പെട്ടെന്ന് പണം ആവശ്യമുണ്ടാകുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പ അല്ലെങ്കിൽ പേഴ്സണൽ ലോൺ ആണ്. രാജ്യത്തെ എല്ലാ പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. 5 വർഷമാണ് വായ്പകളുടെ കാലാവധി. വായ്പ എടുക്കുന്ന ആളുകളുടെ ക്രെഡിറ്റ് സ്കോർ, പേയ്മെൻ്റ് ചരിത്രം, വരുമാനം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വായ്പ തുകയും പലിശ നിരക്കും തീരുമാനിക്കും.
വ്യക്തിഗത വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. എച്ച്ഡിഎഫ്സി ബാങ്ക്
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 10.75 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. 10,809 മുതലാണ് പ്രതിമാസ തിരിച്ചടവ്.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.45 മുതൽ 14.85 ശതമാനം വരെ പലിശ ഈടാക്കുന്നു. 10,984-11,856 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
3. ഐസിഐസിഐ ബാങ്ക്
10.85 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വ്യക്തിഗത വായ്പ നൽകുന്നത്. 5 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 10,834 രൂപയാണ് പ്രതിമാസ തിരിച്ചടവ്.

4. ബാങ്ക് ഓഫ് ബറോഡ
11.15-18.75 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പര എടുക്കുമ്പോൾ 10,909-12,902 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
5. ആക്സിസ് ബാങ്ക്
5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.25 ശതമാനം മുതൽ പലിശ നിരക്ക് ബാങ്ക് ഈടാക്കുന്നു. 10934 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
6. കാനറ ബാങ്ക്
5 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 10.95 മുതൽ 16.40 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. 10,859-12,266 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
11.35-15.45 ശതമാനം പലിശ നിരക്കിൽ ബാങ്ക് 5 ലക്ഷം രൂപ വ്യക്തിഗത വായ്പ നൽകുന്നു. 10,959-12,013 രൂപയാണ് പ്രതിമാസ തിരിച്ചടവ്.

8. പഞ്ചാബ് നാഷണൽ ബാങ്ക്
5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 10.40-17.95 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. 10,772-12,683 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
9. ഫെഡറൽ ബാങ്ക്
11.49 ശതമാനം മുതൽ പലിശയിലാണ് ബാങ്ക് വ്യക്തിഗത വായ്പ നൽകുന്നത്. 10,994 മുതലാണ് പ്രതിമാസ തിരിച്ചടവ്.
10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
11.35-15.45 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വ്യക്തിഗത വായ്പ നൽകുന്നത്. 10,959-12,013 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
11. സൗത്ത് ഇന്ത്യൻ ബാങ്ക്
5 ലക്ഷം രൂപ വ്യക്തിഗത വായ്പ നൽകുമ്പോൾ 12.85-20.60 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. 11,338-13,414 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
12. ഇൻഡസ്ഇൻഡ് ബാങ്ക്
10.49 ശതമാനം മുതൽ പലിശ നിരക്കിൽ ബാങ്ക് 5 ലക്ഷം രൂപ വ്യക്തിഗത വായ്പ നൽകുന്നു. 10,744 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ്.
പ്രോസസ്സിംഗ് ഫീസ്
വ്യക്തിഗത വായ്പ എടുക്കുമ്പോൾ ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കും. എത്ര രൂപയാണോ വായ്പ എടുക്കുന്നത് അതിന്റെ നിശ്ചിത ശതമാനം തുകയാണ് പ്രോസസ്സിംഗ് ഫീസായി ഈടാക്കുക. പരമാവധി അത് 3 ശതമാനം വരെ ആകാം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
