6,000 രൂപയുടെ മാസ തവണയില്‍ നിന്ന് 60,000 രൂപയുടെ മാസ വരുമാനം ഉണ്ടാക്കാം; നിങ്ങൾക്കുള്ള പദ്ധതി ഇതാണ്

വിരമിക്കല്‍ കാലത്തും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് വരുമാനമുണ്ടാക്കാന്‍ നിക്ഷേപം തന്നെയാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. ഈയൊരു ലക്ഷ്യത്തിലേക്ക് പണം നീക്കിവെയ്ക്കുന്നൊരാള്‍ക്ക് ചെറിയ നിക്ഷേപം വഴി നല്ലൊരു മാസ വരുമാനം വിരമിക്കല്‍ കാലത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ടാകുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

വിരമിക്കല്‍ കാല നിക്ഷേപത്തിനായി സര്‍ക്കാര്‍ മികച്ച നിരവധി പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. മാസത്തില്‍ 6,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 60-ാം വയസില്‍ വിരമിക്കുന്ന സമയം തൊട്ട് മാസത്തില്‍ 60,000 രൂപ വരുമാനം നേടാന്‍ സാധിക്കുന്നൊരു നിക്ഷേപമാണിത്. അതായത് ദിവസത്തില്‍ 200 രൂപ മാറ്റിവെച്ചാല്‍ നല്ലൊരു തുക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം.

2 തരം അക്കൗണ്ടുകള്‍

2 തരം അക്കൗണ്ടുകള്‍

18 വയസുള്ളൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ 2 തരം അക്കൗണ്ടുകൾ ആരംഭിക്കാം. ടെയര്‍-1, ടെയര്‍-2 എന്നിവയാണിവ. റിട്ടയര്‍മെന്റ് ഫണ്ടിനായി ടെയര്‍-1 അക്കൗണ്ട് ആരംഭിച്ചാണ് നിക്ഷേപം നടത്തേണ്ടത്. 500 രൂപയുടെ നിക്ഷേപം വഴി ടെയര്‍-1 അക്കൗണ്ട് ആരംഭിക്കാം. 

ആന്യുറ്റി വിഹിതം

നിക്ഷേപകന്റെ 60-ാം വയസില്‍ മാത്രാണ് ടെയര്‍-1 അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കുക. പരമാവധി 60 ശതമാനം തുക പിന്‍വലിക്കുകയും ചുരുങ്ങിയത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയും വേണം. ആന്യുറ്റി വിഹിതം ഉപയോഗിച്ചാണ് മാസ വരുമാനം നല്‍കുന്നത്. 60-ാം വയസില്‍ പിന്‍വലിക്കുന്ന 60 ശതമാനത്തിന് നികുതി നല്‍കേണ്ടതില്ല. ടെയര്‍-2 അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിബന്ധനകളില്ലാതെ പണം പിന്‍വലിക്കാം. 

നികുതി ഇളവ്

നികുതി ഇളവ്

80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. എന്‍പിഎസ് അക്കൗണ്ടിലെ നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് സെക്ഷന്‍ 80സി പ്രകാരം ലഭിക്കും. ഇതിനൊപ്പം സെക്ഷന്‍ 80സിസിഡി പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവും ലഭിക്കും. 

എന്‍പിഎസ് കാല്‍ക്കുലേറ്റര്‍

എന്‍പിഎസ് കാല്‍ക്കുലേറ്റര്‍

നേരത്തെ നിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് കുറഞ്ഞ വിഹിതം അടച്ച് കൂടുതല്‍ തുക സമ്പാദിക്കാനാകും. എന്‍പിഎസ് വഴി മാസത്തില്‍ 60,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ എങ്ങനെ നിക്ഷേപം ക്രമീകരിക്കണമെന്ന് നോക്കാം. 24 വയസുകാരന്‍ മാസത്തില്‍ 6,000 രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ ഈ തുക എളുപ്പത്തില്‍ സമാഹരിക്കാനാകും. 60 വയസില്‍ വിരമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ 36 വര്‍ഷം നിക്ഷേപിക്കാനായി മുന്നിലുണ്ടാകും.

എന്‍പിഎസ്

ഇത്രയും കാലം കൊണ്ട് 25,92,000 രൂപയാണ് നിക്ഷേപിച്ചിട്ടുണ്ടാവുക. എന്‍പിഎസിലെ ഈ നിക്ഷേുക്കിന് 10 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ ആകെ സമ്പാദ്യം 2,54,50,906 രൂപയായി വളരും. ഇതില്‍ നിന്ന് പെന്‍ഷനായി 40 ശതമാനം, 1,01,80,362 രൂപ ആന്യുറ്റിയിലേക്ക് മാറ്റാനാകും. ഇതിന് 8 ശതമാനം ആന്യുറ്റി നിരക്ക് ലഭിച്ചാല്‍ മാസത്തില്‍ 67,869 രൂപ പെന്‍ഷന്‍ ലഭിക്കും. 60 വയസെത്തുന്ന സമയത്ത് 1,52,70,544 രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഇതിന് നികുതി നല്‍കേണ്ടതില്ല. 

എങ്ങനെ ചേരാം

എങ്ങനെ ചേരാം

പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. 2004 ല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് പദ്ധതിയിൽ 2009 മുതൽ പൊതുജനങ്ങളെയും ഉൾപ്പെടുത്തി. എൻപിഎസിൽ ചേരാൻ രണ്ട് വഴികളുണ്ട്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X