ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത പക്ഷം പിഴ ലഭിക്കുമെന്നത് എല്ലാ അക്കൗണ്ട് ഉടമകൾക്കും അറിയാവുന്ന കാര്യമാണ്. ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് തന്നെ വലിയൊരു തുക വരുന്നതിനാൽ ചിലപ്പോഴൊക്കെ ഈ പരിധിയിൽ കുറഞ്ഞ് ബാലൻസ് വന്നതിന് പിഴ നേരിട്ട ഉപഭോക്താക്കളും ഒരുപാടുണ്ടാകും. പലപ്പോഴും അക്കൗണ്ട് അനുസരിച്ച് മിനിമം ബാലൻസ് തുക വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി 5,000 മുതൽ 10,000 രൂപ വരെയാണ് അക്കൗണ്ട് മിനിമം ബാലൻസ് വേണ്ടത്. ഇത് കുറയുന്നവരിൽ നിന്നാണ് ബാങ്ക് പിഴയായി വലിയ തുക ഈടാക്കുന്നത്. എന്തായാലും ബാങ്ക് പിഴ 500, 1,000 രൂപയിൽ ഒതുങ്ങാം. എന്നാൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 4 ലക്ഷം രൂപ നഷ്ടമായാലോ. ഇതിനുള്ള സാധ്യതയുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം.
എങ്ങനെ ലക്ഷങ്ങൾ നഷ്ടമാകും
അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന എന്നി പദ്ധതികളുടെ ആനുകൂല്യങ്ങളാണ് നഷ്ടമാവുക. അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴി പണം പിന്‍വലിച്ചാണ് ഈ ഇന്‍ഷൂറന്‍സ് പോളിസികളുടെ പ്രീമിയം അടയ്ക്കുന്നത്. ഇതിനാല്‍ തന്നെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കാതെ നഷ്ടമാകും. പ്രീമിയം മുടങ്ങുന്നതോടെ പദ്ധതികളിൽ നിന്ന് പുറത്താവുകയും ആനുകൂല്യം ലഭിക്കാതെ വരികയും ചെയ്യും. രണ്ട് പദ്ധതികളും നാല് ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. എല്ലാ വർഷത്തിലും മേയ് 31 നാണ് രണ്ട് പദ്ധതികളുടെയും പ്രീമിയം ഓട്ടോ ഡെബിറ്റ് ആകുന്നത്. ഇതിനാൽ ഈ തീയതികളിൽ അക്കൗണ്ടിൽ ആവശ്യമായ തുക കരുചരണം.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയ്ക്ക് 436 രൂപയും പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജനയ്ക്ക് 20 രൂപയുമാണ് വാർഷിക പ്രീമിയം.
പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന
പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയാണ്. അപകടത്തില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നോമിനിക്ക് പോളിസി തുക ലഭിക്കും. മരണം സഭവിച്ചാല്‍ 2 ലക്ഷം രൂപ നോമിക്ക് ലഭിക്കും. ഗുരുതരമായ പരിക്കേറ്റ് ഭാഗികമായി വൈകല്യം പറ്റിയാല്‍ 1 ലക്ഷം രൂപയും നഷ്ട പരിഹാരം ലഭിക്കും. ഇതിനായി വര്‍ഷത്തില്‍ 20 രൂപയാണ് പ്രീമിയം അടക്കേണ്ടത്. 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല. അംഗങ്ങളാകുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ) ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ്. സേവി്ംഗ്സ് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ ചേരാം. ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയിൽ ചേരാനുള്ള താൽപര്യം അറിയിച്ച് പോളിസിയെടുക്കാം. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. വര്‍ഷത്തില്‍ കാലാവധി പുതുക്കണം. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സന്നദ്ധരായ മറ്റ് ഇൻഷൂറൻസ് കമ്പനികളും വഴിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. എളുപ്പത്തിൽ ചേരാമെന്നതാണ് പദ്ധതിയുടെ ഗുണം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് കെവൈസി നടപടികൾ പൂർത്തിയാക്കും. രാജ്യത്തെ 18നും 50 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ചേരാനാകം. വർഷത്തിൽ പോളിസി പുതുക്കുകയാണ് ചെയ്യുക. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നത് വരെ മാത്രമെ പോളിസി പുതുക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications