വിരമിക്കൽ ആസൂത്രണം ചെയ്യുമ്പോൾ ഉയർന്നുവരുന്ന പ്രധാന ചോദ്യം നിങ്ങൾ എത്രമാത്രം പണം സമ്പാദിച്ചിട്ടുണ്ട് എന്നതാണ്. വിരമിക്കുന്നതിന് മുമ്പ് തന്നെ മികച്ചൊരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ നിർണായകമായതാണ്. നിങ്ങളുടെ തൊഴിലിന്റെ ആദ്യകാലങ്ങളിൽ, ദീർഘകാല നിക്ഷേപങ്ങളേയും ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളേയും ആശ്രയിക്കാനുള്ള കഴിവ് നിങ്ങൾക്ക് കൂടുതലായിരിക്കും. കാരണം, ചെറിയ പ്രായത്തിൽ പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടാൻ നിങ്ങൾക്ക് സാധിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കലക്രമേണ ഉയർന്ന വരുമാനം ലഭിക്കുന്ന സ്റ്റോക്കുകളെയും മൂച്വൽ ഫണ്ടുകളെയും തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം.
5 ലക്ഷം രൂപ വായ്പ എടുക്കാം, അതും കുറഞ്ഞ പലിശയിൽ, കാണം വിൽക്കാതെ ഓണം ഉണ്ണാം
എന്നാൽ, നിങ്ങൾ 40 വയസിന് ശേഷമാണ് ഒരു വിരമിക്കൽ പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെങ്കിൽ, കൂടുതൽ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണ്. സുരക്ഷിതമായ നിക്ഷേപത്തിനും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടി മികച്ച നിക്ഷേപ പദ്ധതികളെ തിരഞ്ഞെടുക്കണം. അങ്ങനെയുള്ള പദ്ധതികൾ സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നു.

30 വർഷത്തിനുള്ളിൽ ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യമായി നേടാൻ നിങ്ങൾ ലക്ഷ്യമിടുന്നുവെങ്കിൽ, മുൻകാലങ്ങളിലെ റിട്ടേൺ കണക്കുകളും സുരക്ഷിതത്തവും നോക്കി ശരിയായ നിക്ഷേപ പദ്ധതികൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള മൂന്ന് ജനപ്രിയ നിക്ഷേപങ്ങളെ നമുക്കൊന്ന് നോക്കാം.
1) മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ
പ്രതിവർഷം ഏകദേശം 12 ശതമാനം റിട്ടേൺ നൽകുന്ന മൂച്വൽ ഫണ്ടുകൾ ഉപയോഗിച്ച് 30 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ നിങ്ങളൊരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ആരംഭിക്കേണ്ടതുണ്ട്. പദ്ധതിയിൽ പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാൽ, 30 വർഷത്തെ നിങ്ങളുടെ ആകെ നിക്ഷേപം 10,80,000 രൂപയായിരിക്കും. 12 ശതമാനം വാർഷിക വരുമാനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ തുക 95,09,741 രൂപയായിരിക്കും. അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 1,05,89,741 രൂപയായിരിക്കും.
2) നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) നിക്ഷേപങ്ങൾ
പ്രതിവർഷം 10 ശതമാനം റിട്ടേൺ നൽകുന്ന എൻ.പി.എസ് നിക്ഷേപം നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രതിമാസം 5,000 രൂപ എന്ന നിലയ്ക്ക് 30 വർഷം നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപ തുക 18,00,000 രൂപയായിരിക്കും. 10 ശതമാനം വാർഷിക വരുമാനത്തിൽ 95,02,440 രൂപ പലിശയായി ലഭിക്കുന്നു. അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 1,13,02,440 രൂപയായിരിക്കും
3) ചെറിയ സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങൾ
8 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ മറ്റു പദ്ധതികളെ അപേക്ഷിച്ച് പ്രതിമാസ നിക്ഷേപ തുക കുറച്ചുകൂടി ഉയർത്തേണ്ടതുണ്ട്. അതായത് പ്രതിമാസം നിങ്ങൾ നിക്ഷേപിക്കേണ്ട തുക 7,000 രൂപയാണ്. അങ്ങനെ 30 വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപം 25,20,000 രൂപയായിരിക്കും. 8 ശതമാനം വാർഷിക പലിശയിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 79,82,066 രൂപയാകും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 1,05,02,066 രൂപയായിരിക്കും.
ഇടിവിന് അവസാനം, ഈ രണ്ട് മൈക്രോഫിനാൻസ് ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, വില 43 രൂപ മുതൽ
അപ്പോൾ 30 വർഷത്തിനുള്ളിൽ ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യമായി നേടാൻ, നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതികളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപ കണക്കുകളിൽ വ്യത്യാസമുണ്ടായിരിക്കും. 12 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുന്ന മൂച്വൽ ഫണ്ടുകളിൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപം 3,000 രൂപയായിരിക്കും. എന്നാൽ 10 ശതമാനം റിട്ടേൺ നൽകുന്ന എൻ.പി.എസിൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപം 5,000 രൂപയാണ്. 8 ശതമാനം റിട്ടേൺ നൽകുന്ന ചെറുകിട സമ്പാദ്യങ്ങളിൽ നിശ്ചിത കാലത്തേക്ക് പ്രതിമാസ നിക്ഷേപം കൂടുതലാകുന്നു. അതായത് പ്രതിമാസം നിങ്ങൾ നിക്ഷേപിക്കേണ്ട തുക 7,000 രൂപയായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications