വിരമിക്കൽ കാല സമ്പാദ്യം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീർഘകാല ആവശ്യങ്ങൾക്ക് നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് പണപ്പെരുപ്പം. ഇന്നത്തെ മൂല്യം അടിസ്ഥാനമാക്കി നിക്ഷേപ ലക്ഷ്യം നിജപ്പെടുത്തുകയും പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്താൽ നിക്ഷേപത്തിനായി നടത്തിയ കാത്തിരിപ്പ് പാഴായി പോകും.
വില ഉയരുന്നതിന് അനുസരിച്ച് വാങ്ങൽ ശേഷി ഉയർത്തുക പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപങ്ങൾ വേണം. നിക്ഷേപ കാലാവധിക്ക് ശേഷം എങ്ങനെയായിരിക്കും ചെലവുകൾ എന്നും അറിയണം. ഇന്ന് 30 വയസുള്ളൊരൾ 30 വർഷത്തിന് ശേഷമുള്ള വിരമിക്കൽ കാലത്തേക്ക് എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
30 വർഷത്തിന് ശേഷമുള്ള ചെലവെത്ര
ഇന്ന് മാസ ചെലവുകള്‍ക്കായി 50,000 രൂപ ചെലവ് വരുന്നൊരാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം വരുന്ന ചെലവ് 2.87 ലക്ഷം രൂപയാണ്. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാലുള്ള നിരക്കാണിത്. 1 ലക്ഷം രൂപ ആവശ്യം വരുന്ന 30 വയസുകാരന് 30 വര്‍ഷത്തിന് ശേഷം എത്ര രൂപ ചെലവ് വരുമെന്ന നോക്കാം.
6 ശതമാനം പണപ്പെരുപ്പം കണക്കിലെടുത്താല്‍ വിരമിക്കല്‍ കാലമാകുമ്പോഴേക്കും 30 വര്‍ഷത്തിന് ശേഷം 5.7 ലക്ഷം രൂപ മാസ ചെലവുകള്‍ക്കായി ആവശ്യമായി വരും. ഇനി ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയണം. ഇന്ന് 30 വയസുള്ളൊരാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം വിരമിക്കുമ്പോള്‍ വരുമാന സ്രോതസുകള്‍ നിലയ്ക്കുന്ന സമയത്ത് നിക്ഷേപങ്ങള്‍ മാത്രമാണ് സഹായത്തിനെത്തുക. ഇതിനാല്‍ എങ്ങനെ ഈ നിക്ഷേപിക്കണമെന്ന് നോക്കാം.
എൻപിഎസിൽ നിക്ഷേപിക്കാം
നിക്ഷേപത്തിനായി നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം തിരഞ്ഞെടുക്കാം. വിരമിക്കല്‍ കാലത്ത് പെന്‍ഷനായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. 18 വയസുള്ളൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 60-70 വയസിനിടെ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 75 വയസുവരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ 2 തരം അക്കൗണ്ടുകള്‍ ആരംഭിക്കാം. ടെയര്‍-1, ടെയര്‍-2 എന്നിവയാണിവ. റിട്ടയര്‍മെന്റ് ഫണ്ടിനായി ടെയര്‍-1 അക്കൗണ്ട് ആരംഭിച്ചാണ് നിക്ഷേപം നടത്തേണ്ടത്. 500 രൂപയുടെ നിക്ഷേപം വഴി ടെയര്‍-1 അക്കൗണ്ട് ആരംഭിക്കാം.
നിക്ഷേപകന്റെ 60-ാം വയസില്‍ മാത്രാണ് ടെയര്‍-1 അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കുക. പരമാവധി 60 ശതമാനം തുക പിന്‍വലിക്കുകയും ചുരുങ്ങിയത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയും വേണം. ആന്യുറ്റി വിഹിതം ഉപയോഗിച്ചാണ് മാസ വരുമാനം നല്‍കുന്നത്. 60-ാം വയസില്‍ പിന്‍വലിക്കുന്ന 60 ശതമാനത്തിന് നികുതി നല്‍കേണ്ടതില്ല. ടെയര്‍-2 അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിബന്ധനകളില്ലാതെ പണം പിന്‍വലിക്കാം.
എൻപിഎസ് കാൽക്കുലേറ്റർ
എന്‍പിഎസില്‍ 30 വര്‍ഷത്തേക്ക് മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 ശതമാനം നിക്ഷേപ വളർച്ച പ്രതീക്ഷിച്ചാൽ 4.19 കോടി രൂപ ലഭിക്കും. 60-ാം വയസിൽ മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റിയാൽ 2.24 ലക്ഷം രൂപ മാസത്തില്‍ പെന്‍ഷന്‍ ലഭിക്കും. എന്‍പിഎസിലെ കോര്‍പ്പസിന്റെ 60 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 1.345 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും.
മാസത്തില്‍ 50,000 രൂപ ചെലവ് വരുന്നൊരാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം വരുന്ന ചെലവ് 2.87 ലക്ഷം രൂപയാണ്. മാസത്തില്‍ 12,837 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ 10 ശതമാനം വളർച്ച പ്രതീഷിച്ചാൽ മാസത്തിൽ 2.87 ലക്ഷം രൂപ പെൻഷൻ ലഭിക്കും. ഇതിനായി 100 ശതമാനം തുകയും ആന്യുിറ്റിയിലേക്ക് മാറ്റണം.
പ്രതിമാസ ചെലവുകള്‍ 1 ലക്ഷം രൂപയാണെങ്കില്‍ 6 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കാക്കിയാല്‍ 30 വർഷത്തിനപ്പുറം മാസം 5.7 ലക്ഷം രൂപ ആവശ്യമാണ്. ഇതിനായി എൻപിഎസിൽ നിക്ഷേപം ആരംഭിച്ച് കോർപ്പസിന്റെ മുഴുവൻ ഭാഗവും ആന്യുറ്റിയിലേക്ക് മാറ്റുകയാണെങ്കിൽ പ്രതിമാസം 25,027 രൂപയുടെ നിക്ഷേപം മതിയാകും.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!



Click it and Unblock the Notifications