നിങ്ങള്‍ക്കിനിയും കേന്ദ്ര സര്‍ക്കാറിന്റെ 2,000 രൂപ കിട്ടിയില്ലേ? എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസർക്കാറിന്റെ നിരവധി ക്ഷേമ പദ്ധതികളുണ്ട്. ഇത്തരത്തിലൊന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കേരളത്തിൽ പലരും രജിസ്റ്റർ ചെയ്ത് ആനുകൂല്യങ്ങൾ വാങ്ങിയിട്ടുണ്ടാകും. എന്നാൽ ജൂൺ മാസത്തിൽ ലഭിക്കേണ്ട 11ാം തവണയുടെ തുക പലർക്കും കിട്ടിയില്ലെന്ന പരാതിയുണ്ട്. ഈയിടെ പദ്ധതിയുടെ ഇകെവൈസി നടപടികൾ ആരംഭിച്ചിരുന്നു. പിഎം കിസാൻ നിധിയിലേക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തിയ സമയമായതിനാൽ പലർക്കും പണം ലഭിക്കാത്തത് സംബന്ധിച്ച് ആശയകുഴപ്പമുണ്ട്.

 

 

പിഎം കിസാന്‍ സമ്മാന്‍ നിധി

2022 മേയ് 31 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 11ാമത് ഇന്‍സ്റ്റാള്‍മെന്റായി 21000 കോടി അനുവദിച്ചത്. ഇതുവഴി പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ 10 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം ലഭിക്കും. വര്‍ഷത്തിലെ 6,000 രൂപ മൂന്ന് മാസങ്ങളിലായി 2,000 വീതമായാണ് അനുവദിക്കുന്നത്. എന്നാല്‍ ചില ഗുണഭോക്താക്കള്‍ക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. ഇതിനുള്ള കാരണം എന്താണെന്ന് നോക്കാം. 

Also Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെAlso Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ

പിഎം കിസാൻ നിധി

പിഎം കിസാൻ നിധി

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധി 2018 ഡിസംബര്‍ 1 നാണ് ആരംഭിച്ചത്. ഭൂമിയുള്ള കര്‍ഷക കുടുംബത്തിന് സാമ്പത്തിക സഹായമായി വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്നതാണ് പദ്ധതി. മൂന്ന് തവണകളായി 2,000 രൂപയാണ് ലഭിക്കുക. സംസ്ഥാന സര്‍ക്കാറുകളാണ് കര്‍ഷക കുടുംബങ്ങളെ കണ്ടെത്തി നല്‍കുന്നത്. പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. 33 ലക്ഷം ഗുണഭോക്താക്കളാണ് കേരളത്തിലുളളത്. ഗുണഭോക്താക്കളായവർക്ക് ഇ- കെവൈസി പൂർത്തിയാക്കാനുള്ള സമയ പരിധി 2022 ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. നേരത്തെയിത് മേയ് 31 വരെയായിരുന്നു. 

Also Read: മാസം 55 രൂപ മതി 3,000 പെൻഷൻ നേടാൻ; കേന്ദ്രസർക്കാർ പദ്ധതിയെ പറ്റി അറിഞ്ഞില്ലേAlso Read: മാസം 55 രൂപ മതി 3,000 പെൻഷൻ നേടാൻ; കേന്ദ്രസർക്കാർ പദ്ധതിയെ പറ്റി അറിഞ്ഞില്ലേ

രേഖകളിലെ തെറ്റ്

രേഖകളിലെ തെറ്റ്

11ാം തവണ ലഭിക്കാത്തവതിനുള്ള പ്രധാന കാരണം സമര്‍പ്പിച്ച രേഖകളിലെ തെറ്റുകളാണ്. നിങ്ങള്‍ സമര്‍പ്പിച്ച ആധാർ അടക്കമുള്ള രേഖകളിലെ പേരും പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നല്‍കിയ പേരിലും വ്യത്യാസമുണ്ടെങ്കില്‍ പണം ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ റ്റെു തിരുത്തുകയും വ്യത്യാസം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. പിഎം കിസാൻ സമ്മാൻ നിധിയിൽ നൽകിയ മേല്‍വിലാസവും ആധാറിലെ വിലാസവും തെറ്റായിരിക്കുന്നത് പണം ലഭിക്കാതിരിക്കാനുള്ള ഒരു കാരണമാണ്. ഇതാണെങ്കില്‍ രേഖകളിലെ മേല്‍വിലാസം മാറ്റേണ്ടതുണ്ട്. 

Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

ഇ-കെവൈസി

ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യങ്ങളിലും അപൂർണമായ ഇ-കെവൈസി ‌യും പണം ലഭിക്കാതിരിക്കാനുള്ള കാരണമാണ്. ഇ- കെവൈസി പൂർത്തിയാക്കാനുള്ള സമയ പരിധി 2022 ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പൂർണമായും കർഷക കുടുംബങ്ങൾക്കുള്ളതാണ്. യോ​ഗ്യരല്ലാത്ത നിരവധി പേര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പലര്‍ക്കും ആനുകൂല്യം ലഭിക്കുന്നുമുണ്ട്. ഇത്തരക്കാരെ ഒഴിവാക്കാനുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

പണം ലഭിച്ചോ ഇല്ലയോ എന്ന് നോക്കാം

പണം ലഭിച്ചോ ഇല്ലയോ എന്ന് നോക്കാം

ഫോണിൽ മെസേജ് വന്നില്ലെങ്കിൽ പണം ലഭിച്ചില്ലാ എന്നല്ല അർത്ഥം. ഇനി ബാലൻസ് പരിശോധിക്കാനായി ബാങ്കിലേക്ക് പോകേണ്ടതുമില്ല. വീട്ടിലിരുന്ന തന്നെ പിഎം കിസാൻ സമ്മാൻ നിധിയിലെ 11ാം തവണ ലഭിച്ചോയെന്ന് നോക്കാം. ഇതിനായി ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

* പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റ് pmkisan.gov.in സന്ദര്‍ശിക്കുക

* വലത് ഭാഗത്തായി കാണുന്ന ബെനിഫിഷ്യറി സ്റ്റാറ്റസ് പേജിൽ ക്ലിക്ക് ചെയ്യുക

* ആധാര്‍ വിവരങ്ങളോ അക്കൗണ്ട് നമ്പറോ സമർപ്പിക്കുക

* Get Data എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

* ഗുണഭോക്തൃ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പണം ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.

Read more about: finance
English summary

Not Received PM Kisan Samman Nidhi 11th Installment ; Here's The Details

Not Received PM Kisan Samman Nidhi 11th Installment ; Here's The Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X