വിരമിക്കൽ കാലത്തേക്ക് സമ്പാദിക്കുമ്പോൾ അപ്രതീക്ഷിത ചെലവുകൾക്കൊരു തുക കണ്ടെത്തേണ്ടതാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ള പ്രതീക്ഷിത ചെലവുകൾക്കൊപ്പം ആരോഗ്യ ചെലവുകളെ മുന്നിൽ കാണണം. ജോലിയിൽ നിന്നുള്ള വരുമാനം നിലയ്ക്കുന്ന കാലമായതിനാൽ തന്നെ ശക്തമായ സമ്പാദ്യം സ്വരുക്കൂട്ടേണ്ടത് ആവശ്യമാണ്. ഇപിഎഫ് വരിക്കാരയവർ ഈ തുക മാത്രം കണ്ട് വിരമിക്കൽ കാലം പ്ലാൻ ചെയ്യരുത്. മികച്ച റിട്ടേൺ സാധ്യത നൽകുന്ന പെൻഷൻ പദ്ധതികളും കയ്യിലുണ്ടാകണം. അത്തരത്തിലൊരു പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം.
എൻപിഎസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റം
വിരമിക്കല്‍ കാലത്തേക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എൻപിഎസ് കൈകാര്യം ചെയ്യുന്നത്. 70 വയസിന് വരെ പ്രായമുള്ള ഏതൊരാള്‍ക്കും വിരമിക്കല്‍ ഫണ്ട് സ്വരൂപിക്കാന്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ചേരാം. കുറഞ്ഞ പ്രായ പരിധി 18 വയസാണ്. 65-നും 70-നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ പദ്ധതിയില്‍ തുടരാനും സാധിക്കും.

എൻപിഎസ് അക്കൗണ്ടുകൾ
എൻപിഎസിൽ ടെയർ1, ടെയർ2 എന്നിങ്ങനെ 2 അക്കൗണ്ടുകളുണ്ട്. പെൻഷൻ അക്കൗണ്ടായി ആരംഭിക്കേണ്ടത് ടെയർ1 അക്കൗണ്ടാണ്. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ടെയർ1 അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും ടെയർ2 അക്കൗണ്ടിൽ 1,000 രൂപയും ആവശ്യമാണ്. ശേഷം വർഷത്തിൽ കുറഞ്ഞത് 1,000 രൂപ ടെയർ1 അക്കൗണ്ടിൽ നിക്ഷേപിക്കണം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് പരിധിയില്ലാതെ നിക്ഷേപിക്കാം. ടെയർ1 അക്കൗണ്ടിലെ നിക്ഷേപം 60-ാം വയസിൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
അസറ്റ് അലോക്കേഷൻ
എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക. ആക്ടീവ്, ഓട്ടോ ചോയിസ് പ്രകാരം അസറ്റ് അലോക്കേഷൻ തിരഞ്ഞെടുക്കാം. ആക്ടീവ് ചോയിസിൽ 75 ശതമാനം വരെ ഇക്വിറ്റി നിക്ഷേപം അനുവദിക്കും. ഓട്ടോ ചോയിസിൽ പ്രായത്തിന് അനുസരിച്ച് ഇക്വിറ്റിയിലെ നിക്ഷേപം കുറയ്ക്കും.
പെൻഷൻ ലഭിക്കുന്നത് എങ്ങനെ
നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
2 ലക്ഷം രൂപ പെൻഷൻ ലഭിക്കുമോ?
27 വയസുള്ള വ്യക്തിക്ക് മാസം 8,000 രൂപ നിക്ഷേപിക്കുന്നതിലൂടെ മാസത്തില്‍ 2 ലക്ഷം രൂപ പെന്‍ഷന്‍ നേടാമെന്നാണ് എന്‍പിഎസ് കാല്‍ക്കുലേറ്റര്‍ കാണിക്കുന്നത്. 27 വയസില്‍ നിക്ഷേപം തുടരുന്നൊരാള്‍ 60 വയസ് വരെ തുടര്‍ന്നാല്‍ 33 വര്‍ഷം നിക്ഷേപിക്കാനായി സമയം ലഭിക്കും.
പ്രതിമാസം 8,000 രൂപ നിക്ഷേപിക്കുമ്പോള്‍ 31,68,000 രൂപയാണ് നിക്ഷേപമായി വരുന്നത്. ഈ നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ 3.75 കോടി രൂപയാണ് ലാഭം ലഭിക്കുന്നത്. നിക്ഷേപവും ലാഭവും ചേര്‍ത്ത് 4.07 കോടി രൂപയാണ് ആകെ സമ്പാദ്യം വരുന്നത്.
ഇതില്‍ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം ആന്യുറ്റി നിരക്കില്‍ 81,504 രൂപ മാസത്തില്‍ ലഭിക്കും. 1.63 കോടി രൂപ പിന്‍വലിക്കാനും ലഭിക്കും. മുഴുവന്‍ തുകയും ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 2,03,760 രൂപയാണ് മാസ പെന്‍ഷന്‍ ലഭിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications