒ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയാകും.
മികച്ച പലിശ നിരക്കാണ് എൻആർഒ നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്നത്. സ്വകാര്യ ബാങ്കുകൾ തൊട്ട് പൊതുമേഖലാ ബാങ്കുകൾ വരെ നിക്ഷേപത്തിന് 8 ശതമാനം പലിശ ഉറപ്പായും നൽകുന്നു. ചില ബാങ്കുകളിൽ 8.51 ശതമാനം പലിശയും നേടാം. മികച്ച പലിശ നൽകുന്ന ബാങ്കുകളെ പരിചയപ്പെടാം.
എൻആർഒ അക്കൗണ്ട്
നിലവിലുള്ള സേവിംഗ്സ് അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുന്നതിന് നിബന്ധനകളൊന്നുമില്ല. പ്രവാസിയായാല് എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റേണ്ടതുണ്ട്. ഇന്ത്യയിലുള്ള ബന്ധുക്കളുമായി ചേര്‍ന്ന് സംയുക്ത അക്കൗണ്ടും ആരംഭിക്കാം. ഇന്ത്യന്‍ കറന്‍സിയിലാണ് എന്‍ആര്‍ഒ അക്കൗണ്ട് ഉപയോഗിക്കുന്നത്. ഇതിലെ വരുമാനം വിദേശത്തേക്ക് കൊണ്ടു പോകാനോ വിദേശ കറന്‍സിയിലേക്ക് മാറ്റാനോ സാധിക്കില്ല. എന്നാല്‍ ഉയര്‍ന്ന പലിശ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് ലഭിക്കും. എൻആർഒ അക്കൗണ്ടിലെ വരുമാനത്തിന് നികുതി നൽകണം.
വിദേശ ബാങ്ക്
വിദേശ ബാങ്കുകളില്‍ സിറ്റി ബാങ്ക് 7.77 ശതമാനം പലിശ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് നല്കുന്നു. 91 ദിവസം മുതല്‍ 150 ദിവസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. ഡിബിഎസ് ബാങ്ക് രണ്ടര വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ നല്കുന്നു.
ഡോയ്ചെ ബാങ്കില്‍ 1-3 വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കുമുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടര്‍ ബാങ്ക് 21 മാസം മുതല്‍ 3 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ നല്‍കും. എച്ച് എസ്ബിസി ബാങ്ക് 36 മാസത്തേക്ക് 7 ശതമാനം പലിശ നല്‍കും.
പൊതുമേഖലാ ബാങ്ക്
ദേശസാത്കൃത ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത് പഞ്ചാബ് സിന്‍ഡ് ബാങ്കാണ്. 222 ദിവസത്തേക്ക് 8 ശതമനമാണ് പലിശ നിരക്ക്. അടുത്തത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 444 ദിവസത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും. 666 ദിവസത്തേക്ക് 7.25 ശതമാനം പലിശയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്.
കാനറ ബാങ്ക് 400 ദിവസത്തേക്ക് 7.15 ശതമാനം പലിശ നല്‍കും. ബാങ്ക് ഓഫ് ബറോഡ 399 ദിവസത്തേക്കും ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തേക്കും 7.05 ശതമാനം പലിശ നല്‍കും. ബാങ്ക് ഓഫ് മഹാരാഷ്ട്ര 200 ദിവസത്തേക്കും ഇന്ത്യന്‍ ബാങ്ക് 555 ദിവസത്തേക്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 444 ദിവസത്തേക്കും 7 ശതമാനം പലിശ നല്‍കും.
സ്വകാര്യ ബാങ്ക്
സ്വകാര്യ ബാങ്കുകളില്‍ 8 ശതമാനമാണ് എന്‍ആര്‍ഒ അക്കൗണ്ടിന് ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്. 600 ദിവസത്തേക്ക് ബന്‍ഡന്‍ ബാങ്കാണ് ഈ പലിശ നല്‍കുന്നത്. ഡിസിബി ബാങ്ക് 444 ദിവസത്തേക്ക് 7.85 ശതമാനം പലിശ നല്കുന്നു. 453 ദിവസം മുതല്‍ 725 ദിവസത്തേക്ക് ആര്‍ബിഎല്‍ ബാങ്ക് 7.80 ശതമാനം പലിശ നല്കുന്നു.
സിറ്റി യൂണിയന് ബാങ്ക് 444 ദിവസത്തേക്കും യെസ് ബാങ്ക് 35 മാസത്തേക്കും 7.75 ശതമാനം പലിശ നല്കുന്നു. കാത്തലിക് സിറിയന്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവ 7.50 ശതമാനം പലിശ നല്കന്നു.
സ്മോള്‍ ഫിനാന്‍സ് ബാങ്ക്
എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 8.51 ശതമാനമാണ്. 999 ദിവസത്തേക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് ഈ പലിശ നിരക്ക് നല്‍കുന്നത്. ഇക്വിറ്റാസ് 888 ദിവസത്തേക്കും ഉജ്ജീവന് 80 ആഴ്ചത്തേക്കും 8 ശതമാനം പലിശ നല്കുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications