പെന്‍ഷന്‍ തുക സ്വയം തീരുമാനിക്കാം 10,000 രൂപയിൽ മാസം 75,000 രൂപ പെന്‍ഷന്‍ നേടാം; കേന്ദ്രസർക്കർ പദ്ധതിയിങ്ങനെ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് വിരമിച്ചതിന് ശേഷം പെന്‍ഷന്‍ ലഭിക്കുന്നത്. മറ്റു ജീവനക്കാര്‍ പെന്‍ഷന്‍ കാലത്തേക്ക് ജീവിക്കാനുള്ള പണം കൂടി ജോലിക്കാലത്ത് സമ്പാദിക്കണം. പെന്‍ഷന്‍ ഫണ്ട് തയ്യാറാക്കുന്നതിനായി നിക്ഷേപിക്കാവുന്നൊരു പദ്ധതിയാണ് കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്).

2004 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച പദ്ധതി 2009 ല്‍ പൊതുജനങ്ങള്‍ക്ക് കൂടി ആരംഭിക്കുകയായിരുന്നു. ജോലികാലത്ത് വിഹിതം അടച്ച് വിരമിക്കല്‍ കാലത്തേക്ക് പെന്‍ഷനും നേടാവുന്ന പദ്ധതിയാണ് എന്‍പിഎസ്. ഇതോടൊപ്പം സമ്പാദ്യമായി നല്ലൊരു ശതമാനം തുകയും എന്‍പിഎ്‌സ വഴി കയ്യിലെത്തും.

എൻപിഎസ്- വിവരങ്ങൾ

എൻപിഎസ്- വിവരങ്ങൾ

18 മുതല്‍ 70 വയസുള്ളവർക്ക് എന്‍പിഎസില്‍ ചേരാം. 18 വയസിൽ ചേർന്നൊരാൾ 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. എൻപിഎസിലെ കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. വർഷത്തിൽ നിക്ഷേപം നടത്തണം. ഉയർന്ന പരിധിയില്ല. പൊതുമേഖലാ ബാങ്കുകളിലും ചില സ്വകാര്യ ബാങ്കുകളിലും പോസ്റ്റ് ഓഫീസിൽ നിന്നും എൻപിഎസ് അക്കൗണ്ട് ആരംഭിക്കാം. 

 

നിക്ഷേപ രീതി

നിക്ഷേപ രീതി

ഇക്വിറ്റി കോര്‍പ്പറേറ്റ് ബോണ്ട്, ഡെബ്റ്റ്, സര്‍ക്കാര്‍ ബോണ്ട്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വസെറ്റ്‌മെന്റ് ഫണ്ട് എന്നിങ്ങനെ 4 അസറ്റ് ക്ലാസുകളില്‍ എന്‍പിഎസ് ഫണ്ട് നിക്ഷേപിക്കാം. ഇതിനായി ആക്ടീവ്, ഓട്ടോ ചോയിസ് എന്നീ 2 ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ആക്ടീവ് ഓപ്ഷന്‍ പ്രകാരം നിക്ഷേപകന് ഓരോ ആസ്തി വിഭാഗത്തിലും എത്ര ശതമാനം നിക്ഷേപിക്കണമെന്ന് നിക്ഷേപകന് സ്വയം തീരുമാനിക്കാം.

പരമാവധി 75 ശതമാനം വരെ തുക ഇക്വിറ്റിയില്‍ നിക്ഷേപിക്കാം. 50 വയസ് കഴിഞ്ഞൊരു നിക്ഷേപകന് 50 ശതമാനമാണ് വിഹിതാണ് ഇക്വിറ്റിയിലേക്ക് മാറ്റാനാവുക. ഓട്ടോ ചോയിസ് ഓപ്ഷനില്‍ നിക്ഷേപകന്റെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഓട്ടോമാറ്റിക്കായി നിക്ഷേപിക്കും. പ്രായത്തിന് അുസരിച്ച് ഇക്വിറ്റിയിലെ വിഹിതം കുറയും. ഓട്ടോ ചോയിസില്‍ അഗ്രസീവ്, മോഡറേറ്റ്, കണ്‍സര്‍വേറ്റീവ് എന്നിങ്ങനെ 3 ഓപ്ഷന്‍ നിക്ഷേപകന് തിരഞ്ഞെടുക്കാം. 

പെന്‍ഷന്‍ പ്രവർത്തനം

പെന്‍ഷന്‍ പ്രവർത്തനം

എന്‍പിഎസ് അക്കൗണ്ടിലെ സമ്പാദ്യം മുഴുവന്‍ കാലാവധിയില്‍ നിക്ഷേപകന് പിന്‍വലിക്കാന്‍ സാധിക്കില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുകയുടെ 40 ശതമാനത്തിന് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ആന്യുറ്റി പ്ലാന്‍ വാങ്ങണം, ഇതുവഴി മാസത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് എന്‍പിഎസിലെ രീതി. ബാക്കി വരുന്ന 60 ശതമാനം തുക 60ാം വയസില്‍ പിന്‍വലിക്കാം. പൂര്‍ണമായും ആന്യുറ്റിയിലേക്ക് മാറ്റുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും അവസരമുണ്ട്. 

75,000 രൂപ പെന്‍ഷന്‍ നേടാം

75,000 രൂപ പെന്‍ഷന്‍ നേടാം

സ്വന്തം പെന്‍ഷന്‍ ആവശ്യം അറിഞ്ഞ് നിക്ഷേപിക്കുക എന്നതാണ് എന്‍പിഎസിന്റെ നേട്ടം. 75,000 രൂപ പെന്‍ഷന്‍ ആവശ്യമായി വരുന്നൊരാള്‍്ക്ക് എങ്ങനെ നിക്ഷേപം നടത്താമെന്ന് നോക്കാം. 75,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ കാലാവധിയില്‍ 3.83 കോടി രൂപയുടെ സമ്പാദ്യം എന്‍പിഎസ് അക്കൗണ്ടില്‍ വേണം. ഇതില്‍ 40 ശതമാനം തുക 6 ശതമാനം ആന്യുറ്റി നിരക്ക് ലഭിക്കുന്ന നിക്ഷേപത്തിലേക്ക് മാറ്റിയാലാണ് 75,000 രൂപ പെന്‍ഷന്‍ ലഭിക്കുക.

പെന്‍ഷന്‍

25 വയസുള്ള നിക്ഷേപകന്‍ അടുത്ത 35 വര്‍ഷം മാസത്തില്‍ 10,000 രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ 10 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 3.83 കോടി രൂപ സമ്പാദിക്കാനാകും. 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 76,566 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. 30 വയസില്‍ ചേരുന്നൊരാള്‍ 16,500 രൂപ മാസം നിക്ഷേപിച്ചാല്‍ 75,128 രൂപ പെന്‍ഷന്‍ ലഭിക്കും. 35 വയസില്‍ ചേരുന്നൊരാള്‍ക്ക് 28,500 രൂപ നിക്ഷേപിച്ചാലാണ് 76,260 രൂപ നേടാനാവുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X