നിരവധി ആളുകളും വിരമിക്കുന്ന സമയത്ത് പെൻഷൻ തുകയായി വലിയൊരു സംഖ്യ നേടാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ, അതിനായി മികച്ചൊരു ആസൂത്രണം ആവശ്യമായിട്ടുണ്ട്. നിലവിൽ ഒരുപാട് വിരമിക്കൽ പദ്ധതികൾ നിലവിലുണ്ട്. എത്രയും നേരത്തെ ഒരു വിരമിക്കൽ പദ്ധതി ആരംഭിക്കുന്നുവോ അത്രയും വലിയൊരു വിരമിക്കൽ തുക നിങ്ങൾക്ക് ലഭിക്കും. അതിനാൽ, 25 വയസിൽ വിരമിക്കൽ ആസൂത്രണം ആരംഭിക്കുന്നയാൾക്ക്, 40 വയസിൽ ആസൂത്രണം ആരംഭിക്കുന്നയാളെക്കാൾ മികച്ച നേട്ടങ്ങൾ ലഭിക്കുന്നു.
1.5 ലക്ഷം വരെ ലാഭിക്കാം; മുതിർന്ന പൗരന്മാർക്ക് നികുതി ഇളവുകളോടെ നിക്ഷേപിക്കാൻ 6 പദ്ധതികൾ
വിരമിക്കൽ ആസൂത്രണത്തിൽ പ്രധാനമായും, വിരമിക്കലിന് ശേഷമുള്ള നിങ്ങളുടെ ചെലവുകൾ അറിഞ്ഞിരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ, അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വിരമിക്കൽ ആസൂത്രണത്തിനായി നിരവധി പദ്ധതികൾ ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). ഇതൊരു മാർക്കറ്റ്-ലിങ്ക്ഡ് വിരമിക്കൽ പദ്ധതിയാണ്. ഇതിൽ ഒരാൾക്ക് നിക്ഷേപ പദ്ധതിയും ഇക്വിറ്റി എക്സ്പോഷറും അയാളുടെ വിരമിക്കൽ ലക്ഷ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാം.

ഒരു എൻ.പി.എസ് അക്കൗണ്ട് ഉടമയ്ക്ക് ടയർ l ടയർ ll അക്കൗണ്ടുകൾ ഉണ്ടായിരിക്കാം. എൻ.പി.എസ് ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, എൻ.പി.എസ് ടയർ l അക്കൗണ്ട് ഉടമകൾക്ക് സെക്ഷൻ 80 സിസിഡി(1) പ്രകാരം 10 ശതമാനം വരെ നികുതി ഇളവുണ്ട്. ഇനി നിങ്ങൾക്ക് 25 വയസ് പ്രായമുണ്ടെങ്കിൽ, 60 വയസിൽ വിരമിക്കുമ്പോൾ 5 കോടി രൂപ മൊത്തം സമ്പാദ്യവും ഒരു ലക്ഷത്തിലധികം രൂപ പ്രതിമാസ പെൻഷനും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ എൻ.പി.എസ് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. പ്രതിമാസം 15000 രൂപ നിക്ഷേപിക്കുന്നതിലൂടെയും 10 ശതമാനം വാർഷിക വരുമാനം കണക്കാക്കുന്നതിലൂടെയും വിരമിക്കുന്ന സമയമാകുമ്പോഴേക്കും നിങ്ങൾക്ക് 5.1 കോടി രൂപ സ്വരൂപിക്കാം.
18 മുതൽ 70 വയസ് വരെയുള്ള ഏതൊരു വ്യക്തിക്കും ഒരു സാമ്പത്തിക വർഷത്തിൽ എൻ.പി.എസിൽ ഒരുതവണയോ പ്രതിമാസമായോ അല്ലെങ്കിൽ എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. 60 വയസിൽ വിരമിക്കുന്ന ഒരാൾക്ക് വിരമിക്കുന്ന സമയം അയാളുടെ 60 ശതമാനം വരെ പിൻവലിക്കാനുള്ള അവസരമുണ്ട്. ശേഷിക്കുന്ന 40 ശതമാനത്തിൽ നിന്ന് പ്രതിമാസ പെൻഷൻ വാങ്ങാനുള്ള വർഷവും തിരഞ്ഞെടുക്കാവുന്നതാണ്. 2004 ൽ കേന്ദ്രസർക്കാർ ആരംഭിച്ച എൻ.പി.എസ് പദ്ധതി ആദ്യം സർക്കാർ മേഖലയിലെ ജീവനക്കാർക്കായി തുറന്നുകൊടുത്തിരുന്നതാണെങ്കിലും പിന്നീട് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അനുവദിച്ചു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications