ജീവിതത്തിൽ 30 വർഷത്തിനപ്പുറമുള്ള കാലമൊന്ന് ആലോചിച്ചു നോക്കൂ. ഇന്നത്തെ സന്തോഷം ജീവിതകാലം മുഴുവൻ തുടർന്നു പോകാനാണ് എല്ലാവരും ആഗ്രഹിക്കുക. ഇതിന് പണം അത്യാവശ്യമാണ്. വരുമാനം നിലയ്ക്കുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ നേരത്തെയുള്ള നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. വിരമിക്കൽ കാലത്ത് എത്ര തുക ആവശ്യമായി വരാമെന്നത് കൂടി കണക്കിലെടുത്താകണം നിക്ഷേപം. ഇന്ന് 50,000 രൂപയിൽ ചെലവുകളെ നേരിടാൻ സാധിക്കുന്നൊരാൾക്ക് പണപ്പെരുപ്പം കൂടെ കണക്കിലെടുക്കുമ്പോള്‍ 20-25 വര്‍ഷത്തിന് ശേഷം ഈ തുക അപര്യാപ്തമായിരിക്കാം.
6 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കാക്കിയല്‍ ഇന്ന് 50,000 രൂപയുടെ ചെലവു വരുന്നൊരാള്‍ക്ക് 20 വര്‍ഷത്തിന് ശേഷം 1.60 ലക്ഷം രൂപ ചെലവ് വരും. 1 ലക്ഷം രൂപയുടെ ചെലവില്‍ 2022 ല്‍ ജീവിക്കുന്നൊരാള്‍ക്ക് 25 വര്‍ഷത്തിന് ശേഷം അതേ ജീവിത നിലവാരം പിന്തുടരാൻ മാസം 4.2 ലക്ഷം രൂപ ആവശ്യമായി വരും.
പണപ്പെരുപ്പം കാരണം ജീവിത ചെലവ് വര്‍ഷം കഴിയുന്തോറും വര്‍ധിക്കുമെന്നത് യാഥാര്‍ഥ്യമാണ്. ഇതിനാല്‍ തന്നെ വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യമുണ്ടാക്കുമ്പോള്‍ ഈ ഘടകം പരിഗണിക്കണം. വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ പെൻഷൻ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്).
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പെൻഷൻ
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം വിരമിക്കല്‍ കാലത്തേക്ക് സമ്പാദിക്കാനുള്ള മികച്ച ഓപ്ഷനാണ്. കരിയറിന്റെ തുടക്കത്തില്‍ വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപം തുടങ്ങുന്നൊരാൾക്ക് നല്ല തുക പെൻഷൻ നേടാൻ എൻപിഎസിലൂടെ സാധിക്കും. എന്‍പിഎസ് ടെയര്‍ 1 അക്കൗണ്ടില്‍ മാസം 5,000 രൂപ നിക്ഷേപിക്കുന്ന 25 വയസുകാരന് വിരമിക്കല്‍ കാലത്ത് മാസം 1.6 ലക്ഷം രൂപ നേടാന്‍ സാധിക്കും.
25 വയസില്‍ ആരംഭിക്കുന്ന നിക്ഷേപം 60 വയസ് വരെ തുടരണം. 12 ശതമാനം ആദായമാണ് നിക്ഷേപത്തിന് പ്രതീക്ഷിക്കുന്നത്. ആദായം 8 ശതമാനമായി കുറഞ്ഞാൽ മാസത്തിൽ 57,000 രൂപ പെൻഷൻ ലഭിക്കും. ആന്യുറ്റി നിരക്ക് 6 ശതമാനമായി കണക്കാകിയാല്‍ 35 വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കും. 25 വയസില്‍ മാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം ആദായം ലഭിച്ചാല്‍ മാസം 3.2 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും.
എൻപിഎസ് പദ്ധതി ആർക്കൊക്കെ
18 വയസ് പൂർത്തിയായ 70 വയസ് കടക്കാത്ത ഏതൊരാൾക്കും നാഷണൽ പെൻഷൻ സിസ്റ്റത്തിൽ നിക്ഷേപിക്കാൻ സാധിക്കും. 65-നും 70-നും ഇടയില്‍ പദ്ധതിയിൽ ചേരുന്നവര്‍ക്ക് 75 വയസ് വരെ തുടരാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡി) ആണ് എന്‍പിഎസ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക.
കാലാവധിയിലെ പ്രവർത്തനം
60 വയസ് പൂർത്തിയാക്കുന്ന സമയത്ത് എൻപിഎസ് അക്കൗണ്ടിലുള്ള തുകയുടെ 60 ശതമാനം പിന്‍വലിക്കാം. ഈ തുക പൂര്‍ണമായും നികുതി മുക്തമാണ്. ബാക്കിയുള്ള 40 ശതമാനം തുക പിഎഫ്ആര്‍ഡി നിശ്ചയിച്ചിട്ടുള്ള അന്യൂറ്റി സ്മീലേക്ക് മാറ്റും. ഈ തുക ഉപയോഗിച്ചാണ് പെൻഷൻ നൽകുക. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications