സർക്കാർ ജോലിയുടെ സുരക്ഷിതത്വം എന്നത് വിരമിക്കലിന് ശേഷമുള്ള പെൻഷനാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഈ സാധ്യതയുണ്ടോ എന്നത് ജീവനക്കാർക്ക് പലർക്കും തിരക്കാറില്ല. വെറും പെൻഷനായി മാത്രം കാണാതെ നിക്ഷേപവും പെൻഷനും ലഭിക്കുന്ന സമ്പാദ്യ മാർഗം ഭാവിയെ പറ്റി ചിന്തിക്കുന്നവർക്ക് ആകർഷണീയമാണ്. വാർധക്യത്തിലെ മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിന് ചെറിയ പ്രായത്തിൽ തന്നെ ഇത്തരം സമ്പാദ്യ രീതികൾ കണ്ടെത്തി നിക്ഷേപിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാറിന്റെ പെൻഷൻ സ്‌കീമായ നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് ഇത്തരത്തിൽ നിക്ഷേപവും പെൻഷനും ഒത്തുചേരുന്ന സമ്പാദ്യ രീതിയാണ്. 2004 ജനുവരിയിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി ആരംഭിച്ച പദ്ധതി പിന്നീട് 2009 മേയിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റി. രാജ്യത്തെ ജനങ്ങളുടെ വാർധക്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപിച്ച അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. പി.എഫ്.ആർ.ഡി.എ. സ്ഥാപിച്ച നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിന് കീഴിലാണ് എൻപിഎസ് ആസ്തികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എങ്ങനെ രജിസ്റ്റർ ചെയ്യാം
18 നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും വിദേശത്ത് ജോലി ചെയ്യുന്നവർക്കും പദ്ധതിയിൽ ചേരാം. ഓഹരികൾ, കോർപ്പറേറ്റ് ബോണ്ടി്, സർക്കാർ സെക്യൂരിറ്റികൾ, ആൾട്ടർനേറ്റീവ് ആസ്തികൾ എന്നിങ്ങനെ നാല് നിക്ഷേപ മാർഗങ്ങൾ എൻപിഎസിൽ ലഭ്യമാണ്. നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് ഏത് നിക്ഷേപ മാർഗമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം.
എൻപിഎസ് അക്കൗണ്ടുകൾ
രണ്ട് തരം എൻപിഎസ് അക്കൗണ്ടുകൾ ഉണ്ട്. ടെയർ- 1, ടെയർ-2. നിക്ഷേപകന്റെ താൽപര്യമനുസരിച്ച് അക്കൗണ്ടുകൾ തിരഞ്ഞെടുക്കാം.
റിട്ടയർമെന്റ് സേവിംഗ്‌സ് ആയി എൻപിഎസിനെ തിരഞ്ഞെടുക്കുന്നവർക്കാണ് പ്രധാനമായും ടെയർ-1 അക്കൗണ്ട് ആവശ്യം. കുറഞ്ഞത് 500 രൂപ അക്കൗണ്ട് തുറക്കുന്ന സമയത്ത് നിക്ഷേപിക്കണം. ടെയർ-1 ൽ നിക്ഷേപിച്ച തുകയുടെ 60 ശതമാനം വിരമിക്കൽ സമയത്ത് പിൻവലിക്കാനാകും, ഇത് നികുതിയിളവ് ഉള്ള തുകയാണ്. ബാക്കി വരുന്ന നാല്പത് ശതമാനം പെൻഷനായി മാറ്റും. സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിൽ ഒരു നിക്ഷേപം മാത്രെമെ ടെയർ-1 അക്കൗണ്ടിൽ സ്വീകരിക്കുകയുള്ളൂ. ആദായ നികുതി നിയമം സെക്ഷൻ 80സിസിഡി (1B) എന്നീ വകുപ്പുകൾ പ്രകാരം നികുതിയിളവ് ലഭിക്കും.
ടെയർ -2 അക്കൗണ്ട് ഓപ്പൺ ആക്‌സസ് അക്കൗണ്ടാണ്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപത്തിലാണ് അക്കൗണ്ട് തുറക്കുന്നത്. ഈ അക്കൗണ്ടിന് നികുതിയിളവ് ലഭിക്കില്ല. അതേസമയം ഏത് സമയം വേണമെങ്കിലും അക്കൗണ്ടിലെ തുക പൂർണമായും പിൻവലിക്കാൻ സാധിക്കുമെന്നതാണ് ഗുണം.
എങ്ങനെ മാസം ലക്ഷം രൂപ പെൻഷനായി ലഭിക്കും
വാർധക്യ ജീവിതത്തെ സുഗമാക്കുന്നതിന് പെൻഷൻ പ്രതീക്ഷിക്കുന്നയാൾ മാസത്തിൽ 5000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ അഖിൽ 25ാം വയസിൽ എൻപിഎസ് പദ്ധതിയിൽ ചേരുകയും മാസം 5000 രൂപ നിക്ഷേപിക്കുകയും ചെയ്തു. വിരമിക്കൽ കാലമാവുമ്പോഴേക്കും അഖിലിന്റെ നിക്ഷേപം 21 ലക്ഷമായി ഉയർന്നിട്ടുണ്ടാകും. പത്ത് ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ നിക്ഷേപം 1.87 കോടിയായി ഉയരും. 65 ശതമാനം ആന്വുറ്റിയിലേക്ക് മാറ്റികയും പത്ത് ശതമാനം ആന്വുറ്റി റേറ്റ് ലഭിക്കുകയും ചെയ്താൽ ഒരു ലക്ഷം മാസ പലിശ ലഭിക്കും. ഇതോടൊപ്പം 65 ലക്ഷം കൈയ്യിലിരിക്കുകയും ചെയ്യും
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications